ഓണം ഇനിയും മരിക്കാത്ത ഓണം [Aadhi] 1516

Views : 28718

കുറച്ചു ദിവസങ്ങൾക്ക് ശേഷം പേപ്പറിൽ ഫോട്ടോ കാണിച്ചു തന്നു ആരോ പറഞ്ഞപ്പോൾ ആണ് അന്നാ വാഹനമോടിച്ച ആളെ ഞാൻ തിരിച്ചറിയുന്നത്. ഒരിക്കൽ അവളുടെ കൂട്ടുകാരുടെ കൂടെ അവനും ഇവിടെ വന്നിരുന്നു..എന്റെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നു.. ഒരുപാട് തമാശകൾ പറഞ്ഞിരുന്നു.. അവളെ പോലെ തന്നെ എന്നെ ഉമ്മാ എന്ന് വിളിച്ചിരുന്നു.. ആ അവനൊരിക്കലും എന്റെ മോളെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചില്ല.. പിന്നീടൊരിക്കൽ അവൻ ഫോൺ വിളിച്ചു, അറിയാതെ പറ്റിപ്പോയതാണുമ്മാ.. അവളെന്റെ പെങ്ങളെപ്പോലെ തന്നെയല്ലേ എന്ന് ചോദിച്ചപ്പോൾ എനിക്കത് ഉറപ്പാവുകയും ചെയ്തു.. അല്ലെങ്കിലും ഇനിയുള്ള കാലം അവളിരുന്ന സ്ഥലങ്ങൾ ഒഴിഞ്ഞു കിടക്കുന്നത് കണ്ടുകൊണ്ട് പഠിക്കുന്നത് തന്നെയല്ലേ അവർക്ക് കിട്ടാനുള്ള ഏറ്റവും വലിയ ശിക്ഷയും.. അതുകൊണ്ടു തന്നെയാണ് കേസിനും കാര്യങ്ങൾക്കും ഒന്നും പോവാതെ എല്ലാം ഞങ്ങളുടെ വിധി എന്നോർത്ത് ഞങ്ങൾ കഴിഞ്ഞത്..

ഞാൻ ഒരുപാട് എഴുതിയല്ലേ.. ഞാൻ പറഞ്ഞില്ലേ.. എനിക്ക് കത്തെഴുതി ശീലമില്ലാത്തതാണ്.. എനിക്ക് സാറിനോട് ഇതേ പറയാനുള്ളൂ… സാർ ഇപ്രാവശ്യം ഓണാഘോഷം എന്റെ മോൾക്ക് വേണ്ടി മാറ്റി വെക്കരുത്..അങ്ങനെ മാറ്റി വെച്ചാൽ, അവളുടെ കൂട്ടുകാർക്ക് സങ്കടമാവും… അത് കണ്ടാൽ അവൾക്കും.. ഒരുപാട് നല്ല ഓർമ്മകൾ നൽകിയ അവളുടെ കൂട്ടുകാരുടെ, ആ കോളേജിലെ  അവസാന ഓണാഘോഷം, അവരുടെ കൂടെയില്ലെങ്കിലും ഒരു കാണാമറയത്തിരുന്നവൾ കാണട്ടെ… സന്തോഷിക്കട്ടെ…

സാർ അതിനവരെ അനുവദിക്കണം..

എന്ന്,

നിര്ഭാഗ്യവതിയായ ഒരമ്മ ’

Recent Stories

The Author

32 Comments

  1. pinneyum vayichu …. pinneyum kannu niranju….

  2. വിരഹ കാമുകൻ💘💘💘

    💘💘💘

  3. കഥ വായിച്ചൂ, മനസ്സ് നിറഞ്ഞു. കരഞ്ഞൂ…

    1. എന്താ ഞാൻ പറയുക..നന്ദി മനു..

  4. മേനോൻ കുട്ടി

    ഇത് ഒരു റിയൽ സംഭവം അല്ലേ ബ്രോ 🙄🙄

    1. റിയൽ എന്ന് പറഞ്ഞാൽ.. അതേ.. ആ ഇൻസിഡന്റ് നടന്നതാണ്..

  5. ആദി അഭിനന്ദനങ്ങൾ……

    1. നന്ദി പങ്കെട്ടാ…

  6. ഋഷി മൂന്നാമൻ

    ഒന്നും പറയാനില്ല ബ്രോ…
    പത്രവാർത്തകളിൽ അറിഞ്ഞു മറന്ന സംഭവം…
    ബ്രോയുടെ കഥകളോട് എന്നും ഇഷ്ടം മാത്രം,

    💖💖💖

    1. ഹോ..എന്തൊരു ഫോർമാലിറ്റി🙄🙄
      എന്നാൽ ശരി, നന്ദി ബ്രോ😜

  7. മികച്ച കഥ അത് പറഞ്ഞ രീതിയും നല്ലത്, നൊമ്പരമുണർത്തുന്ന കഥ, ആശംസകൾ…

    1. നന്ദി ജ്വാല.. 🙏

  8. ഇഷ്ടായി 😍

    1. താങ്ക്സ് ലില്ലിക്കുട്ടാ❤️

  9. സുജീഷ് ശിവരാമൻ

    ഹായ് ആദി ഒന്നും പറയുന്നില്ല… കരയിച്ചു കളഞ്ഞു… ഇനിയും നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു… 😍😍😍

