ഓർമ്മയിലെ തിരുവോണം [Shibin] 113

ഓർമ്മയിലെ തിരുവോണം

Ormayile Thiruvonam | Author : Shibin

 

“അമ്മേ എനിക്ക് പൂ പൊട്ടിക്കാൻ ദാ ആ അപ്പുവിന്റേം അമ്മുവിന്റേം കയ്യിലുള്ള പോലത്തെ സാധനം വേണം”കണ്ണൻ സ്കൂൾ വിട്ടുവന്നു ഉമ്മറത്തോട്ട് ടെക്സ്റ്റൈൽസിന്റെ കവറിലാക്കിയ പുസ്തകം എറിഞ്ഞു അമ്മയോട് പറഞ്ഞു.

“ടാ പൂ പൊട്ടിക്കാൻ പൂവട്ടി തന്നെ വേണമില്ലല്ലോ കണ്ണാ. അമ്മേടെ മോന് അവരെക്കാൾ നല്ല പൂവട്ടി ‘അമ്മ ഉണ്ടാക്കി തരാം”

കത്താത്ത അടുപ്പിലേക്ക് ഊതിക്കൊണ്ടിരുന്ന ‘അമ്മ എഴുന്നേറ്റു വലിയ ഒരു ചേമ്പിന്റെ ഇല പൊട്ടിച്ച് കൂട പോലെയാക്കി ഈർക്കിളിൽ കുത്തി കണ്ണന് കൊടുത്തു.

“ഇപ്പോൾ അവരുടെ കയ്യിൽ ഉള്ളതിനേക്കാൾ വലിയ പൂവട്ടി കണ്ണന് കിട്ടിയില്ലേ.. ആ പൂവട്ടി വാങ്ങാനൊന്നും അമ്മേടെ കയ്യിൽ പൈസയില്ല കണ്ണാ. എന്റെ കണ്ണൻ ഇതിൽ പൂ പറിച്ചോട്ടാ.. അവർ പറിക്കുന്നതിനേക്കാൾ കൂടുതൽ പൂ കണ്ണന് പറിക്കാം.”

കണ്ണൻ ചിരിച്ചുകൊണ്ട് അപ്പുവിന്റെയും അമ്മുവിന്റെയും കൂടെ നടന്നു പൂ പറിക്കാൻ പോയി.

ഓണത്തിന്റെ രണ്ട് ദിവസം മുൻപ് നാട്ടിൽ ഒരു സൈക്കിളിൽ ഒരാൾ വരാറുണ്ട്. പിന്നിൽ ഒരു വലിയ ചാക്കും കെട്ടിയിട്ടുണ്ടാകും. അതിൽ നിറയെ വസ്ത്രങ്ങൾ ആകുo. ആർക്കും വസ്ത്രങ്ങളെടുക്കാം. മുഴുവനായി പൈസ കൊടുക്കാൻ കഴിവുള്ളവർക്ക് അപ്പൊ തന്നെ കൊടുത്തു തീർക്കാം. അല്ലാത്തവർക്ക് ആഴ്ചയിൽ കുറേശെ പൈസ കൊടുത്തു തീർക്കാം. അതുകാരണം പാവപ്പെട്ടവർക് അതൊരു സഹായമാണ്.

അന്നും രാവിലെ സൈക്കിളിൽ അയാൾ വന്നു. അയാൾ വരുന്നത് പെട്ടെന്ന് തന്നെ എല്ലാർക്കും മനസ്സിലാകും. നല്ല ഉച്ചത്തിൽ കൂകി വിളിച്ചാണ് വരിക. പതിവുപോലെ സൈക്കിളിനു ചുറ്റും ആളുകൾ കൂടി. കുട്ടികൾക്കും അമ്മമാർക്കും മറ്റുള്ളവർക്കും വസ്ത്രം എടുക്കുന്നവർ.. വിലപേശി വഴക്കു കൂടുന്നവർ.. വഴക്കു കൂടി ദേഷ്യം പിടിച്ചു വസ്ത്രം അവിടെ ഇട്ടുപോകുന്നവർ എല്ലാം ഉണ്ട് അവിടെ.

കണ്ണന്റെ ‘അമ്മ അടുക്കളയിലെ ചിതൽ പിടിച്ച ജനാലയിലൂടെ അയാളെ നോക്കി… തിരക്കുണ്ടിപ്പോൾ കുറച്ചു കഴിഞ്ഞുപോകാമെന്നു വിചാരിച്ചു. അപ്പോഴേക്കും പരിപ്പ് ഇട്ടുവെക്കുന്ന പാത്രത്തിൽ കുറച്ചു ദിവസം മുൻപ് അടുത്ത പറമ്പിലെ മുതലാളിക്ക്‌ വെണ്ണീർ വിറ്റു കിട്ടിയ കുറച്ചു പൈസ ഇട്ടു വെച്ചിരുന്നു അതെടുത്തുവെക്കട്ടെ എന്നും പറഞ്ഞു എഴുന്നേറ്റു.

