ഒരു തീവണ്ടി യാത്രയിലൂടെ……… 67

ഞാന്‍ ഇറങ്ങുന്നതും കാത്തു ദുഃസ്സഹമായ ശൈത്യത്തിന്‍റെ പ്രകോപത്തെ സഹിക്കുന്ന ആ സഹയാത്രികാരെ കൂടുതല്‍ വിഷമിപ്പിക്കാന്‍ മനസ്സുവരത്തതുകൊണ്ട് ഞാന്‍ രണ്ടും കല്‍പ്പിച്ച അവിടെ ഇറങ്ങി തറയില്‍ കാലൂന്നിയ നിമിഷം ഒരു കാര്യം മനസ്സിലായി അവിടെ പ്‌ളാറ്റുഫോം ഉണ്ടെന്ന്‍. ഞാന്‍ ഇറങ്ങാന്‍ നോക്കിനിന്ന എന്‍റെ സഹയാത്രികള്‍ തത്ക്ഷണം വാതില്‍ കൊട്ടിയടച്ചു. അല്‍പ സമയത്തിനുള്ളില്‍  ഒരു ചൂളംവിളിയൊടെ ആ ട്രെയിനിന് അനക്കംവച്ചുതുടങ്ങി, അതിനിബിടമായ ഒരു കൊടും കാട്ടിലേക്ക് ഇഴഞ്ഞു കയറുന്ന ഒരു പെരും പാമ്പിനെപ്പൊലെ ആ ട്രെയിന്‍ എന്‍റെ ദൃഷ്ടിയില്‍ നിന്നും അദൃശ്യമായി ഞാന്‍ അല്‍പസമയം അതിനെ നോക്കിനിന്നു, എങ്ങുനിന്നോ മെല്ലെ മെല്ലെ വീശുന്ന ശീത  കാറ്റ് എന്‍റെ കമ്പിളിക്കുപ്പയത്തെ വകവക്കാതെ അകത്തു കടന്നു. ഞാന്‍ കൈയിലുള്ള ബാഗ് താഴെവച്ചു എന്‍റെ കമ്പളിക്കുപ്പയാതെ കൃത്യമായ ശരീരത്തൊടെ  ചേര്‍ത്തു പിടിപ്പിച്ചു എന്നിട്ട് എന്‍റെ ഇരു വശങ്ങളിലും ഒന്ന് കണ്ണോടിച്ചു ഇ ധരാതലതില്‍ ഞാന്‍ മാത്രമേയുള്ളൂ എന്നൊരു തോന്നല്‍. എതിര്‍വശത്തുള്ള പ്‌ളാറ്റുഫോമില്‍ അല്‍പം അകലെയായി ഒരു തീനാളം റാന്തല്‍ വിളക്കിന്നുള്ളില്‍ കാറ്റിനെ പരാജയപ്പെടുത്തി പരിസരത്തെ പ്രകാശമാനമാക്കി സ്വന്തമായി എരിഞ്ഞടങ്ങുന്നു.

ചീവിടുകളുടെയും മറ്റു നിശാചര ജീവികളുടെ ആരവങ്ങളും കൊണ്ട് മുഖരിതമായ ആ ക്ഷണത്തില്‍, വര്‍ഷങ്ങക്കു മുന്‍പ് കണ്ട ഒരു ഹിന്ദി സിനിമ ഷോലെയിലെ റാംഗഢ് റെയില്‍വേ സ്റ്റേഷന്‍ എന്‍റെ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു ഞാന്‍ ഇവിടെക്കു തിരച്ച സമയത്തെ മനസ്സില്‍ ശപിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു ദൂരത്തുനിന്നുങ്ങോ ആകാശത്തു നിന്നും അരിച്ച അരിച്ചു വരുന്ന നേര്‍ത്ത വെളിച്ചത്തില്‍ പാളങ്ങളുടെ മുകളില്‍ക്കുടിയുള്ള കാല്‍നട പാലം ഒരു കറുത്ത നിഴല്‍പോലെ നേരിയ തോതില്‍ കാണാന്‍ കഴിയുമായിരുന്നു. പാലത്തിന്‍റെ മുകളില്‍, മധ്യഭാഗത്തെത്തി അല്പം നിന്നു നാലു ദിക്കിലെക്കും ഒന്നു കണ്ണോടിച്ചു ദൂരെ ഗോതമ്പ് വയലുകളുടെ മറുഭാഗത്ത്‌ കുന്നുകള്‍ കറുത്ത നിഴല്‍പോലെ കാണുന്നുണ്ട് പക്ഷെ എങ്ങും വെളിച്ചത്തിന്‍റെ ഒരു ലക്ഷണവും കാണാനില്ല മനസ്സില്‍ ഒരു അങ്കലാപ്പോടെ ഞാന്‍ പുറത്തേക്കിറങ്ങുന്ന പ്‌ളാറ്റുഫോമിലേക്കു നടന്നു അവിടെയും ഒരു മനുഷ്യജീവിപോലും കാണുന്നില്ലയിരുന്നു വൈദ്യുതി പോകുന്നതു എവിടെയെല്ലാം സാധാരണമാണു പക്ഷെ ജനശുന്യമാവുക അതിശയം തന്നെ. പതുക്കെപ്പതുക്കെ ഞാന്‍ ആ റാന്തല്‍ കത്തിനില്‍ക്കുന്ന സ്ഥലത്തിനെ  സമീപിച്ചു. അത് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയായിരുന്നു. അദ്ദേഹം തന്‍റെ മേശയുടെ അരുകിലായി രാത്രി വിശ്രമത്തിനുള്ള തയ്യാറെടുപ്പു നടത്തുകയായിരുന്നു. അടച്ചു കിടന്ന അരവാതിലില്‍ മെല്ലെ തട്ടിവിളിച്ചു. ഒരു അമ്പരപ്പോടെ അദ്ദേഹം തലയുയാര്‍ത്തി എന്‍റെ നേരെ നോക്കി. ഞാന്‍ അദ്ദേഹതോടെ പുറത്തേക്കുള്ള വഴി തിരക്കി അദ്ദേഹം എന്‍റെ മുന്‍പില്‍ക്കുടി പ്‌ളാറ്റുഫോമിന്‍റെ അങ്ങേ അറ്റത്ത് എത്തി വായില്‍ നിറച്ചു വച്ചിരുന്ന തമ്ബക്കു പാളത്തിലെക്കു നീട്ടി തുപ്പി പിന്നെ തന്‍റെ ഇടതു കൈപ്പത്തി കൊണ്ട് അധരപടങ്ങളെ അധിക്ഷേപിച്ചു പറ്റിയിരുന്ന ഉമിനീര്‍ തുടച്ചു കൊണ്ട് എന്‍റെ അടുത്തെക്കു വന്നു  എന്താണു കാര്യം എന്ന്‍ ആഗ്യഭാഷയില്‍ ചോദിച്ചു അദ്ദേഹത്തിന്‍റെ മുമ്പില്‍ എന്‍റെ ദുഃഖ തടാകത്തിന്‍റെ അണക്കെട്ട് പൊട്ടിപ്പോയി അദ്ദേഹം എന്നെയും കൂട്ടി അല്‍പം നടന്നു എന്നിട്ട്