ഒരു വേശ്യയുടെ കഥ – 1 3888

Oru Veshyayude Kadha Part 1 by Chathoth Pradeep Vengara Kannur

ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന ചുവന്ന ദ്രാവകത്തിലേക്ക് നുരയുന്ന സോഡാ ആദരവോടെ ചേർക്കുന്നതിയിലാണ് റൂം ബോയുടെ പിറകേ അറക്കുവാൻ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവൾ അറച്ചറച്ചു കയറിവന്നത്.
ഗ്ലാസ്സിലെ നുരയുന്ന ദ്രാവകം ചുണ്ടോടു ചേർക്കുന്നതിടയിൽ അയാൾ തലയുയർത്തി വിരണ്ടഭാവത്തോടെ ഭയവിഹ്വലമായ മിഴികളോടെ അകത്തേക്കു കയറുന്ന അവളുടെ മുഖത്തേക്ക് പാളിനോക്കി.
ചുണ്ടിലും നഖങ്ങളിലും കടും നിറങ്ങളിലുള്ള ചായവുംതേച്ചു ഷാമ്പൂ തേച്ചു പാറിപ്പറക്കുന്ന മുടിയിഴകളുമുള്ള ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചതെങ്കിലും മുമ്പിലെത്തിപ്പെട്ടത് നേരേ വിപരീതമായിരുന്നു.
ഭംഗിയായി ഞൊറിഞ്ഞുടുത്ത ഇളം ചുവപ്പ് നിറത്തിലുള്ള വിലകുറഞ്ഞകോട്ടൺ സാരിയും എണ്ണ പശിമയിൽ മെടഞ്ഞു കെട്ടിയ നീളൻ മുടിയും നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടുമൊക്കെയുള്ള ഇരുനിറക്കാരിയായ ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ടം തോന്നുന്നഒരു മുപ്പതുവയസിൽ താഴെപ്രായം തോന്നുന്ന ഒരു ഗ്രാമീണസുന്ദരി….!
രണ്ടുകൈകളിലും സാരിക്കു ചേർന്ന നിറത്തിലുള്ള പ്ലാസ്റ്റിക് വളകളും കഴുത്തിൽ നൂൽ വണ്ണത്തിലുള്ള സ്വര്ണത്തിന്റേതാണെന്നു തോന്നുന്നു മാലയുമണിഞ്ഞിട്ടുണ്ടു.
ഇത്തരക്കാരുടെ ബ്രാൻഡായ മുല്ലപ്പൂവോ കനാകാംമ്പരമോ ഒന്നും തലയിൽ ചൂടിയിട്ടില്ല ……!
പകരം മുടിയുടെ തുമ്പിൽ പുറമേപൂമ്പാറ്റയുടെ ചിത്രമുള്ള റബ്ബർബാൻഡ്‌ കുടുക്കിയിട്ടിരിക്കുന്നു…..!
എന്തിന്……

4 Comments

  1. ഒറ്റപ്പാലം കാരൻ

    ❤️❤️

Comments are closed.