ഒരു തീവണ്ടി യാത്രയിലൂടെ……… 67

പുറത്തേക്കുള്ള വഴികാട്ടിക്കൊണ്ട് പറഞ്ഞു ഇവിടെ നിന്നു  പുറത്തേക്കിറങ്ങിയാല്‍ കുതിര വണ്ടിക്കാര്‍ കാണും അവര്‍ താങ്കളെ അവിടെ എത്തിക്കും എന്നിട്ട് അദ്ദേഹം സുഖ നിദ്രയെ ആശ്ലേഷിക്കാന്‍ ഒരുക്കിയ സ്ഥാനം ലക്ഷ്യമിട്ടു നടന്നു, ആ മനുഷ്യന്‍റെ ഈശ്വരകല്പിത ഭാഗ്യത്തെ മസ്സില്‍ ശപിച്ചുകൊണ്ടു ഞാനും മുന്‍പോട്ടു നടന്നു. നിമിഷങ്ങള്‍ക്കകം ഞാന്‍ റെയില്‍വേ സ്റ്റേഷന്‍റെ മുമ്പില്‍ അതിന്‍റെ അങ്കണത്തില്‍ എത്തി. ബാഗ് താഴെവച്ചു എന്നിട്ടു തിരിഞ്ഞു നിന്ന്‌ ആ സ്റ്റേഷനെ ഒന്നു നിരീക്ഷിച്ചു. എനിക്കിനിയും കുറച്ചുകാലം എടപഴുകേണ്ട സ്ഥലമാണിതെന്ന് വെറുതെ ഒന്നു ചിന്തിച്ചു പൊയ്. ബ്രിട്ടീഷ്‌കാരുടെ കാലത്തുണ്ടാക്കിയ ആ കെട്ടിടം, പഴയകാലത്തിന്‍റെ പ്രൗഢിയും പ്രതാപവും എടുത്തുകാണിച്ചുകൊണ്ട് രാത്രിയുടെ അഗാധതയില്‍ ഒരു പ്രേതാലയത്തിന്‍റെ പ്രതീതി ജനിപപിക്കുന്നുണ്ടായിരുന്നു. ആ അങ്കണത്തിന്‍റെ ഒരു കോണില്‍ അല്പം അകലെയായി രണ്ടു മൂന്നു പേര്‍ ഒരു നെരിപ്പോട് ഉണ്ടാക്കി തീ കയുകയാണ്, അതിനടുത്തായി രണ്ടു കുതിര വണ്ടികളും കാണാം. ആ കുതിര വണ്ടികളുടെ അടിയില്‍ ഒരു റാന്തല്‍ മങ്ങിയ പ്രകാശം പരത്തുന്നു.

ഞാന്‍ പതികെ നടന്ന് അവരുടെ അടുത്തെത്തി, എന്‍റെ കാലൊച്ച കേട്ടിട്ടാണെന്നു തോന്നുന്നു അവരില്‍ ഒരാള്‍ അവിടെ ഇരുന്നുകൊണ്ട് തലയുയാര്‍ത്തി നോക്കി കമ്പളി പുതച്ചുമൂടി അതിന്‍റെ ഒരറ്റം തലയിലൂടെ ഇട്ട ഒരാള്‍ അവിടെനിന്നും എണീറ്റ്‌വന്നു എന്നിട്ട എന്നോടെ എങ്ങോട്ടണന്നു അഗ്യഭാഷയില്‍ ചോതിച്ചു. ഞാന്‍ എത്തേണ്ട സ്ഥലത്തിന്‍റെ പേര് പറഞ്ഞു അയാള്‍ കുതിരവണ്ടിയെ സമീപിച്ചു എന്നിട്ട് അതിന്‍റെ മുഖത്ത് തൂങ്ങിക്കിടക്കുന്ന തീറ്റ നിറച്ച സഞ്ചിയെടുത്തു മാറ്റി എന്നിട്ട് എന്നോടെ കയറിയ ഇരിക്കാന്‍ ശിരസ്സിളക്കി അറിയിച്ചു ഞാന്‍ അതില്‍ ഇരുന്നതും കുതിരവണ്ടി മെല്ലെ മെല്ലെ മുമ്പോട്ടു നീങ്ങിതുടങ്ങി. ചരല്‍മണ്ണു നിറഞ്ഞ നാട്ടുവഴിയില്‍ക്കുടി, കുതിരവണ്ടിയുടെ അടിയില്‍ തൂക്കിയിരിക്കുന്ന ഉലഞ്ഞാടുന്ന റാന്തല്‍ വിളക്കിന്‍റെ, ഇരുട്ടുമായി മല്ലിടുന്ന വെളിച്ചത്തില്‍ ഇരു വശങ്ങളും അവ്യക്തമായി കാണാമായിരുന്നു. രണ്ടു വശങ്ങലിലെ അടഞ്ഞു കിടക്കുന്ന പീഡികകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ വഴി ഇടതൂര്‍ന്നു വളരുന്ന വൃക്ഷലതാതികളാല്‍ നിബിഡമായ വനസാദൃശ്യമായ മേഖലയിലേക്കു കുതിരവണ്ടിനീങ്ങാന്‍ തുടങ്ങി. കുതിരയുടെ കാലിലെ ചിലങ്കയുടെ ഒച്ചയും  വനാന്തരങ്ങളില്‍ നിന്നും കാതിലെക്കെതുന്ന നാനാതരം ശബ്ദങ്ങളുടെ മാറ്റൊലിയും  ചേര്‍ന്നപ്പോള്‍ പണ്ടെങ്ങോ വായിച്ചിട്ടു രാത്രിയില്‍ ഉറങ്ങാന്‍ പറ്റാതെ കിടന്നു പോയ ബ്രാം സ്ടോക്കർ എഴുതിയ ഡ്രാക്കുള എന്ന നോവലിലെ കുതിരവണ്ടി സവാരി എന്‍റെ മാസ്സിലെക്ക് കടന്നു വന്നു മനസ്സൊന്നു കാളി, അപ്പോള്‍ വണ്ടിയൊന്നു ആടിയുലഞ്ഞു. ഭയത്താല്‍ വരണ്ട കണ്ഠതോടെ ഞാന്‍ എന്‍റെ തേരാളിയൊടെ നമ്മള്‍  എങ്ങോട്ടണു പോകുന്നതെന്നു അന്വേഷണം നടത്താന്‍ തുനിഞ്ഞു പക്ഷെ എന്‍റെ സാരഥി അതു കേള്‍ക്കാനെ തുനിഞ്ഞില്ല ഇയാളും ഇനി മറ്റേ നോവലിലെപോലെ ഊമയെ പോലെ മറ്റേ ആണോ…… ദൈവമേ ഇതെന്തൊരു പരിക്ഷണമാ…. എടോ ഓ ഒ… ഞാന്‍ ഉറക്കെ വിളിച്ചു ആപ്പോള്‍ അയാള്‍ തന്‍റെ ഇടതു ചെവിയെ മൂടിക്കിടന്ന കമ്പളി അല്പമൊന്നു മാറ്റി എന്നിട്ട് ശിരസ്സ് അല്പം തിരിച്ചു എന്നെ ഒന്നു നോക്കി.