പൊതുവെ വഴികച്ചവടക്കാരുടെ വസ്ത്രങ്ങളിൽ സ്റ്റിക്കറുണ്ടാവില്ല. അവർ പറഞ്ഞ വിലയാണ് ഡ്രെസ്സിന്. കണ്ണന്റെ ‘അമ്മ മെല്ലെ പുറത്തിറങ്ങി. അടുത്തുള്ള കമലുചേച്ചീടെ വീട്ടിൽ പോയി.
“എന്തായി കമലുചേച്ച്യേ ഓണത്തിന്റെ ഒരുക്കങ്ങളൊക്കെ.. ഡ്രസ്സ് ഒക്കെയെടുത്തോ?”
“പലഹാരങ്ങളൊക്കെ ഉണ്ടാക്കി ശ്യാമേ..ഇനി യിപ്പോൾ പ്രത്യേകിച്ച് പണിയൊന്നുമില്ല. നാളെ ഉണ്ണാനുള്ള കറികളും പായസവുമാണ് പണിയായിട്ടുള്ളത്.. ഡ്രസ്സ് എല്ലാം കുട്ടികളുടെ അച്ഛൻ ഒരാഴ്ച മുൻപ് തന്നെ ടൗണിൽ പോയെടുത്തു. നേരംവൈകിയാൽ നല്ലതൊന്നും കിട്ടില്ലെന്നേ.. അതുകൊണ്ടു നേരത്തെപോയി, അല്ല അവിടെ ഡ്രസ്സ് എടുത്തോ”
“പിന്നേ.. എനിക്കൊരു സാരിയും രണ്ടു മാക്സിയും.. ഏട്ടന് മുണ്ടും ഷർട്ടും… കണ്ണന് രണ്ടു ഷർട്ടും രണ്ടു ട്രൗസറും.. ഇന്നലെയാ എടുത്തേ… അല്ല ചേച്ച്യേ ഇവിടെ എടുത്ത ഡ്രെസ്സൊക്കെ കാണാൻ എങ്ങനുണ്ട്.. ഭംഗിയുണ്ടോ?”
“നേ അവിടെ ഇരിക്ക്.. ഞാൻ എടുത്തോണ്ട് വരാം.. നീ തന്നെ നോക്കിക്കോ”
അതുംപറഞ്ഞു കമലച്ചേച്ചി അകത്തേക്കുപോയി. വരുമ്പോൾ കയ്യിലെ കവറുകൾ കണ്ടു കണ്ണന്റെ അമ്മയുടെ കണ്ണുതള്ളി. എങ്കിലുംഞാനിതൊക്കെ കൊറേ കണ്ടതാ എന്നുള്ള മട്ടിൽ ഇരുന്നു.
കമലച്ചേച്ചി ശ്യാമയുടെ മുന്നിൽ ഡ്രെസ്സൊക്കെ വെച്ചു. ശ്യാമ ഓരോന്നായി നോക്കാൻ തുടങ്ങി. നോക്കുന്നതിനിടയിൽ കണ്ണിൽപ്പെട്ട രണ്ടു സ്റ്റിക്കറുകൾ ശ്യാമ പറിച്ചെടുത്തു തന്റെ മാക്സിയിൽ ഒട്ടിച്ചു. എന്നിട്ടെല്ലാം വേഗം നോക്കി കമ്മലുചേച്ചിയോടു പറഞ്ഞു,
“എല്ലാം നല്ല ഭംഗിയുണ്ട്ട്ടോ ചേച്ച്യേ.. ഇതെടുത്തുവെച്ചോളു.. ഞാൻ പോട്ടെ.. എനിക്ക് പുളിഞ്ചിയും കാളനും ഉണ്ടാകാനുണ്ട്.
“ആ ശ്യാമേ ദാ ഇത് കൊണ്ടുപോയ്ക്കോ.. കുട്ടികളുടെ അച്ഛൻ പായസം ഉണ്ടാക്കാൻ വാങ്ങിയതാ.. ഇത് കൂടുതലാണ്. നീ ഇത് കണ്ണന് പായസം വെച്ച് കൊടുക്ക്”
“അയ്യോ അവിടെ ഇന്നലെ ഏട്ടൻ വാങ്ങിയിട്ടുണ്ടല്ലോ.. എന്നാലും ചേച്ചി സന്തോഷത്തോടെ തന്നതല്ലേ ഇങ്ങു തന്നേക്ക്”
ശ്യാമ അതുംവാങ്ങി വീട്ടിലോട്ടു പോയി. കമലേച്ചിയോടു കള്ളം പറഞ്ഞതിൽ ഒരു വിഷമമില്ലാതില്ല.. എങ്കിലും നമ്മൾ അങ്ങനെ താഴാൻ പാടില്ലല്ലോ.
ഉച്ചക്ക് വന്ന കണ്ണന് ‘അമ്മ ആ സ്റ്റിക്കർ കാണിച്ചുകൊണ്ട് പറഞ്ഞു.
“ഇങ്ങോട്ടു നോക്കിക്കേ കണ്ണാ..”
കണ്ണൻ സന്തോഷത്തോടെ അമ്മേടെ അടുത്തുവന്നു..
“ഹായ് സ്റ്റിക്കർ.. എവിടെ അമ്മേ പുതിയ കുപ്പായം.. എനിക്ക് കാണണം.”
