ഒരു ഓണക്കാലം [ഇന്ദു] 177

Views : 2719

ഇന്ന് ഒരുപാട് താമസിച്ചു ഇനി എപ്പോൾ വീട് എത്താൻ ആണോ ബാനു മുഖം ഒകെ കഴുകി ഇറങ്ങി “ഇനി ബസ് ഉണ്ടോ ഒരുപാട് താമസിച്ചില്ലേ ” രവി സർ ചോദിച്ചു. “ഒരു ബസ് ഉണ്ട് സർ ഇറങ്ങി കുറച്ചു കൂടുതൽ നടക്കണം എന്നെ ഉള്ളു “ബാനു പറഞ്ഞു
“നില്ക്കു ഞങ്ങൾ കൊണ്ട് വിടാം, പിന്നെ നാളെ ബാനു വരണ്ട കേട്ടോ” ആശ പറഞ്ഞു.
ബാനുവിനു അത് കേട്ടപ്പോൾ ആശ്വാസമായി കാരണം ഓണംവും സദ്യയുംമിലായെങ്കിലും കുട്ടികളോട് ഇരുന്നു ഉള്ളത് കഴികാം അല്ലോ. അങ്ങനെ അവൾ കാറിൽ കയറി ഒരുപാട് ഒന്നും അവൾ കാറിൽ കേറീട്ടില്ല അതിന്റെ ഒരു ഭയം അവൾക് ഉണ്ടായെരുന്നു. പോകുന്ന വഴിയിൽ അവർ ബാനുവിനോട് ഓരോ വിശേഷങ്ങൾ തിരക്കി ഓണം എന്തായി എന്നുള്ള ചോദ്യങ്ങൾക് ബാനു ഒരു തണുത്ത ചിരി മാത്രം മറുപടി നൽകി.തന്റെ ബുദ്ധിമുട്ടുകൾ ആരെയും അറിയിക്കുന്നത് അവൾക് ഇഷ്ടമല്ലാരുന്നു അതിന്റെ പേരിൽ കിട്ടുന്ന സഹതാപവും, അവൾ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഉത്രാടാപാച്ചിലിന് ഒരു കുറവ് ഈ കൊല്ലവുമില്ല എന്ന് ആശ രവിയോട് പറയുന്നത് കേട്ടു…. വീട്ടിൽ കാർ വരുന്നതകണ്ട കുട്ടികൾക്കു വിശ്വസിക്കാനായില്ല കാരണം അവരെ തിരക്കി അവിടെ കാറിൽ വരാൻ ആരുമില്ല. അവർ പുറത്തേക് ആകാംഷയോടു നോക്കി നിന്നു

” കാറിൽ അമ്മ ആണല്ലോ “അശ്വതി പറഞ്ഞു. ബാനു കാറിൽ നിന്ന് ഇറങ്ങി അവളുടെ മനസ്സിൽ അവരെ വീട്ടിലേക്ക് വിളിക്കണം എന്ന് ഉണ്ട് പക്ഷെ എന്തോ ഒന്നും അവളെ പിന്നിലേക്ക് വലിച്ചു ചിലപ്പോൾ തന്റെ കുഞ്ഞു വീട്ടിലേക് അവരെ പോലെ വലിയവരെ വിളിക്കാൻ ഉള്ള ഒരു നാണക്കേട് അലെൽ രക്തത്തിൽ അലിഞ്ഞുപോയ ഒരു അഭിമാനകുത്തു ആയേരിക്കണം. ആശ കാറിൽ നിന്ന് ഇറങ്ങി ബാനുവിന്റെ മക്കളോട് സുഖവിവരങ്ങൾ ഒകെ തിരക്കി “സർ, മാഡം അകത്തേക്കു വരൂ ” അശ്വതി അവരെ അകത്തേക്ക് വിളിച്ചു
“മോളു ഞങ്ങളെ മാഡം സർ ഒന്നും വിളിക്കണ്ട അങ്കിൾ ആന്റി എന്ന് വിളിച്ചോളൂ കേട്ടോ “ആശ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “ആന്റിയും അങ്കിളും ഇരിക്ക് ഞാൻ ചായ എടുക്കാം, കട്ടൻ ആണ് കുടിക്കുമോ ” അശ്വതി ഒരു ചമ്മലോടെ ചോദിച്ചു ” ആഹ് പിന്നെ എന്താ എനിക്ക് കട്ടൻ ആണ് ഇഷ്ടം ” രവി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അശ്വതി പെട്ടന്നു പോയി ഒരു നല്ല കട്ടൻ ചായ ഇട്ട് അവര്ക് കൊണ്ട് കൊടുത്തു.
” ആഹാ നല്ല ചായ ആണല്ലോ “ആശ പറഞ്ഞത് കേട്ട് അശ്വതി ചിരിച്ചുകൊണ്ട് അമ്മയെ നോക്കി. ബാനുവിന്റെ മനസ്സിൽ പക്ഷെ തന്റെ ബുദ്ധിമുട്ടുകൾ അവർ അറിയുന്നതിൽ ഉള്ള ഒരു ജാള്യത ആയിരുന്നു.