കണ്ണൻ കളിക്കാൻ പുറത്തു പോയിരിക്കുവാണ്‌. അവൻ വന്നാൽ മിണ്ടാതെ ഓണത്തിന്റന്നു വസ്ത്രം കാണിക്കണം.. കണ്ണന്റെ ‘അമ്മ എല്ലാം മനസ്സിൽ വിചാരിച്ചു മുറ്റത്തോട്ടിറങ്ങി. അയാളിന്റെ അടുത്തേക്ക് നടന്നു.

“കൃഷ്ണേട്ടാ എന്റെ കണ്ണന് പറ്റിയ ഒരു കുപ്പായവും ട്രൗസറും വേണം”

“അതിനെന്താ മോൾ ഏതാന്നുവെച്ചാൽ നോക്കിയെടുത്തോ”

അയാൾ താഴെവിരിച്ച ഷീറ്റിലേക്കു കുറെ വസ്ത്രങ്ങൾ ചാക്കിൽനിന്നും എടുത്തിട്ടു. തിരഞ്ഞെടുക്കാൻ എല്ലാരും തിരക്ക് കൂട്ടുന്നു. കണ്ണന്റെ അമ്മയും ഇരുന്നു തിരയാൻ തുടങ്ങി. അവസാനം രണ്ടെണ്ണം കിട്ടി.

13 Comments

  1. നൈസ് സ്റ്റോറി.മനസ്സ് നൊമ്പരപ്പെടുത്തി

  2. കൊള്ളാം bro അടിപൊളിയായിട്ടുണ്ട്
    നല്ല ഫീൽ.ഒരുപാട് കാര്യങ്ങള് ഓർത്തുപോയി.

  3. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് bro
    കണ്ണനെ ഇഷ്ടപ്പെട്ടു

  4. ആ കള്ളുംകുപ്പിയെടുത്തു അയാളുടെ തലക്ക് ഒന്ന് കൊടുക്കാൻ തോന്നിപ്പോയി??
    നല്ലൊരു കഥ.. ചിലപ്പോൾ ചുറ്റുമൊന്നും കണ്ണോടിച്ചാൽ കാണുന്ന ജീവിതങ്ങൾ..
    മനസ്സിൽ നിൽക്കുന്ന എഴുത്തു.. അഭിനന്ദനങ്ങൾ?

  5. Kurach pagil nalloru feel ulla kadha tannu….
    ??????

  6. Nalla kadha bro.. sherikum vishamam thonni ?

  7. ഗംഭീര കഥ…വളരെ നന്നായി ഏഴുതി..കണ്ണന്റെ ആ സ്റ്റിക്കർ ഹൃദയത്തിലാ ഒട്ടിയെ..
    തുടർന്നും മികച്ച രചനകളുമായി എത്തുക..❤️

  8. സുജീഷ് ശിവരാമൻ

    ????

  9. ഋഷി ഭൃഗു

    ഇന്ന് ജീവിച്ചിരുപ്പില്ലാത്ത എന്റ്റെയൊരു കൂട്ടുകാരനെ വീണ്ടുമോര്‍മിപ്പിച്ചതിന് നന്ദി മാത്രം ???

    ???

  10. എന്താ പറയാ ചെറുത് ആയപ്പോൾ ഞാൻ അനുഭവിച്ച ഒരു കാര്യം തന്നെ ആണ് ഈ കഥയിലൂടെ ഞാൻ കണ്ടത് സത്യം പറഞ്ഞാൽ ഈ അവസ്ഥ സഹിക്കാൻ പറ്റില്ല

  11. കണ്ണന്റെ സ്റ്റിക്കർ ഒരു നൊമ്പരമായി
    ഓർമകളിൽ ………

    ഓണത്തിന് മദ്യവിൽപനയിൽ റെകോർഡ്
    സൃഷ്ടിച്ചാണല്ലോ ഇന്ന് ഓണാഘോഷങ്ങൾ!

  12. കണ്ണന്റെ മുഖം മനസ്സിൽ വേദന സമ്മാനിച്ചു…. മുന്നിൽ കണ്ടിട്ടുണ്ട് കണ്ണന്റെ അച്ഛനെ പോലുള്ളവരെ.. പ്രതികരിച്ചിട്ടും ഉണ്ട്‌ അങ്ങനെയുള്ളവർക്ക് എതിരെ… ഒരു നിമിഷം ഓര്മയിലേക് അതൊക്കെ ഓടിയെത്തി… നല്ല രചന… മനസ്സിൽ തട്ടുന്ന എഴുത്തു.. എല്ലാവിധ ആശംസകളും

  13. ഓണം ഒരു കണ്ണുനീര്‍ ഓര്മ്മ ആയി മാറി ആ കണ്ണന് ,,
    വായിച്ചപ്പോ വിഷമം ആയി
    പല കള്ള് കൂടിയന്‍മാരുടെ കുടുംബത്തിലും ഇങ്ങനെ ഒക്കെ തന്നെ ആണ്
    നല്ലൊരു കഥ
    ആശംസകള്‍

Comments are closed.