ഓർമ്മയിലെ തിരുവോണം [Shibin] 113

“കൃഷ്ണേട്ടാ ഇതിനെത്രയാകും”

“അത് രണ്ടുംകൂടി 140 രൂപയാകും”

കണ്ണന്റെ ‘അമ്മ കയ്യിലേക്കൊന്നു നോക്കി. പത്തിന്റെയും ഇരുപത്തിന്റെയും നോട്ടുകൾ. എണ്ണിനോക്കി. 70 രൂപ…

“കൃഷ്ണേട്ടാ ഇത് തികയില്ലാട്ടാ… അടുത്ത ആഴ്ച വരുമ്പോൾ മുഴുവനായി തരാം”

“അതിനെന്താ മോളെ.. അതുമതി. അല്ല മോൾക്ക് മാക്സിയൊന്നും വേണ്ടേ?? പുതിയ മോഡൽ കുറെയുണ്ട്. ഒന്നെടുത്തോളു. ഓണമല്ലേ മറ്റന്നാൾ.”

“അതുവേണ്ട കൃഷ്ണേട്ടാ.. കണ്ണന്റെ അച്ഛൻ എടുത്തിട്ടുണ്ട്. വീട്ടിൽ ഇരിക്കുന്നുണ്ട്..”

കണ്ണന്റെ ‘അമ്മ തിരിച്ചുനടന്നു. മനസ്സിൽ പിറുപിറുത്തു.
“ഹും കണ്ണന്റെ അച്ഛൻ ഒലക്ക കൊണ്ടുവരും. അടുത്ത ആഴ്ച ആകുമ്പോഴേക്കും ഇതിന്റെ പൈസ ഞാൻ എങ്ങനെയാ ഉണ്ടാക്കുക എന്നോർത്ത് പ്രാന്ത് പിടിക്കുകയാ.. അപ്പോഴാ മാക്സി.”

വൈകുന്നേരമായി. കണ്ണന്റെ അച്ഛൻ വീട്ടിൽ വന്നു. ദുശീലമൊന്നും ഇല്ലെങ്കിലും ശീലങ്ങൾ മുടക്കാത്ത ആളായതുകൊണ്ടും എന്നും പാമ്പിനെപ്പോലെ ആണ് വരാറ്. കള്ളുഷാപ്പിൽ മൂപ്പർക്ക് ഒരു പറ്റുബുക്ക് തന്നെയുണ്ട്. രാവന്തിയോളം എല്ലുമുറിയെ പണിയെടുത്ത് രാവായാൽ എല്ലിനെ കുളിർമയേകാൻ കള്ളും കുടിക്കും. അപ്പോൾ പിന്നെ കണ്ണനുള്ള ഡ്രെസ്സിന്റെയും അമ്മക്കുള്ള മാക്സിയുടെയും കാര്യത്തിൽ തീരുമാനമാകുമല്ലോ. പിന്നെ വീട്ടിൽ വന്നാൽ കൈ തരിക്കുവാണേൽ അമ്മയെ അടിച്ചും തൊഴിച്ചും തരിപ്പും മാറ്റും
ഇത്രയും സുഖമായ ജീവിതം മൂപ്പർക്ക് മാത്രമേയുള്ളൂ.

ഓണത്തിന്റെ തലേന്നാൾ ‘അമ്മ കണ്ണനെ വിളിച്ചു പറഞ്ഞു.
“കണ്ണാ അപ്പുറത്തെ വീട്ടിലെ ജാനു ചേച്ചിയുടെ അടുത്തുപോയി രണ്ടു കയ്യിൽ മുളകുപൊടി വാങ്ങി വാ. ഓണം കഴിഞ്ഞിട്ട് തരാന്ന് പറ”

കണ്ണൻ പോയി മുളകുപൊടി വാങ്ങികൊണ്ടുവന്നു.

“അമ്മെ ഇക്ക് കുപ്പായമൊന്നും എടുക്കുന്നില്ലേ.. എന്റെ കൂടെയുള്ളവർക്കൊക്കെ എടുത്തല്ലോ..അവരൊക്കെ കളിക്കാൻ വരുമ്പോൾ സ്റ്റിക്കർ ഒട്ടിച്ചാണ് വരുന്നത്. എന്നെ കളിയാക്കി അവർ. അപ്പൊ ഞാനും പറഞ്ഞു ഇന്ന് കളിക്കാൻ വരുമ്പോൾ ഞാനും സ്റ്റിക്കർ ഒട്ടിക്കുമെന്ന്.. ഇന്ന് എടുക്കുമോ കുപ്പായം?”

കടയിൽ നിന്നും പുതിയ ഡ്രസ്സ് വാങ്ങിയാൽ ഡ്രെസ്സിൽ വിലയുടെയോ കമ്പനിയുടെയോ പേര് കാണിക്കാൻ സ്റ്റിക്കർ ഉണ്ടാകും. തനിക്കു പുതിയ ഡ്രസ്സ് എടുത്തെന്നു മറ്റുള്ളവരെ അറിയിക്കാൻ അവർ അതെടുത്ത് നെറ്റിയിൽ ഒട്ടിച്ചോണ്ടു നടക്കും. കൂട്ടത്തിൽ കണ്ണന്റെ നെറ്റിയിൽ സ്റ്റിക്കർ ഇല്ലാത്തതുകൊണ്ട് കളിയാക്കും.

