ഒരു മുത്തശ്ശി കഥ 88

എന്താ ഒന്നിനും സാധിക്കാത്തത്?
ഇനി ഇത് സ്വപ്നമാണോ?
മയക്കത്തിൽ എന്തൊക്കെയോ തെളിയുന്നു.മന്ത്രങ്ങളും, മുത്തശ്ശനും, ചുള്ളിക്കമ്പുകൾ ഒടിഞ്ഞു നുറുങ്ങുന്ന ഒച്ചയും..
എങ്ങിനെയോ അവളുറങ്ങിപ്പോയി..
വലിയ ബഹളങ്ങൾ കേട്ടാണ് പിന്നീടവൾ ഉണർന്നത്, അപ്പോഴേക്കും നേരം പുലർന്നിരുന്നു.
അടക്കം പറച്ചിലുകൾ, തേങ്ങിക്കരച്ചിലുകൾ,
പുറത്ത് പന്തൽ ഉയരുന്നു. ആരുടെയൊക്കെയോ കരച്ചിലുകൾ ഉയർന്നു പൊങ്ങുന്നു..
ന്താ കുട്ട്യേ നീയ്യിങ്ങനെ നിൽക്കണെ.?
വെക്കം ശുദ്ധിയായി എന്റെ കൂടെ വരൂ..
ചെറിയമ്മ പറഞ്ഞു
കർമ്മി കൈയ്യിൽ കൊടുത്ത അരിയും പൂവുമായി വായ്ക്കരിയിടാൻ ചെന്നപ്പോൾ കണ്ടത് തലയ്ക്കൽ കത്തിച്ച നിലവിളക്കിനു മുന്നിൽ വെള്ളപുതച്ചു കിടക്കുന്ന വല്യമ്മാമയെയാണ്.
നേരം സന്ധ്യയോടടുത്ത സമയം മൂന്നുകാലുള്ള പൂച്ച തന്നെ തന്നെ നോക്കി കൊണ്ടിരിക്കുന്നതായ് മാതു കണ്ടു അപ്പോഴേക്കും കർമ്മങ്ങൾ കഴിഞ്ഞ് ആളുകൾ പിരിഞ്ഞിരുന്നു.
മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകളുടെ ചുരുളുകളോരോന്നായ് അഴിയുന്നതായ് മാതുവിനു തോന്നി……