ഓണം ഇനിയും മരിക്കാത്ത ഓണം [Aadhi] 1516

Views : 28720

അവളുടെ ഉപ്പ പത്താം ക്ലാസിൽ വെച്ച് പഠിത്തം നിർത്തിയതാണ്. അവർക്ക് പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. വലിയ കുടുംബവും അതിന്റെ ഉത്തരവാദിത്വങ്ങളും ഒക്കെ ആയി ചെറുപ്പത്തിലേ മരുഭൂമിയിൽ എത്തിയതാണ് അവര്.. എനിക്കും പ്രീഡിഗ്രി കഴിഞ്ഞു പിന്നെ പഠിക്കാൻ പോവാൻ പറ്റിയില്ല. പക്ഷെ ഞങ്ങളുടെ മോൾക്ക് അങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു.., അവൾക്കിഷ്ടമുള്ള അത്രയും പഠിക്കണം, ഒരു ജോലി വാങ്ങിക്കണം, സ്വന്തം കാലിൽ നിൽക്കണം – അവളെപ്പോലെതന്നെ ഇതൊക്കെ  ആയിരുന്നു ഞങ്ങളുടെ ആഗ്രഹവും. അതുകൊണ്ട് തന്നെയാണ്, പതിനെട്ടു വയസ്സായപ്പോൾ വീട് കേറി ഇറങ്ങാൻ വന്ന കല്യാണ ബ്രോക്കർമാരെ അകറ്റി നിർത്തിയതും.. അതിനും കുടുംബത്തിൽ നിന്നും ഓരോരുത്തർ അഭിപ്രായങ്ങൾ പറഞ്ഞപ്പോഴും ഞങ്ങൾ അത് കാര്യമാക്കിയില്ല. എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടു. ഇനിയെന്ത് പഠിക്കണമെന്നും, എവിടെ പഠിക്കണമെന്നും എല്ലാം ഞങ്ങൾ അവളുടെ ഇഷ്ടത്തിന് വിട്ടു.

എന്നാലും ഇത്രയും ദൂരെയുള്ള സ്ഥലത്തു അവളെ വിട്ടു പഠിപ്പിക്കാൻ പേടിയായിരുന്നു, അതും ഇത്രയും കൊല്ലം വീട്ടിൽ നിന്ന് പഠിച്ചിട്ട്, പെട്ടെന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കേണ്ടി വരുമ്പോൾ.. പക്ഷെ അന്നും എന്നെ സമാധാനിപ്പിച്ചത് ഉപ്പയും മോളും തന്നെ ആയിരുന്നു. എന്നാലും കോളേജിൽ പോവുന്നതിന്റെ തലേന്ന് പോലും ഞാനവളോട് ചോദിച്ചു , ഇത്രയും ദൂരേക്ക് പോവണോ  എന്ന്.. അന്ന് അവൾ പറഞ്ഞ മറുപടി, ഉമ്മാ, ഇതിനേക്കാൾ നല്ല കോളേജ് വേറെ ഇല്ല എന്നായിരുന്നു. ശരിയാവും.. എന്റെ മോൾക്ക് അങ്ങനെ തെറ്റ് പറ്റാറില്ല.

അവിടെ വന്നു കുറച്ചു കാലം കൊണ്ടു തന്നെ അവൾക്ക് കുറേ കൂട്ടുകാരെ കിട്ടി. ആദ്യമൊക്കെ ആൺസുഹൃത്തുക്കളെ പറ്റി പറയുമ്പോൾ ഏതൊരമ്മയെയും പോലെ എനിക്കും വേവലാതി ആയിരുന്നു. പിന്നെ പിന്നെ അവളുടെ മറ്റു സുഹൃത്തുക്കൾക്ക് ഒപ്പമോ അല്ലെങ്കിൽ അവരിലും ഒരുപടി മുകളിലോ തന്നെയാണ് അവരെന്ന് എനിക്ക് മനസ്സിലായി.. ഒരു കൂടപ്പിറപ്പിനോടുള്ളതിനേക്കാൾ സ്നേഹമായിരുന്നു അവളോട് എല്ലാവർക്കും. അതല്ലെങ്കിലും അങ്ങനെയേ വരൂ  അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. ഒരു ദിവസം പോലും അവൾ കൂട്ടുകാരോട് വഴക്കുണ്ടാക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. എന്നും രണ്ടു നേരം ഫോൺ വിളിക്കുമ്പോൾ അവൾക്ക് കോളേജിലെ  വിശേഷങ്ങളേക്കാൾ, കൂട്ടുകാരുടെ വിശേഷങ്ങൾ പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ. ഈ രണ്ടു വർഷത്തിനുള്ളിൽ ഒരുപാട് തവണ അവരൊക്കെ വീട്ടിൽ വന്നു..ഇവിടെ നിന്നു..

