ഓണക്കല്യാണം [ആദിദേവ്] 228

 

“സാർ!”

 

“നശിപ്പിച്ചു! ഭർത്താവിനെ സാർ എന്നാണോ കിച്ചു വിളിക്കുന്നെ? ഏഹ്?..ആ എന്തായാലും കേറിവാ…”

 

കിച്ചു എന്ന എന്റെ വിളി കേട്ട് അവളുടെ കണ്ണുകൾ വിടർന്നു. അവൾ എനിക്കരികിലെത്തി പാൽഗ്ലാസ്സ് എന്റെ നേരെ നീട്ടി.

 

“വേണ്ട. നീ കുടിച്ചിട്ട് തന്നാ മതി..”

 

അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് മടിച്ചു നിന്നു.

 

“കുടിക്കെടി..”

 

വിരട്ടിയപ്പോ പെട്ടെന്നുതന്നെ അവൾ പാതി കുടിച്ച് എനിക്ക് നീട്ടി. എന്റെ ചിരി കണ്ടതും അവൾ കെറുവഭിനയിച്ചു. ഞാനവളെ കട്ടിലിൽ എന്റടുത്തേക്ക് പിടിച്ചിരുത്തി.

 

“കിച്ചൂ…ഇനി നീ എന്നെ സാർ എന്നു വിളിക്കല്ലേ… കോളേജിൽ വച്ച് വേണേൽ വിളിച്ചോ.. പിന്നെ എനിക്ക് തന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.”

 

“എനിക്കും കുറച്ച് പറയാൻ ഉണ്ട് സാർ…സ്സ്.. അല്ല ഏട്ടാ.. അങ്ങനെ വിളിക്കാല്ലോ അല്ലെ?”

 

“ഓ..ആദ്യം എന്റെ കിച്ചു പറ… ഞാൻ കേൾക്കാം.”

 

“അതേയ് എനിക്ക് ഇന്ന് നടക്കാനിരുന്ന കല്യാണത്തിന് ഒട്ടും താൽപര്യമില്ലായിരുന്നു. സഞ്ജയ് എന്നാ അവന്റെ പേര്. ഞാൻ പ്ലസ് ടൂ പഠിക്കുന്ന കാലം തൊട്ടേ എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുവായിരുന്നു അവൻ. ഇവിടെ ഡിഗ്രിക്ക് ചേർന്നപ്പോ ഇങ്ങടേക്കും വന്നു എന്നെ ശല്യം ചെയ്യാൻ. ഒരു ദിവസം എന്റെ കയ്യിൽ കേറി പിടിച്ച് ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ടു. എനിക്കാണെങ്കി ദേഷ്യം വന്നിട്ട് ഞാൻ പെട്ടെന്നയാളെ കേറി തല്ലി. പിന്നീട് ഒരു മാസം അവന്റെ ശല്യം ഉണ്ടായില്ല. പക്ഷെ വീണ്ടുമവൻ എന്റെ മുന്നിൽ വന്ന് മാപ്പുപറഞ്ഞ് ഇഷ്ടം അറിയിച്ചു. എങ്ങനെയെങ്കിലും ഈ പണ്ടാരത്തെ ഒഴിവാക്കാൻ അച്ഛനോട് വന്ന് ആലോചിക്കാൻ പറഞ്ഞു. ഇവൻ വരുമെന്ന് ഞാൻ കരുതിയോ? പക്ഷെ അച്ഛൻ സമ്മതിച്ചു. ഇത് മുടക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചു. പക്ഷെ ഒന്നും ഏറ്റില്ല. ഇന്ന് മണ്ഡപത്തിൽ കയറുന്നതിനു മുൻപ് അവന്റെ മെസ്സേജ് വന്നിരുന്നു. അവനെ പരസ്യമായി അടിച്ചതിന് പകരംവീട്ടാനായാണ് അവൻ കല്യാണം ആലോചിച്ചതെന്നും ഇത് മുടങ്ങി ഞാനും അച്ഛനും അപമാനിതരായി നിക്കുന്നത് അവനു കാണണമെന്നും… പിന്നെ അവനെ ഇനി അന്വേഷിക്കേണ്ട അവൻ ഇപ്പൊ ഇന്ത്യയിൽ നിന്നുതന്നെ പോയെന്നും…”

 

“പിന്നെ നീ എന്തിനാ കിച്ചൂ കരഞ്ഞത്?”

 

“അതുപിന്നെ നാട്ടുകാരുടെ മുൻപിൽ എന്റെ അച്ഛൻ നാണംകെടുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും വയ്യാരുന്നു.”

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.