ഓണക്കല്യാണം [ആദിദേവ്] 228

 

“ആഹാ! മോളെണീറ്റോ? കൊറച്ചുകൂടൊറങ്ങിക്കൂടാരുന്നോ മോളെ… ഇവിടതിനൊന്നും നിന്നെ ആരും ഒന്നും പറയില്ല. ആ രാജി തന്നെ എണീക്കുന്നത് ഏഴുമണി കഴിഞ്ഞാ.. പിന്നെ ഇവിടെനിക്ക് ചെയ്യാവുന്ന പണികളേ ഉള്ളൂ..”

 

ഞാൻ അമ്മയെ നോക്കി ചിരിച്ചു കാണിച്ചു.

 

വീട്ടിലും ഞാനീ സമയത്താ എണീറ്റോണ്ടിരുന്നത്. പിന്നെ എനിക്കിതൊന്നും ഒരു ബുദ്ധിമുട്ടല്ലമ്മേ… ഇന്ന് തിരുവോണമല്ലേ, അപ്പൊ എന്തായാലും സഹായിക്കാൻ ഞാനും ഉണ്ട്. ഇപ്പൊ ചായ ഇടാമേ..”

 

“ആഹ് മോളെങ്കി ചായയിട്ട് അവനും അച്ഛനും കൊണ്ടുകൊടുക്ക്. ആ പെണ്ണ് എണീറ്റുവരട്ടെ. എന്നിട്ട് കൊടുക്കാം.”

 

ഞാനങ്ങനെ ചായയൊക്കെ ഉണ്ടാക്കി. ആദ്യം അച്ഛനാണ് കൊടുത്തത്. പുള്ളി ചിരിച്ചുകൊണ്ട് എന്റെ കൈയിൽനിന്ന് ചായ വാങ്ങി.

 

ആഹാ..മോളാണോ ഇന്ന് ചായ ഇട്ടത്? അടിപൊളി ആയിട്ടുണ്ട്. അവൾടെ വാട്ട ചായ കുടിച്ചു മടുത്തിരിക്കുവാരുന്നു. എന്തായാലും ഒരു ചെയ്ഞ്ച് ആയി..”

 

പുള്ളി ഇത് പറഞ്ഞതും അമ്മ സ്പോട്ടിലെത്തി.

 

“മോളെ നീ ഇങ്ങേരു പറയുന്നതൊന്നും വിശ്വസിക്കല്ലേ.. ദേ മനുഷ്യാ, ഇനി ഇങ്ങ് വാ രാധൂന്നും വിളിച്ചോണ്ടെന്റെ പിന്നാലെ!”

 

അപ്പോഴേക്കും അച്ഛൻ നൈസായിട്ട് അമ്മയെ സോപ്പിടാൻ നോക്കി.

 

“അയ്യോ! രാധു ഞാൻ മോളോടൊരു തമാശ പറഞ്ഞതല്ലേ… നിന്റെ ചായയും സൂപ്പറാ…”

 

“ഉവ്വ ഉവ്വേ…എപ്പോഴും ഇതുതന്നെ പറയണം.”

 

അവർ രണ്ടുപേരും ചിരിച്ചു. അവരുടെ ചിരിയിൽ ഞാനും പങ്കുചേർന്നു. ശേഷം ഏട്ടനുള്ള ചായയുമായി ഞാൻ മുകളിലേക്ക് പോയി. റൂമിലെത്തി നോക്കിയപ്പോ എട്ടനിപ്പഴും നല്ല ഉറക്കമാണ്. ഞാൻ മെല്ലെ തട്ടിവിളിച്ചുനോക്കി. ഏഹേ.. ഒന്നു മൂളിയിട്ട് വീണ്ടും ചരിഞ്ഞുകിടന്ന് ഉറക്കം തുടങ്ങി. ആഹാ! അങ്ങനെ വിട്ടാ ശരിയാവില്ലല്ലോ.. കാണിച്ചുതരാം.. ഞാൻ ചായ ഗ്ലാസ് മേശപ്പുറത്തുവച്ച് രാജീവേട്ടനെ കുലുക്കി വിളിച്ചു.

 

“ഏട്ടാ…ദേ എണീറ്റേ…”

 

പെട്ടെന്ന് എന്നെ ഏട്ടൻ വരിഞ്ഞുമുറുക്കി പുള്ളിയുടെ മേലേക്കിട്ടു. ഞങ്ങൾ രണ്ടും ആ കട്ടിലിൽ കിടന്നുരുണ്ടു.

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.