ഒരു ഓണക്കാലം [ഇന്ദു] 177

Views : 2719

എന്നതായും പോലെ അവിടെ നിന്ന് ബസ് സ്റ്റോപ്പ്‌ വരെ ഓട്ടം പതിവാണ് . ഒടുവിൽ ബസ് ഇറങ്ങി വീട്ടിലേക് എത്തിയിട്ടെ ആ ഓട്ടം നില്ക്കു . അമ്മ വന്ന ഉടൻ മൂത്തവൾ അശ്വതി കട്ടൻ ചായയും ആയി നില്കും. “അനു എവിടെ മോളെ” “അവൾ അത്തപൂവിടാൻ പൂ പറിക്കാൻ പോയി അമ്മേ..” അപ്പോഴേക്കും പൂവുമായി അനു കേറി വന്നു “അമ്മേ നമ്മുക്ക് ഓണാക്കോടി എടുക്കാൻ പോകണ്ടേ നല്ല തിരക്ക് ഉണ്ട് എല്ലാകടയിലും.. എന്ത് എല്ലാം ഭംഗി ആണ് ഇപ്പോ തുണികൾ.”
” നീ ഇപ്പോ പോയി പഠിക് പിന്നെ പോകാം കടയിൽ” ബാനു പറഞ്ഞു .. ചന്ദ്രൻ മരിച്ചതിൽ പിന്നെ ബാനു ആണ് വീട്ടിലെ എല്ലാം നോക്കുന്നത്.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. “നാളെ അമ്മക് നേരത്ത പോകണം സാറിന്റെ വീട്ടിൽ നാളെ ഗസ്റ്റ് വരുണ്ട് ഓണസദ്യ ഉണ്ടാകണം..”
” അമ്മേ അപ്പോ പായസം ഒക്കെ ഉണ്ടോ നല്ല രസം ആയേരിക്കും അല്ലെ നമുക്ക് ഇവിടെ ഓണാക്കോടി പോലുമില്ല” അനു വിഷമത്തോടെ പറഞ്ഞു
“പിന്നെ എല്ലാം കാണും ഉപ്പേരി ചിപ്പസ്‌ പായസം എല്ലാം സൂപ്പർ ആയിരിക്കും”
അശ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു. “പണം ഉള്ളവർക്കു ആണ് ഇപ്പോ ഓണം പിള്ളേരെ നിങ്ങൾ ഇപ്പോ കിടന്ന് ഉറങ്ങു എനിക്ക് രാവിലെ പോകണം അടുത്ത ഓണം നമുക്ക് എല്ലാം വാങ്ങാം ..”
ബാനു എന്നതിനേക്കാൾ രാവിലെ എഴുനേറ്റു ഒരു വിധത്തിൽ ഒന്നു ഒരുങ്ങി. ഇന്നു നേരത്തെ എത്തണം സർ പ്രതേകം പറഞ്ഞത് ആണ്.

പതിവിലും നേരത്ത അവൾ വീട്ടിൽ നിന്ന് ഇറങ്ങി. ബസ് നേരത്തെ വന്നു. “ദൈവമെ കാക്ക ഇന്നു മലർന്ന് പറക്കും ബാനു ചേച്ചി നേരത്തെ ഇറങ്ങി അല്ലോ ” കണ്ടക്ടർ വേണു ചിരിച്ചോണ്ട് പറഞ്ഞു “കളിയാക്കാതെ വേണു ജീവിത പ്രശ്നം അല്ലെ” എന്ന് പറഞ്ഞു ബാനു ഉള്ളിൽ കയറി ഇരുന്നു, പുറത്തേക്കു നോക്കി കാഴ്ചകൾ നോക്കിയെങ്കിലും മനസ്സിൽ മുഴുവൻ കുട്ടികളെ മുഖമായിരുന്നു പാവങ്ങൾ അവർക്കും കാണില്ലേ നല്ല കുപ്പായം ഒക്കെ ഇട്ടു നല്ല സദ്യ ഒകെ കഴിക്കാൻ മോഹം. അപ്പോഴേക്കും ബസ് അവൾക്കുള്ള സ്റ്റോപ്പിൽ എത്തിച്ചേർന്നു
ബസ് ഇറങ്ങി അവൾ ഓടി “ഗുഡ് മോർണിംഗ് സർ..” “ഹാ ഗുഡ് ഇന്നു നേരത്തെ ആണെലോ.. ഞാൻ ഇനി ഒന്നും പറയണ്ടാലോ എല്ലാം അതിന്റടതായ രീതിയിൽ വേണം ഒന്നിനും ഒരു കുറവ് വരരുത് എല്ലാം ഉച്ചക്ക് മുൻപ് റെഡി ആകണം കേട്ടോ “രവി ചിരിച്ചു കൊണ്ട് പറഞ്ഞു
“ശരി സർ “അവൾ മറുപടി നൽകി. അവൾ തന്റെ ജോലികൾ തുടങ്ങി കുറച്ചു കഴിഞ്ഞു ആശ അടുക്കളയിൽ വന്നു “ബാനു പായസം മൂന്ന് എണ്ണം വേണം കുറച്ചു കൂടുതൽ വെച്ചോളൂ കേട്ടോ.. ഒന്നും കഴിച്ചില്ല എങ്കിലും കാണുമ്പോ ഒരു കുറവ് വേണ്ട.”
“ശരി മാഡം” അവൾ പറഞ്ഞു.
അവൾ ഓരോന്ന് ആയി വെയ്ക്കാൻ തുടങ്ങി ബാനുവിനു നല്ല കൈപുണ്യം ആണ്