    1. താങ്ക്സ് സുജീഷേട്ടാ..😍😍 ഓണക്കഥയായിട്ട് കരയിപ്പിക്കാൻ പാടില്ലായിരുന്നു😪

  10. മനോഹരമായ രചന..!!
    ഒരു കത്തിലൂടെ ജീവിതത്തെപറ്റിതന്നെയാണ് നീ പറഞ്ഞത്..
    വീണ്ടും വരിക❤️

    1. താങ്ക്സ് ടാ..
      ഇനിയും വരണോ😂😂

  11. കരയിച്ചല്ലോ നീയും

    Valare churungiya vakkukalil mattorukadha koodi vannirikkunnu vallathoru feel anu thangalude rachanayk keep going

    With love
    Sja

    1. നന്ദി സാജാ..😍😍
      ഇതിനെ ഒന്നു ബാലൻസ് ചെയ്യാനാണ് മുമ്പത്തെ കഥ അയച്ചത്..❤️

  12. ആദി…..,

    ഇത് കഥയല്ല ജീവിതം തന്നെയാണെന്ന്
    നന്നായറിയാം.!👌

    പരമ്പരാഗത മത്സരങ്ങൾ മാറ്റിവച്ച്
    നടത്തുന്ന വെറും കാട്ടിക്കൂട്ടലുകളായ
    വണ്ടിയോട്ട മത്സരങ്ങൾ നിരോധിച്ച്
    ഓണാഘോഷം നടത്താനുള്ള
    ആവിശ്യം കൂടി കത്തിൽ
    ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.!

    1. നന്ദി പങ്കെട്ടാ…😍 ആ ടൈമിൽ കോളേജിൽ പഠിച്ചവർക്ക് നന്നായിട്ടറിയാം ഈ കാര്യങ്ങളൊക്കെ..😪 ഞാൻ ആ ഒരർത്ഥത്തിലല്ല എഴുതിയത്, പക്ഷെ പങ്കെട്ടാൻ പറഞ്ഞ കാര്യം ഉൾക്കൊള്ളിക്കാമായിരുന്നു എന്നു തോന്നി, ചിന്തിച്ചപ്പോൾ👍

  13. ആദി ബ്രോ
    വളരെ നന്നായിരുന്നു, ആദ്യകഥ ഹ്യൂമർ ആയിരുന്നെങ്കിൽ ഇത് ഇമോഷണൽ ആണ് നിങ്ങൾ രണ്ടും ചെയ്യും എന്ന് എനിക്ക് അറിയാം (ഗൗരി 😪)
    ഓണത്തിന്റെ ആഘോഷത്തിൽ ചില അനാവശ്യ ഷോ ഓഫ്‌ അതൊക്ക ഒഴിവാക്കിയാൽ തലവേദന കുറയും

    ഒരുപാട് നന്നായിട്ടുണ്ട്

    By
    അജയ്

    1. അജയാ.. നീയിപ്പോഴും അവളെ വീട്ടില്ലേ😂😂
      അനാവശ്യ ഷോ ഓഫ്..അതെ, ഒരപകടം ഉണ്ടാവുന്നത് വരെ എല്ലാം നല്ലതാവും..എന്തെങ്കിലും പറ്റിയാലെ നമ്മൾ പഠിക്കൂ എന്നതാണ് വാസ്തവം..

  14. Aadhi ..
    Endhaa njaan parayyaa …
    ആദ്യത്തെ കഥ നീ humour രീതിയിൽ പറഞ്ഞുവെങ്കിൽ ഇതു നേരെ opposite ആണെല്ലോ ….
    കുറച്ചു പേജ്കളിൽ ഒരു നല്ലോരു emotional കഥ തന്നതിന് thankz … 💜💜💜
    ഇഷ്ടായി ട്ടോ ….

    1. നന്ദി ഷാനാ😍 ഇതൊക്കെ വായിച്ചിട്ട് ചിരിയും സെന്റിയും ഒക്കെ വരുന്നുണ്ടേൽ നിങ്ങൾ വലിയവരാ😂😂

  15. വെറുതെ മനുഷ്യനെ sangadapeduthan ആയിട്ടു..മറ്റുള്ളവരുടെ മരണം എനിക്കിഷ്ടമല്ല…

    കഥ നന്നായിട്ടുണ്ട് aadi 👏👏👏

    1. ആ..അതെനിക്കും ഇഷ്ടമല്ല😂😂
      താങ്ക്സ് രാജീവേട്ട.. നിങ്ങൾ നന്നായല്ലേ😜

  16. കണ്ണുകൾ ഈറൻ ആക്കിയ എഴുത്തു… ആദി നിന്റെ വരികൾക്ക് വല്ലാത്തൊരു ജീവൻ ഉണ്ട്.. നല്ലൊരു കഥ.

    1. നന്ദി നന്ദേട്ടാ😍 സെന്റി ആയോ🙄

  17. ആദി

    നല്ലൊരു കഥ കൂടെ..

    1. താങ്ക്സ് ഹർഷാപ്പി❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com