ഒന്നുമറിയാതെ 2
Onnumariyathe Part 2 | Author : Perillathavan
[ Previous Part ] [ www.kadhakal.com ]
ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ് ചെയുക…. അഭ്യർത്ഥന ആണ്.
അമൽ : മെയ് ഐ കം ഇൻ മിസ്സ്
ശബ്ദം കേട്ടതും മിസ്സ് ഉൾപ്പടെ ക്ലാസ്സിലെ എല്ലാരും ഞങ്ങളെ നോക്കി.
മിസ്സ് : ഓഹ് വന്നല്ലോ രാജാക്കന്മാർ. ഇന്നെന്തുപറ്റി ഇത്രയും നേരത്തെ ഇവിടെ വന്നു മുഖം കാട്ടുവാൻ അല്ലെങ്കിൽ ആദ്യത്തെ 2 പീരിയഡ് ക്ലാസ്സിലേക്ക് കാണാറില്ലല്ലോ.
ഇതാണ് ഞങ്ങളുടെ ക്ലാസ്സ് ഇൻ ചാർജ്. പേര് വീണ.ക്ലാസ്സ് തുടങ്ങിയിട്ട് 3 മാസം ആയിട്ടുള്ളുവെങ്കിലും ഞങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടമാണ്. ഞങ്ങളുടെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടുനിൽക്കുന്നതും നമ്മുടെ വീണ മിസ്സ് ആണ്.
ഞാൻ (അമലിന്റെ തോളത്തു കയ്യിട്ടു): എന്നാ വാടാ അമലേ നമ്മുക്ക് 2 പീരിയഡ് കഴിഞ്ഞിട്ട് ക്ലാസ്സിൽ കയറാം. നമ്മൾ വന്നത് മിസ്സിന് ഇഷ്ടമായില്ലെന്നു തോന്നുന്നു.
എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞങ്ങളെ മിസ്സ് വിളിച്ചു.
വീണ മിസ്സ് : ഡാ ഡാ…. എങ്ങോട്ടാ രണ്ടും മരിയാതെക്ക് ക്ലാസ്സിൽ കയറി ഇരുന്നോണം 😠
ഞങ്ങൾ രണ്ടും ക്ലാസ്സിൽ കയറി മിസ്സിനെ നോക്കിയൊന്നു ആക്കി ചിരിച്ചിട്ട് ലാസ്റ്റ് ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു. മിസ്സും ഞങ്ങളെ നോക്കിയൊന്നു ചിരിച്ചിട്ട് ക്ലാസ്സ് എടുക്കുന്നത് തുടർന്ന്.
ഇതാണ് ഞങ്ങൾ പഠിക്കുന്ന സ്കൂൾ. ഇവിടെ കോമേഴ്‌സ് ഉം സയൻസ് ഉം മാത്രം ഉള്ളു. കൊറച്ചു അപ്പുറത്തെ ബിൽഡിങ്ങിൽ 1 തൊട്ട് 10 വരെ ഇണ്ട്. കോമേഴ്‌സ് ക്ലാസ്സ് ന്നു പറഞ്ഞാൽ തന്നെ ഭയങ്കര ബോർ ആണ്. അതുംപോരാഞ്ഞിട്ട് ക്ലാസ്സിൽ ഉള്ള ഒട്ടുമിക്ക പിള്ളേരും എള്ളോളന്തരി ടീംസ് ആണ്. അതുകൊണ്ട് തന്നെ ഞാനും അമലും മാത്രം ആണ് അത്യാവിശം ക്ലാസ്സിൽ കൂട്ട് ബാക്കിഎല്ലാരും ആയും ആവശ്യത്തിനേ സംസാരിക്കു.
ഇന്റർവെൽ ആയി കഴിഞ്ഞാൽ ഞങ്ങൾ രണ്ടും ഒന്നില്ലേൽ പുറത്തെ ബേക്കറി ൽ എന്തേലും തട്ടാൻ പോവും ഇല്ലേൽ നേരെ സയൻസ് ബാച്ച് ലേക്ക് പോകും. ഇവിടെ ഞങ്ങളുടെ സ്കൂളിൽ സയൻസ് ബാച്ചിലാണ് അത്യാവിശം സ്റ്റാൻഡേർഡ് ഉള്ള പിള്ളേർ ഉള്ളത്. അവരുടെ ക്ലാസ്സിൽ കൂടുതലും പെൺപിള്ളേർ ആണ്. ആകെ 5 ആൺപിള്ളേർ ഉള്ളു അതിൽ രണ്ടെണ്ണം അമുൽ ബേബിസ് ആണ്.
Bro അപരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻഎന്തേലും വഴി ഒണ്ടോ plzz replay 😒
Bro അപരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻഎന്തേലും വഴി ഒണ്ടോ plzz replay 😒
മിസ്റ്റർ,. ബ്രോ മച്ചാനെ,.. ഈ siteൽ കഥയിട്ട് ‘like & coment’ കിട്ടും/വരും എന്ന് നിങ്ങൾ നോക്കണ്ട, ഒന്ന് രണ്ട് വർഷം മുൻപ് വരെ ഈ siteൽ ഒരു കഥയിട്ടാൽ നല്ല like/coment കിട്ടുമായിരുന്നു, ഇപ്പോൾ ഇവിടെ viewers കുറവാണ്, അതുകൊണ്ട് ഈ കഥതന്നെ താങ്കൾ kkstoriesൽ പബ്ലിഷ് ചെയ്ത് നോക്ക് അപ്പോൾ മനസ്സിലാവും മാറ്റം, എല്ലാവർക്കും ഒരു വിചാരമുണ്ട് ആ siteൽ ‘sex stories’ മാത്രമേ ഹിറ്റ് ആകുകയുള്ളു എന്ന്, എന്നാൽ അത് തെറ്റായ ചിന്തയാണ് ഇങ്ങനെയുള്ള love സ്റ്റോറീസും അവിടെ വമ്പൻ ഹിറ്റുകളാണ്.. അതുകൊണ്ട് kk യിൽ post ചെയ്യൂ..