അന്നത്തെ ദിവസം  സാരിയൊക്കെ ഉടുത്തു കൂട്ടുകാരോടൊപ്പം കോളേജിലേക്ക് ഇറങ്ങുമ്പോഴും അവൾ എന്നെ വിളിച്ചു.. കോളേജിൽ എത്താൻ വൈകുമെന്ന് പറഞ്ഞു, അന്ന് തിരക്ക് പിടിച്ചു.. പുതിയ സാരിയിലുള്ള ഫോട്ടോകൾ വൈകുന്നേരം വിളിക്കുമ്പോൾ കാണിച്ചു തരാമെന്നു പറഞ്ഞു അവൾ പോയി.. പക്ഷെ അതിനവൾക്ക് ഭാഗ്യമുണ്ടായില്ല. ഭാഗ്യമില്ലാത്തതാണോ?? മറ്റുള്ളവരുടെ തെറ്റ് കൊണ്ടല്ലേ അവൾ പോയത്?? കൂടപ്പിറപ്പിനെ പോലെ അവളെ സ്നേഹിച്ചിരുന്നവർ തന്നെ അവളുടെ നേരെ വാഹനമോടിച്ചു കയറ്റുമെന്നു അവൾ വിചാരിച്ചു കാണില്ല.. അതുകൊണ്ടു തന്നെയാവും എല്ലാവരുടെയും കൂടെ കോളേജിനകത്തെ റോഡ് സൈഡിൽ തന്നെ അവളും നിന്നത്.. ചിലപ്പോൾ വാഹനം തൊട്ടടുത്ത് എത്തും വരെ അവൾ പ്രതീക്ഷിച്ചു കാണും, അവളെ പറ്റിക്കാനുള്ള കൂട്ടുകാരുടെ തമാശയാണെന്ന്.. അല്ലെങ്കിലും അവൾക്ക് അവരെ അത്രക്ക് വിശ്വാസമായിരുന്നു.

Recent Stories

The Author

32 Comments

  1. pinneyum vayichu …. pinneyum kannu niranju….

  2. വിരഹ കാമുകൻ💘💘💘

    💘💘💘

  3. കഥ വായിച്ചൂ, മനസ്സ് നിറഞ്ഞു. കരഞ്ഞൂ…

    1. എന്താ ഞാൻ പറയുക..നന്ദി മനു..

  4. മേനോൻ കുട്ടി

    ഇത് ഒരു റിയൽ സംഭവം അല്ലേ ബ്രോ 🙄🙄

    1. റിയൽ എന്ന് പറഞ്ഞാൽ.. അതേ.. ആ ഇൻസിഡന്റ് നടന്നതാണ്..

  5. ആദി അഭിനന്ദനങ്ങൾ……

    1. നന്ദി പങ്കെട്ടാ…

  6. ഋഷി മൂന്നാമൻ

    ഒന്നും പറയാനില്ല ബ്രോ…
    പത്രവാർത്തകളിൽ അറിഞ്ഞു മറന്ന സംഭവം…
    ബ്രോയുടെ കഥകളോട് എന്നും ഇഷ്ടം മാത്രം,

    💖💖💖

    1. ഹോ..എന്തൊരു ഫോർമാലിറ്റി🙄🙄
      എന്നാൽ ശരി, നന്ദി ബ്രോ😜

  7. മികച്ച കഥ അത് പറഞ്ഞ രീതിയും നല്ലത്, നൊമ്പരമുണർത്തുന്ന കഥ, ആശംസകൾ…

    1. നന്ദി ജ്വാല.. 🙏

  8. ഇഷ്ടായി 😍

    1. താങ്ക്സ് ലില്ലിക്കുട്ടാ❤️

  9. സുജീഷ് ശിവരാമൻ

    ഹായ് ആദി ഒന്നും പറയുന്നില്ല… കരയിച്ചു കളഞ്ഞു… ഇനിയും നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു… 😍😍😍

    1. താങ്ക്സ് സുജീഷേട്ടാ..😍😍 ഓണക്കഥയായിട്ട് കരയിപ്പിക്കാൻ പാടില്ലായിരുന്നു😪

  10. മനോഹരമായ രചന..!!
    ഒരു കത്തിലൂടെ ജീവിതത്തെപറ്റിതന്നെയാണ് നീ പറഞ്ഞത്..
    വീണ്ടും വരിക❤️