ചായ കുടിച്ചിട്ട് രവി പുറത്തേക് പോയി. കാറിൽ നിന്ന് കുറച്ചു കവറുകൾ എടുത്തു കൊണ്ട് വന്നു. “മക്കൾ ഇങ്ങു വന്നേ ” അശ്വതിയും അനുപമയ്ക്കും ബാനുവിന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് പതുകെ രവിയുടെ അടുത്തേക് നടന്നു. ” ഇത് മക്കൾക്കു ഉള്ള ഞങ്ങളുടെ ഓണകോടി ആണ്, ഇത് ബാനു നിനക്കും” 2 കവറിൽ ഉള്ളത് അശ്വതിക്കും അനുപമയ്ക്കും കൊടുത്തിട്ടു ഒരു കവറിൽ ആശ ബാനുവിനെ നേരെ നീട്ടി
“എന്തിനാ മാഡം ഇതൊക്കെ ” ബാനു വിഷമത്തോടെ ചോദിച്ചു “എന്താ ഞങ്ങൾ തരുന്നത് ഇഷ്ടമല്ലേ വാങ്ങില്ല എന്നുണ്ടോ ”
“അയ്യോ അങ്ങനെ അല്ല മാഡം ” ബാനു പറഞ്ഞു,
“ആഹ് എന്നാൽ നീ ഇത് അങ്ങോട്ട്‌ വാങ്ങു, കഴിഞ്ഞ ആഴ്ച തുണി വാങ്ങാൻ പോയപ്പോൾ തന്നെ നിനക്കും പിള്ളേർക്ക് ഉള്ളത് ഞാൻ വാങ്ങി വെച്ചു “ആശ ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും രവി ഒരു കിറ്റിൽ മലക്കറി അകത്തേക്ക് കൊണ്ട് വെച്ചു കൂടെ മൂന്നു ഡബ്ബയിൽ പായസവും
“അയ്യോ സാറേ എന്തിനാ ഇതൊക്കെ ”

Recent Stories

The Author

ഇന്ദു

74 Comments

  1. കോണ്ഗ്രട്‌സ് ചേച്ചീ😍👏👏

  2. ഋഷി മൂന്നാമൻ

    ആത്മാവുള്ളൊരു ആശയത്തിന് ജീവൻ നൽകുന്ന വരികൾ … 💖💖💖
    ആദ്യമായിട്ടെഴുതിയതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട് 😈😈😈

    വീണ്ടും എഴുതണം ..

    💖💖💖

  3. ജീനാപ്പു

    ഇന്ദു ചേച്ചിക്കും ആരൂഹി മോൾക്കും എന്റെ ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🎂🍰💞❣️💞💞💞❣️💞💞

  4. സുജീഷ് ശിവരാമൻ

    ഇന്ദുവിനും അരൂഹി മോൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ജന്മദിനാശംസകൾ നേരുന്നു.. ഒപ്പം സർവ്വേശ്വരൻ എല്ലാം സൗഭാഗ്യങ്ങളും നൽകട്ടെ എന്നു ആശംസിക്കുന്നു…

  5. ജീനാപ്പു

    കണ്ണേട്ടൻറെ കണ്ണിലെ കൃഷ്ണമണികളായ പ്രിയ പത്നി നമ്മുടെ പ്രിയപ്പെട്ട ഇന്ദു ചേച്ചിക്കും, അവരുടെ പൊന്നും കുടമായ മോള്‍ ആരൂഹിക്കും കുഞ്ഞാവയ്ക്കും ….

    ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🎂 🍫🎉🍬🍭🍧🍨🎉🍬🍭

  6. മാലാഖയുടെ കാമുകൻ

    നന്നായിട്ടുണ്ട്.. സങ്കടപ്പെട്ടപ്പോഴും അവസാനം സന്തോഷം വന്നല്ലോ.. ഫീലിങ്ങ്സ് ഒക്കെ അത്യാവശ്യം നന്നായി തന്നെ എക്സ്പ്രസ്സ് ചെയ്യാൻ കഴിഞ്ഞു..
    സ്നേഹത്തോടെ

  7. നന്ദി alby 🙏🏻

  8. നന്നായി എഴുതി ഇന്ദു

  9. Nice work chechye😘😘😘

    1. താങ്ക്സ് naveen 👍🏻🙏🏻

  10. ༻™തമ്പുരാൻ™༺

    കൊള്ളാം ട്ടോ.,..
    നല്ല ഫീൽ ഉണ്ട്.,.,.
    ഇനിയും എഴുതണം.,.,
    ഇത് കൊണ്ട് നിർത്തരുത്.,..,,

    പിന്നെ.,.., എനിക്ക് ഒരു സ്ഥലത്തും ഫീൽ നഷ്ടപ്പെട്ടതായി തോന്നിയില്ല.,.,.
    പിന്നെ എഴുതുമ്പോൾ സ്‌പെയ്‌സ് ഇട്ട് എഴുതിയാൽ നന്നായിരിക്കും.,.,
    അത് പോലെ ഡയലോഗ്സ് വരുമ്പോൾ അത് എടുത്ത് കാണുന്ന രീതിയിൽ എഴുതിയാൽ വായിക്കുന്ന ആളുകൾക്ക് എളുപ്പം ആകും.,.,

    എഴുത്ത് ഒരു രക്ഷയും ഇല്ല.,.,.
    നല്ല ഭാഷ..,.
    ഒത്തിരി ഇഷ്ടപ്പെട്ടു.,.,.

    സ്നേഹപൂർവ്വം
    തമ്പുരാൻ💕💕

    1. Hi തമ്പുരാൻ ഞാൻ അയച്ചു കൊടുത്തപ്പോൾ സ്പേസ് ഒക്കെ ഇട്ടു ആണ് അയച്ചത് submit ചെയ്തപ്പോൾ ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു. എഴുത് ഇഷ്ടായതിൽ സന്തോഷം 🙏🏻

  11. 💖❤️❤️❤️💓

    1. പാറൂ 😍 ഇഷ്ടായല്ലോ അല്ലെ ☺️

  12. ബാനു ആണോ ഭാനു ആണോ , നല്ല കഥ ആയിട്ടുണ്ട് . തന്റെ കർമങ്ങൾ ആത്മാർത്ഥതയോടെ ചെയ്‌താൽ നന്മ വരും എന്നൊരു സന്ദേശം അല്ലെ

    1. Divakar – ഭാനു എന്നാ ഉദേശിച്ചത്‌ ആദ്യം മംഗ്ലീഷ് ആപ്പിൽ ടൈപ്പ് ചെയ്തപ്പോൾ ബാനു ആയിപോയി പിന്നെ ആദ്യ കഥയുടെ ആദ്യ വരി തന്നെ തിരുത്തണ്ടാ വെച്ചു ബാനു continue ചെയ്‌തതാ . കഥ ഇഷ്ടായതിൽ സന്ദോഷം 🙏🏻

  13. ഇന്ദു സിസ്

    കഥ വളരെ മനോഹരം ആയിരുന്നു
    ഓണാനാളുകളിൽ സന്ദോഷിക്കുന്നവരും ആഘോഷിക്കുന്നവരുടെയും ഇടയിൽ അതിന് സാധിക്കാതെ പോകുന്നവരും ഉണ്ട് സാഹചര്യം എല്ലാവർക്കും വ്യത്യസ്തം ആണല്ലോ

    ബാനു ഭർത്താവ് നഷ്ടപ്പെട്ടു സ്വന്തം കുടുംബം നോക്കാൻ കഷ്ടപ്പെടുമ്പോൾ ചില കുഞ്ഞു കുഞ്ഞു സന്ദോഷങ്ങൾ തന്റെ കുടുംബത്തിന് നൽകാൻ സാധിക്കാത്തതിന് ഉള്ള വിഷമം മനസ്സിലാക്കി തന്നു

    രവിയെയും ആശായെയും ഒരു നന്മയുടെ പ്രതീകം ആയി കാണിച്ചത് ഇഷ്ടപ്പെട്ടു മനുഷ്യത്വം ഉള്ളവർ ഇന്നും ബാക്കിയുണ്ട് അവരിൽ നന്മ നഷ്ടപ്പെട്ടിട്ടില്ല

    ഹാപ്പി എൻഡിങ് നന്നായിരുന്നു

    സമയം കിട്ടുമ്പോൾ ഇനിയും എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് സ്റ്റോറി

    By

    അജയ്

    1. അജയ് കഥ ഇഷ്ടായതിൽ വളരെ സന്ദോഷം സമയം കിട്ടിയാൽ എഴുതണം എന്ന് ഉണ്ട് ☺️

      1. എഴുതു പൊളിക്കും 💓🔥🔥🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com