പച്ചടി, കിച്ചടി, തോരൻ അവിയൽ, കൂട്ടുകറി സാമ്പാർ പരിപ്പ് തുടങ്ങി രസം പുളിശ്ശേരി പായസം മൂന്നിനം എല്ലാം ഉച്ചക്ക് മുൻപ് ടേബിളിൽ റെഡിയാക്കി വച്ചു. എല്ലാം ശെരി ആക്കണേ എന്ന് പ്രാർത്ഥിച്ചു. ഗസ്റ്റ് എല്ലാം വന്നു പുറത്ത് കളിയും ചിരിയും ബഹളം തന്നേയായിരുന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞു പതിവ് പോലെ കളയാൻ അന്നും ആഹാരം ബാക്കിയായി. ഇടക് ആശ വന്നു പറഞ്ഞു “എല്ലാം നല്ലതു ആയിരുന്നു ബാനു. ഇനി താൻ കഴിച്ചോളൂ. നാളെ തിരുഓണം അല്ലെ ഇവിടെ എല്ലാം വൃത്തിയാക്കി കഴുകിട് പോയാൽ മതി കേട്ടോ.”
ശരി എന്ന് ബാനു പറഞ്ഞു എങ്കിലും മനസ്സിൽ ആകെ വിഷമം ആയിരുന്നു കാരണം വീട്ടിൽ തനിച്ചാകുന്ന കുട്ടികളെ ഓർത്തു. ഒരു അല്പം ചോറ് രസംകൂടി അവൾ കഴിച്ചു തന്റെ കുട്ടികൾക്കു ഇല്ലാത്ത സദ്യ തനിക്കും വേണ്ട എന്ന് അവൾ മനസ്സിൽ കരുതി. ഗസ്റ്റ്‌ എല്ലാം പോയി വീട് വൃത്തിയാക്കി കഴുകി അവൾ ഇറങ്ങി മനസ്സിൽ തന്നെ കാത്തിരിക്കുന്ന കുട്ടികൾ ആയിരുന്നു.കൈയ്യിൽ ഒന്നുമില്ലാതെ കേറി ചെല്ലുമ്പോൾ അവർ വിഷമിക്കും അത് ഓർത്തു ബാനുവിന്റെ മനസ്സിൽ ഒരു വിങ്ങൽ.

Recent Stories

The Author

ഇന്ദു

74 Comments

  1. കോണ്ഗ്രട്‌സ് ചേച്ചീ😍👏👏

  2. ഋഷി മൂന്നാമൻ

    ആത്മാവുള്ളൊരു ആശയത്തിന് ജീവൻ നൽകുന്ന വരികൾ … 💖💖💖
    ആദ്യമായിട്ടെഴുതിയതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട് 😈😈😈

    വീണ്ടും എഴുതണം ..

    💖💖💖

  3. ജീനാപ്പു

    ഇന്ദു ചേച്ചിക്കും ആരൂഹി മോൾക്കും എന്റെ ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🎂🍰💞❣️💞💞💞❣️💞💞

  4. സുജീഷ് ശിവരാമൻ

    ഇന്ദുവിനും അരൂഹി മോൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ജന്മദിനാശംസകൾ നേരുന്നു.. ഒപ്പം സർവ്വേശ്വരൻ എല്ലാം സൗഭാഗ്യങ്ങളും നൽകട്ടെ എന്നു ആശംസിക്കുന്നു…

  5. ജീനാപ്പു

    കണ്ണേട്ടൻറെ കണ്ണിലെ കൃഷ്ണമണികളായ പ്രിയ പത്നി നമ്മുടെ പ്രിയപ്പെട്ട ഇന്ദു ചേച്ചിക്കും, അവരുടെ പൊന്നും കുടമായ മോള്‍ ആരൂഹിക്കും കുഞ്ഞാവയ്ക്കും ….

    ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🎂 🍫🎉🍬🍭🍧🍨🎉🍬🍭

  6. മാലാഖയുടെ കാമുകൻ

    നന്നായിട്ടുണ്ട്.. സങ്കടപ്പെട്ടപ്പോഴും അവസാനം സന്തോഷം വന്നല്ലോ.. ഫീലിങ്ങ്സ് ഒക്കെ അത്യാവശ്യം നന്നായി തന്നെ എക്സ്പ്രസ്സ് ചെയ്യാൻ കഴിഞ്ഞു..
    സ്നേഹത്തോടെ

  7. നന്ദി alby 🙏🏻

  8. നന്നായി എഴുതി ഇന്ദു

  9. Nice work chechye😘😘😘

    1. താങ്ക്സ് naveen 👍🏻🙏🏻

  10. ༻™തമ്പുരാൻ™༺

    കൊള്ളാം ട്ടോ.,..
    നല്ല ഫീൽ ഉണ്ട്.,.,.
    ഇനിയും എഴുതണം.,.,
    ഇത് കൊണ്ട് നിർത്തരുത്.,..,,

    പിന്നെ.,.., എനിക്ക് ഒരു സ്ഥലത്തും ഫീൽ നഷ്ടപ്പെട്ടതായി തോന്നിയില്ല.,.,.
    പിന്നെ എഴുതുമ്പോൾ സ്‌പെയ്‌സ് ഇട്ട് എഴുതിയാൽ നന്നായിരിക്കും.,.,
    അത് പോലെ ഡയലോഗ്സ് വരുമ്പോൾ അത് എടുത്ത് കാണുന്ന രീതിയിൽ എഴുതിയാൽ വായിക്കുന്ന ആളുകൾക്ക് എളുപ്പം ആകും.,.,

    എഴുത്ത് ഒരു രക്ഷയും ഇല്ല.,.,.
    നല്ല ഭാഷ..,.
    ഒത്തിരി ഇഷ്ടപ്പെട്ടു.,.,.

    സ്നേഹപൂർവ്വം
    തമ്പുരാൻ💕💕

    1. Hi തമ്പുരാൻ ഞാൻ അയച്ചു കൊടുത്തപ്പോൾ സ്പേസ് ഒക്കെ ഇട്ടു ആണ് അയച്ചത് submit ചെയ്തപ്പോൾ ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു. എഴുത് ഇഷ്ടായതിൽ സന്തോഷം 🙏🏻

  11. 💖❤️❤️❤️💓

    1. പാറൂ 😍 ഇഷ്ടായല്ലോ അല്ലെ ☺️

  12. ബാനു ആണോ ഭാനു ആണോ , നല്ല കഥ ആയിട്ടുണ്ട് . തന്റെ കർമങ്ങൾ ആത്മാർത്ഥതയോടെ ചെയ്‌താൽ നന്മ വരും എന്നൊരു സന്ദേശം അല്ലെ

    1. Divakar – ഭാനു എന്നാ ഉദേശിച്ചത്‌ ആദ്യം മംഗ്ലീഷ് ആപ്പിൽ ടൈപ്പ് ചെയ്തപ്പോൾ ബാനു ആയിപോയി പിന്നെ ആദ്യ കഥയുടെ ആദ്യ വരി തന്നെ തിരുത്തണ്ടാ വെച്ചു ബാനു continue ചെയ്‌തതാ . കഥ ഇഷ്ടായതിൽ സന്ദോഷം 🙏🏻

  13. ഇന്ദു സിസ്

    കഥ വളരെ മനോഹരം ആയിരുന്നു
    ഓണാനാളുകളിൽ സന്ദോഷിക്കുന്നവരും ആഘോഷിക്കുന്നവരുടെയും ഇടയിൽ അതിന് സാധിക്കാതെ പോകുന്നവരും ഉണ്ട് സാഹചര്യം എല്ലാവർക്കും വ്യത്യസ്തം ആണല്ലോ

    ബാനു ഭർത്താവ് നഷ്ടപ്പെട്ടു സ്വന്തം കുടുംബം നോക്കാൻ കഷ്ടപ്പെടുമ്പോൾ ചില കുഞ്ഞു കുഞ്ഞു സന്ദോഷങ്ങൾ തന്റെ കുടുംബത്തിന് നൽകാൻ സാധിക്കാത്തതിന് ഉള്ള വിഷമം മനസ്സിലാക്കി തന്നു

    രവിയെയും ആശായെയും ഒരു നന്മയുടെ പ്രതീകം ആയി കാണിച്ചത് ഇഷ്ടപ്പെട്ടു മനുഷ്യത്വം ഉള്ളവർ ഇന്നും ബാക്കിയുണ്ട് അവരിൽ നന്മ നഷ്ടപ്പെട്ടിട്ടില്ല

    ഹാപ്പി എൻഡിങ് നന്നായിരുന്നു

    സമയം കിട്ടുമ്പോൾ ഇനിയും എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് സ്റ്റോറി

    By

    അജയ്

    1. അജയ് കഥ ഇഷ്ടായതിൽ വളരെ സന്ദോഷം സമയം കിട്ടിയാൽ എഴുതണം എന്ന് ഉണ്ട് ☺️

      1. എഴുതു പൊളിക്കും 💓🔥🔥🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com