ഓണം ഇനിയും മരിക്കാത്ത ഓണം [Aadhi] 1519

 

 

രണ്ടു ദിവസം കഴിഞ്ഞു കോളേജിലെ അധ്യാപകരുമായുള്ള മീറ്റിങ് കഴിഞ്ഞു ഇത്തവണ കോളേജ്, ഓണാഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് തീരുമാനിച്ചു,  ഓഫിസ് മുറിയിലേക്ക് വന്നപ്പോഴാണ് പ്രിൻസിപ്പാൾ മേശയിൽ ഇരിക്കുന്ന വെള്ളക്കവർ കണ്ടത്. സെക്ഷനിലെ ആരെങ്കിലും വായിച്ചു നമ്പർ ഇട്ടാണ്  സാധാരണ കത്തുകൾ തന്റെ മുന്നിൽ എത്താറുള്ളത്. പക്ഷെ ഈ കവർ പൊട്ടിച്ചതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല. കസേരയിൽ ചാരി ഇരുന്നുകൊണ്ട് മൂന്നായി മടക്കിയ കത്തെടുത്തു അദ്ദേഹം വായിക്കാൻ തുടങ്ങി.

 

‘ ബഹുമാനപ്പെട്ട സാറിന്,

ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കത്തെഴുതുന്നത്. സാറിനെ പോലെ ഉള്ള വലിയ ആളുകളോട് എങ്ങനെ സംസാരിക്കണം എന്ന് പോലും എനിക്കറിയില്ല. ഞാൻ ഷെൽഹയുടെ ഉമ്മയാണ്. സാറ് മറന്നിരിക്കാൻ വഴിയില്ല. കഴിഞ്ഞ വര്ഷം സാർ ഇവിടെ വീട്ടിൽ വന്നിരുന്നു. ഞങ്ങളോടൊക്കെ സംസാരിച്ചിരുന്നു. വീണ്ടും പലപ്പോഴും എന്റെ ഭർത്താവിനെ സാർ കണ്ടിട്ടുമുണ്ട്.

പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഈ കത്തെഴുതാനുള്ള കാരണം. കോളേജിൽ ഈ വര്ഷം ഓണാഘോഷം നടത്തേണ്ട എന്ന് തീരുമാനിച്ചെന്നു വായിച്ചു. എന്തിനാണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും അതിലുണ്ടായിരുന്നു. എന്റെ മോൾ ഇല്ലാതായി ഒരു വര്ഷം പോലും ആവാത്തത് കൊണ്ട്. അല്ലേ?

ഒരു വർഷമല്ല, കൃത്യമായി പറഞ്ഞാൽ മുന്നൂറ്റി ഇരുപത്തെട്ടു ദിവസം ആയി എന്റെ മോളെന്നെ ഉമ്മാന്ന് വിളിച്ചിട്ട്. ഇന്നും അവൾ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പേപ്പറിൽ ഈ വാർത്ത ഒന്നും വരില്ലായിരുന്നു. അവിടുത്തെ കുട്ടികൾ ഓണപ്പരിപാടികൾ വേണ്ടെന്നും വേണമെന്നും പറഞ്ഞു സമരം നടത്തില്ലായിരുന്നു. എല്ലാവരും സന്തോഷത്തോടെ എല്ലാ വർഷത്തെയും പോലെ ഓണം ആഘോഷിച്ചേനെ.. അല്ലേ സാറേ..

അല്ല.. നിങ്ങൾക്കല്ലേ അവൾ ഇല്ലാതായിട്ടുള്ളൂ.. എനിക്ക് ഇന്നും എന്റെ മോൾ ജീവനോടെ ഉണ്ട്.. കോളേജ് കഴിഞ്ഞു അവൾ എന്നെങ്കിലും തിരിച്ചു വരുമെന്ന് വെറുതെ ആണെങ്കിലും ഞാൻ ആഗ്രഹിക്കാറുണ്ട്.. വരുമ്പോൾ ആദ്യം തന്നെ എന്നെ കാണുവാനായി ഞാൻ ഉമ്മറത്തിരിക്കാറുണ്ട്..  വെറുതെയാണെന്നറിയാം.. എങ്കിലും..