“കുപ്പായം ഇപ്പോൾ കാണിക്കില്ല.. അത് നാളെ ഓണത്തിന്റെ അന്ന് രാവിലെ കുളിച്ചു ഇടാനുള്ളതാ., നീയിപ്പോൾ സ്റ്റിക്കർ ഒട്ടിച്ച് നിന്റെ കൂട്ടുകാരുടെ മുന്നിൽ ചെല്ല്. അവരും കാണട്ടെ നിനക്ക് പുതിയ ഡ്രസ്സ് എടുത്തെന്ന്”
കണ്ണൻ രണ്ടു സ്റ്റിക്കറും നെറ്റിയിൽ ഒട്ടിച്ചു കൂട്ടുകാർക്കിടയിൽ ഗമയിൽ നടന്നു..
വൈകുന്നേരം വീട്ടുമുറ്റത്തെ മാവിന്റെ ഇലകളും മറ്റും അടിച്ചുവാരി ശ്യാമ തീയിട്ടു ഉമ്മറത്തെ കോലായിൽ മടിയിൽ കണ്ണന്റെ ഡ്രെസ്സുമായിരുന്നു. കണ്ണൻ വരുമ്പോൾ കാണിക്കാൻ വേണ്ടി. പക്ഷെ കണ്ണന് മുൻപ് വന്നത് കണ്ണന്റെ അച്ഛനായിരുന്നു. മരത്തിലും തെങ്ങിലും പിടിച്ചു പിടിച്ചാണ് വരവ്. ശ്യാമക്ക് കാര്യം പിടികിട്ടി. വയറുനിറയെ കള്ള് കുടിച്ചിട്ടുണ്ട്. പോരാത്തതിന് കക്ഷത്തും ഒരു കുപ്പിയുണ്ട്.. മൂപ്പര് ആടിയാടി ശ്യാമയുടെ അടുത്തെത്തി.
“ആരെനോക്കി ഇരിക്കുവാടി കഴുവേറീടെ മോളെ..ആരേലും വരാന്ന് പറഞ്ഞിട്ടുണ്ടോ?”
നൈസ് സ്റ്റോറി.മനസ്സ് നൊമ്പരപ്പെടുത്തി
കൊള്ളാം bro അടിപൊളിയായിട്ടുണ്ട്
നല്ല ഫീൽ.ഒരുപാട് കാര്യങ്ങള് ഓർത്തുപോയി.
നന്നായിട്ടുണ്ട് bro
കണ്ണനെ ഇഷ്ടപ്പെട്ടു
ആ കള്ളുംകുപ്പിയെടുത്തു അയാളുടെ തലക്ക് ഒന്ന് കൊടുക്കാൻ തോന്നിപ്പോയി??
നല്ലൊരു കഥ.. ചിലപ്പോൾ ചുറ്റുമൊന്നും കണ്ണോടിച്ചാൽ കാണുന്ന ജീവിതങ്ങൾ..
മനസ്സിൽ നിൽക്കുന്ന എഴുത്തു.. അഭിനന്ദനങ്ങൾ?
Kurach pagil nalloru feel ulla kadha tannu….
??????
Nalla kadha bro.. sherikum vishamam thonni ?
ഗംഭീര കഥ…വളരെ നന്നായി ഏഴുതി..കണ്ണന്റെ ആ സ്റ്റിക്കർ ഹൃദയത്തിലാ ഒട്ടിയെ..
തുടർന്നും മികച്ച രചനകളുമായി എത്തുക..❤️
????
ഇന്ന് ജീവിച്ചിരുപ്പില്ലാത്ത എന്റ്റെയൊരു കൂട്ടുകാരനെ വീണ്ടുമോര്‍മിപ്പിച്ചതിന് നന്ദി മാത്രം ???
???
എന്താ പറയാ ചെറുത് ആയപ്പോൾ ഞാൻ അനുഭവിച്ച ഒരു കാര്യം തന്നെ ആണ് ഈ കഥയിലൂടെ ഞാൻ കണ്ടത് സത്യം പറഞ്ഞാൽ ഈ അവസ്ഥ സഹിക്കാൻ പറ്റില്ല
കണ്ണന്റെ സ്റ്റിക്കർ ഒരു നൊമ്പരമായി
ഓർമകളിൽ ………
ഓണത്തിന് മദ്യവിൽപനയിൽ റെകോർഡ്
സൃഷ്ടിച്ചാണല്ലോ ഇന്ന് ഓണാഘോഷങ്ങൾ!
കണ്ണന്റെ മുഖം മനസ്സിൽ വേദന സമ്മാനിച്ചു…. മുന്നിൽ കണ്ടിട്ടുണ്ട് കണ്ണന്റെ അച്ഛനെ പോലുള്ളവരെ.. പ്രതികരിച്ചിട്ടും ഉണ്ട് അങ്ങനെയുള്ളവർക്ക് എതിരെ… ഒരു നിമിഷം ഓര്മയിലേക് അതൊക്കെ ഓടിയെത്തി… നല്ല രചന… മനസ്സിൽ തട്ടുന്ന എഴുത്തു.. എല്ലാവിധ ആശംസകളും
ഓണം ഒരു കണ്ണുനീര്‍ ഓര്മ്മ ആയി മാറി ആ കണ്ണന് ,,
വായിച്ചപ്പോ വിഷമം ആയി
പല കള്ള് കൂടിയന്‍മാരുടെ കുടുംബത്തിലും ഇങ്ങനെ ഒക്കെ തന്നെ ആണ്
നല്ലൊരു കഥ
ആശംസകള്‍