ഓണം ഇനിയും മരിക്കാത്ത ഓണം [Aadhi] 1519

 

ഗൾഫിൽ നിന്നുള്ള വാരാന്ത്യ ഫോൺകോളിൽ മോളുടെ കുസൃതി പറഞ്ഞപ്പോൾ പതിവുപോലെ

 

” ഓളിന്റെ കുട്ട്യല്ലേ..ജ്ജ് ഓളെ ഒന്നും പറയണ്ട ” എന്നായിരുന്നു മറുപടി.

 

പക്ഷെ അവൾ വാക്ക് പാലിച്ചു, കൃത്യം മൂന്നാമത്തെ ദിവസം അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന തന്നെ വിളിച്ചുകൊണ്ടുപോയി മുറി തുറന്നു കാണിച്ചപ്പോൾ ഞെട്ടിപ്പോയി. മുറികളിലെമ്പാടും ചിത്രങ്ങൾ.. റൈഹാന്റെ മുറിയിൽ ടിവിയിൽ കാണാറുള്ള നിരവധി കാർട്ടൂൺ കഥാപാത്രങ്ങൾ..അവളുടെ മുറിയിൽ ചിത്രങ്ങൾക്ക് പുറമേ സ്‌കൂൾ മുതൽ കോളേജ് വരെയുള്ള അവളുടെ പ്രിയപ്പെട്ട കൂട്ടുകാരികളുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്ത ഫോട്ടോകൾ ചിന്നിച്ചിതറി കിടക്കുന്ന പോലെ വരച്ചുവെച്ചിരിക്കുന്നു. അതിനു നടുവിൽ താനും ഇക്കയും റൈഹാനും അവളും അടങ്ങുന്ന ഞങ്ങളുടെ കൊച്ചുകുടുംബവും. തന്റെ മോൾ ഇത്ര നന്നായി വരക്കുമായിരുന്നോ? ഇരുപതുകൊല്ലം അവളുടെ എല്ലാ കാര്യങ്ങളും, എന്തിന് പ്രായത്തിന്റെ ചപലതയിൽ തോന്നിപ്പോവുന്ന സ്‌കൂൾ പ്രണയം പോലും അവൾ പറയാതെ തന്നെ വായിച്ചെടുത്തിരുന്ന താൻ, തന്റെ മോൾ ഇത്ര നന്നായി ചിത്രം വരക്കുമെന്നു  അറിയാതെ പോയല്ലോ…

 

അതിന്റെ പ്രായശ്ചിത്തമായിട്ടാണ് അന്ന് തന്നെ അവളെയും കൂട്ടി ടൗണിലെ തുണിക്കടയിൽ പോയി ഒരു സാരി വാങ്ങിക്കൊടുത്തത്. ശീലമില്ലെങ്കിലും അവൾ സാരി ഉടുത്താൽ നന്നായിരിക്കുമെന്ന് തോന്നി..കണ്ണാടിച്ചില്ലുകൾ പിടിപ്പിച്ച  ഒരു വാടാമല്ലി കളർ സാരി..

 

 

ആ വർഷത്തെ ഓണപ്പരിപാടികൾക്ക് അതുടുക്കാം എന്ന് പറഞ്ഞാണ് അവൾ അതുപയോഗിക്കാതെ മാറ്റി വെച്ചത്. പക്ഷെ ക്‌ളാസ്സിലെ എല്ലാവരും ഒരേ കളർ സാരി തന്നെയാണ് ഉടുക്കുന്നത്, ആ കളർ ഇതല്ല എന്ന് പറഞ്ഞു മാറ്റി വെച്ചപ്പോൾ കുറച്ചു വിഷമം തോന്നി. അത് കണ്ടാണ് അടുത്ത വര്ഷം എല്ലാവരെ കൊണ്ടും ഇതേ കളർ സാരി എടുപ്പിച്ചു, അന്ന് ഇത് ഉടുക്കാമെന്നു പറഞ്ഞു അവൾ കെട്ടിപ്പിടിച്ചത്.

 

കണ്ണ് നിറയുന്നു !

 

വേഗം കണ്ണ് തുടച്ചു, മുറിയടച്ചു പൂട്ടി താഴേക്ക് നടന്നു.

 

————————————————–

32 Comments

  1. pinneyum vayichu …. pinneyum kannu niranju….

  2. വിരഹ കാമുകൻ???

    ???

  3. കഥ വായിച്ചൂ, മനസ്സ് നിറഞ്ഞു. കരഞ്ഞൂ…

    1. എന്താ ഞാൻ പറയുക..നന്ദി മനു..

  4. മേനോൻ കുട്ടി

    ഇത് ഒരു റിയൽ സംഭവം അല്ലേ ബ്രോ ??

    1. റിയൽ എന്ന് പറഞ്ഞാൽ.. അതേ.. ആ ഇൻസിഡന്റ് നടന്നതാണ്..

  5. ആദി അഭിനന്ദനങ്ങൾ……

    1. നന്ദി പങ്കെട്ടാ…

  6. ഋഷി മൂന്നാമൻ

    ഒന്നും പറയാനില്ല ബ്രോ…
    പത്രവാർത്തകളിൽ അറിഞ്ഞു മറന്ന സംഭവം…
    ബ്രോയുടെ കഥകളോട് എന്നും ഇഷ്ടം മാത്രം,

    ???

    1. ഹോ..എന്തൊരു ഫോർമാലിറ്റി??
      എന്നാൽ ശരി, നന്ദി ബ്രോ?