കണ്ണന്റെ ‘അമ്മ കണ്ണനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
“ഇന്ന് അച്ഛൻ വരുമ്പോൾ കുപ്പായം കൊണ്ടുവരും. അപ്പോൾ നമുക്ക് സ്റ്റിക്കർ ഒട്ടിക്കാട്ടോ. കണ്ണൻ പോയി കളിച്ചോ.. ‘അമ്മ ഈ കൂട്ടാൻ ഒന്ന് വെക്കട്ടെ”

കണ്ണൻ പോയ തക്കത്തിൽ ‘അമ്മ അകത്തുപോയി കൃഷ്ണേട്ടന്റെ കയ്യിൽ നിന്നും വാങ്ങിയ ഡ്രെസ്സിൽ സ്റ്റിക്കർ ഉണ്ടോന്നു നോക്കി.
“ദൈവമേ ചതിച്ചല്ലോ. ഇതിന്റെ പുറത്തൊന്നും സ്റ്റിക്കർ ഇല്ലല്ലോ. അവൻ വൈകുന്നേരം വന്നാൽ ഞാനെന്തു പറയും ഈശ്വരാ”

13 Comments

  1. നൈസ് സ്റ്റോറി.മനസ്സ് നൊമ്പരപ്പെടുത്തി

  2. കൊള്ളാം bro അടിപൊളിയായിട്ടുണ്ട്
    നല്ല ഫീൽ.ഒരുപാട് കാര്യങ്ങള് ഓർത്തുപോയി.

  3. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് bro
    കണ്ണനെ ഇഷ്ടപ്പെട്ടു

  4. ആ കള്ളുംകുപ്പിയെടുത്തു അയാളുടെ തലക്ക് ഒന്ന് കൊടുക്കാൻ തോന്നിപ്പോയി??
    നല്ലൊരു കഥ.. ചിലപ്പോൾ ചുറ്റുമൊന്നും കണ്ണോടിച്ചാൽ കാണുന്ന ജീവിതങ്ങൾ..
    മനസ്സിൽ നിൽക്കുന്ന എഴുത്തു.. അഭിനന്ദനങ്ങൾ?

  5. Kurach pagil nalloru feel ulla kadha tannu….
    ??????

  6. Nalla kadha bro.. sherikum vishamam thonni ?

  7. ഗംഭീര കഥ…വളരെ നന്നായി ഏഴുതി..കണ്ണന്റെ ആ സ്റ്റിക്കർ ഹൃദയത്തിലാ ഒട്ടിയെ..
    തുടർന്നും മികച്ച രചനകളുമായി എത്തുക..❤️

  8. സുജീഷ് ശിവരാമൻ

    ????

  9. ഋഷി ഭൃഗു

    ഇന്ന് ജീവിച്ചിരുപ്പില്ലാത്ത എന്റ്റെയൊരു കൂട്ടുകാരനെ വീണ്ടുമോര്‍മിപ്പിച്ചതിന് നന്ദി മാത്രം ???

    ???

  10. എന്താ പറയാ ചെറുത് ആയപ്പോൾ ഞാൻ അനുഭവിച്ച ഒരു കാര്യം തന്നെ ആണ് ഈ കഥയിലൂടെ ഞാൻ കണ്ടത് സത്യം പറഞ്ഞാൽ ഈ അവസ്ഥ സഹിക്കാൻ പറ്റില്ല

  11. കണ്ണന്റെ സ്റ്റിക്കർ ഒരു നൊമ്പരമായി
    ഓർമകളിൽ ………

    ഓണത്തിന് മദ്യവിൽപനയിൽ റെകോർഡ്
    സൃഷ്ടിച്ചാണല്ലോ ഇന്ന് ഓണാഘോഷങ്ങൾ!

  12. കണ്ണന്റെ മുഖം മനസ്സിൽ വേദന സമ്മാനിച്ചു…. മുന്നിൽ കണ്ടിട്ടുണ്ട് കണ്ണന്റെ അച്ഛനെ പോലുള്ളവരെ.. പ്രതികരിച്ചിട്ടും ഉണ്ട്‌ അങ്ങനെയുള്ളവർക്ക് എതിരെ… ഒരു നിമിഷം ഓര്മയിലേക് അതൊക്കെ ഓടിയെത്തി… നല്ല രചന… മനസ്സിൽ തട്ടുന്ന എഴുത്തു.. എല്ലാവിധ ആശംസകളും

  13. ഓണം ഒരു കണ്ണുനീര്‍ ഓര്മ്മ ആയി മാറി ആ കണ്ണന് ,,
    വായിച്ചപ്പോ വിഷമം ആയി
    പല കള്ള് കൂടിയന്‍മാരുടെ കുടുംബത്തിലും ഇങ്ങനെ ഒക്കെ തന്നെ ആണ്
    നല്ലൊരു കഥ
    ആശംസകള്‍

Comments are closed.