ഒരു തീവണ്ടി യാത്രയിലൂടെ……… 67

എന്നിട്ട് വായില്‍ നിറച്ചു വച്ച് ആസ്വതിച്ചുകൊണ്ടിരുന്ന തമ്ബക്കുവിന്‍റെ  തുപ്പല്‍ വളരെ ദുഖത്തോടെ വെളിയിലേക്കു നീട്ടിത്തുപ്പി, പിന്നെ ആടു ചവക്കുന്നതുപോലെ കുറച്ച നിമിഷം ചര്‍വ്വണം ചെയിതുകൊണ്ടിരുന്നു ഞാന്‍ പിന്നെയും എന്‍റെ ക്ലേശനിവാരണത്തിനായി അയാളെ വിളിച്ചു അത് അദ്ദേഹത്തിനു ഇഷ്ടപ്പെടാത്ത രീതിയില്‍ അദ്ദേഹം മറുപിടി പറഞ്ഞു  “നിങ്ങള്‍ പറഞ്ഞ സ്ഥലത്തെക്കുതന്നെയാണ് നമ്മള്‍ പോകുന്നത്” അയാളുടെ മറുപിടി കെട്ടു ഞാന്‍ ആനന്തപുളകിതനായി ഹോ ഇവന്‍ ഊമയോന്നുമല്ല. “അഞ്ചു മിനിടിനകം നമ്മള്‍ എത്തും” അയാള്‍ തുടര്‍ന്ന് പറഞ്ഞു. അല്പ്സമയം കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞതുപോലെ പിന്നയും പീഡികകള്‍ കാണുവാന്‍ തുടങ്ങി അല്പ്സമയതിനുള്ളില്‍ അയാള്‍ എന്നെ എത്തിക്കേണ്ട സ്ഥലത്തു തന്നെ കൊണ്ടിറക്കി.

അടുത്ത ദിവസം രാവിലെ അല്പം താമസ്സിച്ചാണ് ഉണര്‍ന്നത്. അപ്പോഴേക്കും എന്നെ സഹായിക്കാനായി ഏര്‍പ്പാടാക്കിയിരുന്നു രാമചന്ദ്ര ഗായരി എത്തിക്കഴിഞ്ഞിരുന്നു ഗായരി എത്തുന്നതിനു മുന്‍പായി അവന്‍ കുടിച്ചിരുന്ന നാടന്‍ പട്ടച്ചരയത്തിന്‍റെ ഗന്ധം എന്‍റെ ഘ്രാണശക്തിയെ പരീക്ഷിച്ചു തുടങ്ങിയിരുന്നു. അവന്‍ വന്ന പാടെ ശുദ്ധ മാള്‍വി ഭാഷയില്‍ എന്നോടെ ക്ഷമായാചാനയോടെ പറഞ്ഞു തുടങ്ങി ബോസ് ഇന്നലെ എന്നെ സ്റ്റേഷനില്‍ നിന്നു ഇവിടെ എത്തിക്കാന്‍ അവനെ ഏര്‍പ്പടക്കിയതായിരുന്നു പക്ഷെ പെട്ടന്ന് അവന്‍റെ കുഞ്ഞിനെ വൈദ്യനെ കാണിക്കന്‍ പോകേണ്ടിവന്നു അതുകൊണ്ട്‌ വരന്‍ പറ്റിയില്ല. എനിക്ക് അവനെ ചുട്ടു തിന്നാനുള്ള ദേഷ്യം ഉണ്ടായിരുന്നു അവനരിയുന്നുണ്ടോ ഞാന്‍ അനുഭവിച്ച മാനസ്സിക സംഘര്‍ഷം.