  7. മികച്ച കഥ അത് പറഞ്ഞ രീതിയും നല്ലത്, നൊമ്പരമുണർത്തുന്ന കഥ, ആശംസകൾ…

    1. നന്ദി ജ്വാല.. ?

  8. ഇഷ്ടായി ?

    1. താങ്ക്സ് ലില്ലിക്കുട്ടാ❤️

  9. സുജീഷ് ശിവരാമൻ

    ഹായ് ആദി ഒന്നും പറയുന്നില്ല… കരയിച്ചു കളഞ്ഞു… ഇനിയും നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു… ???

    1. താങ്ക്സ് സുജീഷേട്ടാ..?? ഓണക്കഥയായിട്ട് കരയിപ്പിക്കാൻ പാടില്ലായിരുന്നു?

  10. മനോഹരമായ രചന..!!
    ഒരു കത്തിലൂടെ ജീവിതത്തെപറ്റിതന്നെയാണ് നീ പറഞ്ഞത്..
    വീണ്ടും വരിക❤️

    1. താങ്ക്സ് ടാ..
      ഇനിയും വരണോ??

  11. കരയിച്ചല്ലോ നീയും

    Valare churungiya vakkukalil mattorukadha koodi vannirikkunnu vallathoru feel anu thangalude rachanayk keep going

    With love
    Sja

    1. നന്ദി സാജാ..??
      ഇതിനെ ഒന്നു ബാലൻസ് ചെയ്യാനാണ് മുമ്പത്തെ കഥ അയച്ചത്..❤️

  12. ആദി…..,

    ഇത് കഥയല്ല ജീവിതം തന്നെയാണെന്ന്
    നന്നായറിയാം.!?

    പരമ്പരാഗത മത്സരങ്ങൾ മാറ്റിവച്ച്
    നടത്തുന്ന വെറും കാട്ടിക്കൂട്ടലുകളായ
    വണ്ടിയോട്ട മത്സരങ്ങൾ നിരോധിച്ച്
    ഓണാഘോഷം നടത്താനുള്ള
    ആവിശ്യം കൂടി കത്തിൽ
    ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.!

    1. നന്ദി പങ്കെട്ടാ…? ആ ടൈമിൽ കോളേജിൽ പഠിച്ചവർക്ക് നന്നായിട്ടറിയാം ഈ കാര്യങ്ങളൊക്കെ..? ഞാൻ ആ ഒരർത്ഥത്തിലല്ല എഴുതിയത്, പക്ഷെ പങ്കെട്ടാൻ പറഞ്ഞ കാര്യം ഉൾക്കൊള്ളിക്കാമായിരുന്നു എന്നു തോന്നി, ചിന്തിച്ചപ്പോൾ?

  13. ആദി ബ്രോ
    വളരെ നന്നായിരുന്നു, ആദ്യകഥ ഹ്യൂമർ ആയിരുന്നെങ്കിൽ ഇത് ഇമോഷണൽ ആണ് നിങ്ങൾ രണ്ടും ചെയ്യും എന്ന് എനിക്ക് അറിയാം (ഗൗരി ?)
    ഓണത്തിന്റെ ആഘോഷത്തിൽ ചില അനാവശ്യ ഷോ ഓഫ്‌ അതൊക്ക ഒഴിവാക്കിയാൽ തലവേദന കുറയും

    ഒരുപാട് നന്നായിട്ടുണ്ട്

    By
    അജയ്

    1. അജയാ.. നീയിപ്പോഴും അവളെ വീട്ടില്ലേ??
      അനാവശ്യ ഷോ ഓഫ്..അതെ, ഒരപകടം ഉണ്ടാവുന്നത് വരെ എല്ലാം നല്ലതാവും..എന്തെങ്കിലും പറ്റിയാലെ നമ്മൾ പഠിക്കൂ എന്നതാണ് വാസ്തവം..

  14. Aadhi ..
    Endhaa njaan parayyaa …
    ആദ്യത്തെ കഥ നീ humour രീതിയിൽ പറഞ്ഞുവെങ്കിൽ ഇതു നേരെ opposite ആണെല്ലോ ….
    കുറച്ചു പേജ്കളിൽ ഒരു നല്ലോരു emotional കഥ തന്നതിന് thankz … ???
    ഇഷ്ടായി ട്ടോ ….

    1. നന്ദി ഷാനാ? ഇതൊക്കെ വായിച്ചിട്ട് ചിരിയും സെന്റിയും ഒക്കെ വരുന്നുണ്ടേൽ നിങ്ങൾ വലിയവരാ??

  15. വെറുതെ മനുഷ്യനെ sangadapeduthan ആയിട്ടു..മറ്റുള്ളവരുടെ മരണം എനിക്കിഷ്ടമല്ല…

    കഥ നന്നായിട്ടുണ്ട് aadi ???

    1. ആ..അതെനിക്കും ഇഷ്ടമല്ല??
      താങ്ക്സ് രാജീവേട്ട.. നിങ്ങൾ നന്നായല്ലേ?

  16. കണ്ണുകൾ ഈറൻ ആക്കിയ എഴുത്തു… ആദി നിന്റെ വരികൾക്ക് വല്ലാത്തൊരു ജീവൻ ഉണ്ട്.. നല്ലൊരു കഥ.

    1. നന്ദി നന്ദേട്ടാ? സെന്റി ആയോ?

  17. ആദി

    നല്ലൊരു കഥ കൂടെ..

    1. താങ്ക്സ് ഹർഷാപ്പി❤️❤️

Comments are closed.