സാറിനു ഓർമ ഉണ്ടോ ആവോ?? കഴിഞ്ഞ രണ്ടു കൊല്ലവും എന്റെ മോളായിരുന്നു കോളേജിൽ ഏറ്റവും മാർക്ക് നേടിയത്. അതിനു സാർ കൊടുത്ത മെഡൽ ഇവിടെ അവളുടെ റൂമിൽ തൂക്കിയിട്ടുണ്ട്. അവൾക്ക് ആ കോളേജ് ഒരുപാട് ഇഷ്ടമായിരുന്നു. പഠിക്കാനായാലും കോളേജിലെ പരിപാടികൾ ആയാലും.. അതെല്ലാം മുഴുവനായും കണ്ടേ അവൾ വരുമായിരുന്നുള്ളൂ. അല്ലെങ്കിലും, പന്ത്രണ്ട് കൊല്ലം സ്‌കൂളിൽ പോയ പോലെ ആയിരുന്നില്ല അവൾ അവിടെ വന്ന് കുറച്ചുകാലം കഴിഞ്ഞപ്പോൾ… പറയുന്ന വാക്കിലും, ചെയ്യുന്ന പ്രവർത്തിയിലും ഒക്കെ അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. അവൾ എങ്ങനെ ആവണമെന്ന് ഞങ്ങൾ ആഗ്രഹിച്ചോ, അതുപോലെ അവൾ മാറുന്നത് കണ്ടു ഞങ്ങൾ സന്തോഷിച്ചിരുന്നു.

32 Comments

  1. pinneyum vayichu …. pinneyum kannu niranju….

  2. വിരഹ കാമുകൻ???

    ???

  3. കഥ വായിച്ചൂ, മനസ്സ് നിറഞ്ഞു. കരഞ്ഞൂ…

    1. എന്താ ഞാൻ പറയുക..നന്ദി മനു..

  4. മേനോൻ കുട്ടി

    ഇത് ഒരു റിയൽ സംഭവം അല്ലേ ബ്രോ ??

    1. റിയൽ എന്ന് പറഞ്ഞാൽ.. അതേ.. ആ ഇൻസിഡന്റ് നടന്നതാണ്..

  5. ആദി അഭിനന്ദനങ്ങൾ……

    1. നന്ദി പങ്കെട്ടാ…

  6. ഋഷി മൂന്നാമൻ

    ഒന്നും പറയാനില്ല ബ്രോ…
    പത്രവാർത്തകളിൽ അറിഞ്ഞു മറന്ന സംഭവം…
    ബ്രോയുടെ കഥകളോട് എന്നും ഇഷ്ടം മാത്രം,

    ???

    1. ഹോ..എന്തൊരു ഫോർമാലിറ്റി??
      എന്നാൽ ശരി, നന്ദി ബ്രോ?

  7. മികച്ച കഥ അത് പറഞ്ഞ രീതിയും നല്ലത്, നൊമ്പരമുണർത്തുന്ന കഥ, ആശംസകൾ…

    1. നന്ദി ജ്വാല.. ?

  8. ഇഷ്ടായി ?

    1. താങ്ക്സ് ലില്ലിക്കുട്ടാ❤️

  9. സുജീഷ് ശിവരാമൻ

    ഹായ് ആദി ഒന്നും പറയുന്നില്ല… കരയിച്ചു കളഞ്ഞു… ഇനിയും നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു… ???

    1. താങ്ക്സ് സുജീഷേട്ടാ..?? ഓണക്കഥയായിട്ട് കരയിപ്പിക്കാൻ പാടില്ലായിരുന്നു?

  10. മനോഹരമായ രചന..!!
    ഒരു കത്തിലൂടെ ജീവിതത്തെപറ്റിതന്നെയാണ് നീ പറഞ്ഞത്..
    വീണ്ടും വരിക❤️

    1. താങ്ക്സ് ടാ..
      ഇനിയും വരണോ??

