ഓണക്കല്യാണം [ആദിദേവ്] 228

 

“മ്മ്.. പിന്നെ നിനക്ക് നമ്മൾ തമ്മിലുള്ള വിവാഹത്തിന് ഇഷ്ടമുണ്ടായിരുന്നോ?”

 

“എനിക്ക്..എനിക്ക് നേരത്തെ ഇഷ്ടമായിരുന്നു☺️☺️”

 

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ കിച്ചുവിനോട് വീണ്ടും ചോദിച്ചു.

 

“സത്യം?”

 

“മ്മ്?☺️”

 

അവൾ നാണത്തോടെ മൂളി.

 

“കിച്ചൂസേ… എനിക്ക് നിന്നോട് പറയാനുള്ളതും ഇതുതന്നെ. ഇഷ്ടമാണ്. ഒരുപാട്… ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിന്നെ കണ്ട അന്നുമുതലേ എന്റെ മനസ്സിൽ നീയാ… എന്നെ ഇഷ്ടാണോ?”

 

“എനിക്കും നേരത്തേ ഇഷ്ടാ☺️”

 

“ഉയ്യോ!??”

 

ബാക്കിയുണ്ടായിരുന്ന പാലെടുത്ത് കുടിച്ച് ഞാനവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു. അലച്ചിലും യാത്രയുടെ ക്ഷീണവും മൂലം ഞങ്ങൾ രണ്ടും വേഗം ഉറക്കം പിടിച്ചു. എന്നെ വാരിപ്പുണർന്ന് എന്റെ നെഞ്ചിൽ തലചായ്ച്ച് കിച്ചു നിദ്രയെ പുൽകി. അവളെ നോക്കി ഞാനും ഉറക്കത്തിലേക്ക് വഴുതിവീണു.

 

***

 

പിറ്റേന്ന് രാവിലെ ഒരാറുമണിക്കാണ് ഞാൻ ഉറക്കമെണീറ്റത്. രാജുവേട്ടൻ എന്റെ അരികിൽ തന്നെയുണ്ട്. ആ ഓമനത്തമുള്ള മുഖം കണ്ടെനിക്കെന്തെന്നില്ലാത്ത വാത്സല്യം തോന്നി. കോളേജി വച്ച് എന്നെയിട്ട് വട്ടം കറക്കിയ മൊതലാ ഈ കെടക്കുന്നതെന്ന് പറഞ്ഞാ ആരേലും വിശ്വസിക്കുവോ? ഉറങ്ങി കഴിഞ്ഞാൽ ഇതിലും നിഷ്കളങ്കൻ വേറെയില്ല. ഞാൻ മെല്ലെ കുനിഞ്ഞ് മൂപ്പരുടെ നെറ്റിയിൽ ഉമ്മവച്ചു. പെട്ടെന്ന് പുള്ളിയൊന്നനങ്ങി കിടന്നു. അഴിഞ്ഞുലഞ്ഞ മുടി വാരിചുറ്റി ഞാൻ വേഗം ഫ്രഷാവൻ പോയി. കുളിച്ചിറങ്ങിയപ്പോഴും ഏട്ടൻ നല്ല ഉറക്കമാണ്. എനിക്കതുകണ്ടൊരു കുസൃതി തോന്നി. നനഞ്ഞ മുടി വിടർത്തിയിട്ട് പുള്ളിയുടെ നേരെ ഒന്ന് കുടഞ്ഞു. പുള്ളി ഉറക്കം വിട്ടെണീറ്റപ്പോഴേക്കും ഞാൻ ചിരിച്ചുകൊണ്ട് താഴേക്കോടി… പിന്നിൽനിന്ന് ഏട്ടന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു.

 

“ഡീ! കാന്താരി…”

 

ഞാൻ ചിരിച്ചുകൊണ്ട് പടവുകൾ ഓടിയിറങ്ങി നേരെ അടുക്കളയിലേക്കാണ് പോയത്. അമ്മ അവിടെ തകൃതിയായ പണിയിലാണ്.

 

“അമ്മേ… ഞാനും സഹായിക്കാം”

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.