    1. താങ്ക്സ് ടാ..
      ഇനിയും വരണോ😂😂

  11. കരയിച്ചല്ലോ നീയും

    Valare churungiya vakkukalil mattorukadha koodi vannirikkunnu vallathoru feel anu thangalude rachanayk keep going

    With love
    Sja

    1. നന്ദി സാജാ..😍😍
      ഇതിനെ ഒന്നു ബാലൻസ് ചെയ്യാനാണ് മുമ്പത്തെ കഥ അയച്ചത്..❤️

  12. ആദി…..,

    ഇത് കഥയല്ല ജീവിതം തന്നെയാണെന്ന്
    നന്നായറിയാം.!👌

    പരമ്പരാഗത മത്സരങ്ങൾ മാറ്റിവച്ച്
    നടത്തുന്ന വെറും കാട്ടിക്കൂട്ടലുകളായ
    വണ്ടിയോട്ട മത്സരങ്ങൾ നിരോധിച്ച്
    ഓണാഘോഷം നടത്താനുള്ള
    ആവിശ്യം കൂടി കത്തിൽ
    ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.!

    1. നന്ദി പങ്കെട്ടാ…😍 ആ ടൈമിൽ കോളേജിൽ പഠിച്ചവർക്ക് നന്നായിട്ടറിയാം ഈ കാര്യങ്ങളൊക്കെ..😪 ഞാൻ ആ ഒരർത്ഥത്തിലല്ല എഴുതിയത്, പക്ഷെ പങ്കെട്ടാൻ പറഞ്ഞ കാര്യം ഉൾക്കൊള്ളിക്കാമായിരുന്നു എന്നു തോന്നി, ചിന്തിച്ചപ്പോൾ👍

  13. ആദി ബ്രോ
    വളരെ നന്നായിരുന്നു, ആദ്യകഥ ഹ്യൂമർ ആയിരുന്നെങ്കിൽ ഇത് ഇമോഷണൽ ആണ് നിങ്ങൾ രണ്ടും ചെയ്യും എന്ന് എനിക്ക് അറിയാം (ഗൗരി 😪)
    ഓണത്തിന്റെ ആഘോഷത്തിൽ ചില അനാവശ്യ ഷോ ഓഫ്‌ അതൊക്ക ഒഴിവാക്കിയാൽ തലവേദന കുറയും

    ഒരുപാട് നന്നായിട്ടുണ്ട്

    By
    അജയ്

    1. അജയാ.. നീയിപ്പോഴും അവളെ വീട്ടില്ലേ😂😂
      അനാവശ്യ ഷോ ഓഫ്..അതെ, ഒരപകടം ഉണ്ടാവുന്നത് വരെ എല്ലാം നല്ലതാവും..എന്തെങ്കിലും പറ്റിയാലെ നമ്മൾ പഠിക്കൂ എന്നതാണ് വാസ്തവം..

  14. Aadhi ..
    Endhaa njaan parayyaa …
    ആദ്യത്തെ കഥ നീ humour രീതിയിൽ പറഞ്ഞുവെങ്കിൽ ഇതു നേരെ opposite ആണെല്ലോ ….
    കുറച്ചു പേജ്കളിൽ ഒരു നല്ലോരു emotional കഥ തന്നതിന് thankz … 💜💜💜
    ഇഷ്ടായി ട്ടോ ….

    1. നന്ദി ഷാനാ😍 ഇതൊക്കെ വായിച്ചിട്ട് ചിരിയും സെന്റിയും ഒക്കെ വരുന്നുണ്ടേൽ നിങ്ങൾ വലിയവരാ😂😂

  15. വെറുതെ മനുഷ്യനെ sangadapeduthan ആയിട്ടു..മറ്റുള്ളവരുടെ മരണം എനിക്കിഷ്ടമല്ല…

    കഥ നന്നായിട്ടുണ്ട് aadi 👏👏👏

    1. ആ..അതെനിക്കും ഇഷ്ടമല്ല😂😂
      താങ്ക്സ് രാജീവേട്ട.. നിങ്ങൾ നന്നായല്ലേ😜

  16. കണ്ണുകൾ ഈറൻ ആക്കിയ എഴുത്തു… ആദി നിന്റെ വരികൾക്ക് വല്ലാത്തൊരു ജീവൻ ഉണ്ട്.. നല്ലൊരു കഥ.

    1. നന്ദി നന്ദേട്ടാ😍 സെന്റി ആയോ🙄

  17. ആദി

    നല്ലൊരു കഥ കൂടെ..

    1. താങ്ക്സ് ഹർഷാപ്പി❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com