  11. കരയിച്ചല്ലോ നീയും

    Valare churungiya vakkukalil mattorukadha koodi vannirikkunnu vallathoru feel anu thangalude rachanayk keep going

    With love
    Sja

    1. നന്ദി സാജാ..??
      ഇതിനെ ഒന്നു ബാലൻസ് ചെയ്യാനാണ് മുമ്പത്തെ കഥ അയച്ചത്..❤️

  12. ആദി…..,

    ഇത് കഥയല്ല ജീവിതം തന്നെയാണെന്ന്
    നന്നായറിയാം.!?

    പരമ്പരാഗത മത്സരങ്ങൾ മാറ്റിവച്ച്
    നടത്തുന്ന വെറും കാട്ടിക്കൂട്ടലുകളായ
    വണ്ടിയോട്ട മത്സരങ്ങൾ നിരോധിച്ച്
    ഓണാഘോഷം നടത്താനുള്ള
    ആവിശ്യം കൂടി കത്തിൽ
    ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.!

    1. നന്ദി പങ്കെട്ടാ…? ആ ടൈമിൽ കോളേജിൽ പഠിച്ചവർക്ക് നന്നായിട്ടറിയാം ഈ കാര്യങ്ങളൊക്കെ..? ഞാൻ ആ ഒരർത്ഥത്തിലല്ല എഴുതിയത്, പക്ഷെ പങ്കെട്ടാൻ പറഞ്ഞ കാര്യം ഉൾക്കൊള്ളിക്കാമായിരുന്നു എന്നു തോന്നി, ചിന്തിച്ചപ്പോൾ?

  13. ആദി ബ്രോ
    വളരെ നന്നായിരുന്നു, ആദ്യകഥ ഹ്യൂമർ ആയിരുന്നെങ്കിൽ ഇത് ഇമോഷണൽ ആണ് നിങ്ങൾ രണ്ടും ചെയ്യും എന്ന് എനിക്ക് അറിയാം (ഗൗരി ?)
    ഓണത്തിന്റെ ആഘോഷത്തിൽ ചില അനാവശ്യ ഷോ ഓഫ്‌ അതൊക്ക ഒഴിവാക്കിയാൽ തലവേദന കുറയും

    ഒരുപാട് നന്നായിട്ടുണ്ട്

    By
    അജയ്

    1. അജയാ.. നീയിപ്പോഴും അവളെ വീട്ടില്ലേ??
      അനാവശ്യ ഷോ ഓഫ്..അതെ, ഒരപകടം ഉണ്ടാവുന്നത് വരെ എല്ലാം നല്ലതാവും..എന്തെങ്കിലും പറ്റിയാലെ നമ്മൾ പഠിക്കൂ എന്നതാണ് വാസ്തവം..

  14. Aadhi ..
    Endhaa njaan parayyaa …
    ആദ്യത്തെ കഥ നീ humour രീതിയിൽ പറഞ്ഞുവെങ്കിൽ ഇതു നേരെ opposite ആണെല്ലോ ….
    കുറച്ചു പേജ്കളിൽ ഒരു നല്ലോരു emotional കഥ തന്നതിന് thankz … ???
    ഇഷ്ടായി ട്ടോ ….

    1. നന്ദി ഷാനാ? ഇതൊക്കെ വായിച്ചിട്ട് ചിരിയും സെന്റിയും ഒക്കെ വരുന്നുണ്ടേൽ നിങ്ങൾ വലിയവരാ??

  15. വെറുതെ മനുഷ്യനെ sangadapeduthan ആയിട്ടു..മറ്റുള്ളവരുടെ മരണം എനിക്കിഷ്ടമല്ല…

    കഥ നന്നായിട്ടുണ്ട് aadi ???

    1. ആ..അതെനിക്കും ഇഷ്ടമല്ല??
      താങ്ക്സ് രാജീവേട്ട.. നിങ്ങൾ നന്നായല്ലേ?

  16. കണ്ണുകൾ ഈറൻ ആക്കിയ എഴുത്തു… ആദി നിന്റെ വരികൾക്ക് വല്ലാത്തൊരു ജീവൻ ഉണ്ട്.. നല്ലൊരു കഥ.

    1. നന്ദി നന്ദേട്ടാ? സെന്റി ആയോ?

  17. ആദി

    നല്ലൊരു കഥ കൂടെ..

    1. താങ്ക്സ് ഹർഷാപ്പി❤️❤️

Comments are closed.