ഓണക്കല്യാണം [ആദിദേവ്] 228

“മോനേ… ഈ കാണിക്കുന്ന കുറുമ്പൊക്കെയേ ഉള്ളൂ. അവൾ പാവമാ. എന്റെ കുട്ടിയെ ഞാൻ വിശ്വസിച്ച് മോനെ ഏല്പിക്കുവാ. നോക്കിയേക്കണേടാ…”

 

പുള്ളിയുടെ വിഷമം മനസ്സിലായ ഞാൻ ആ കൈകളിൽ ഇറുക്കിപ്പിടിച്ച് ഞാനുണ്ടാവുമെന്നുള്ള ഉറപ്പ് നൽകി. ആ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആ വിഷമം ഒരു സംതൃപ്തിയുടെ പുഞ്ചിരിക്ക് വഴിമാറി.

 

തിരിച്ച് അച്ഛനാണ് കാറോടിച്ചത്. അമ്മയും മുന്നിൽ കേറി. ഞാനും കിച്ചുവും രാജിയും പിന്നിലും. കിച്ചു ഞങ്ങൾ രണ്ടുപേരുടെയും നടുക്കാണ്. രണ്ടും കലപില വർത്തമാനം തുടങ്ങി. അവർ രണ്ടും പെട്ടെന്ന് കൂട്ടായത് പോലെ. ഇടക്ക് കിച്ചു എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു?♥️. കുറച്ചുദൂരം പോയതും രണ്ടിന്റെയും കളിയും ചിരിയും സ്വിച്ചിട്ടതുപോലെ നിന്നു . നോക്കുമ്പോ രണ്ടും രണ്ടുവശത്തേക്ക് ചാഞ്ഞുകിടന്ന് നല്ല ഉറക്കമാണ്. കിച്ചു ഇപ്പോൾ എന്റെ മേലേക്കാണ് ചാഞ്ഞു കിടക്കുന്നത്. ഞാനവളെ ഒരുകൈ കൊണ്ട് എന്നോട് ചേർത്തുപിടിച്ചു. ഉറങ്ങുമ്പോൾ അവളുടെ മുഖം കണ്ടിട്ടെനിക്കവളോടുള്ള ഇഷ്ടം കൂടി. ഓമനത്തം തുളുമ്പുന്ന മുഖം☺️.

 

ഒരു നാലു മണിക്കൂറോളം കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലെത്തി. കിച്ചു ഇപ്പോഴും എന്റെ തോളിൽ കിടന്ന് നല്ല ഉറക്കമാണ്. അമ്മയും രാജിയും അതുകണ്ട് മെല്ലെ ചിരിച്ചു. ഞാൻ മെല്ലെ അവളെ തട്ടിയുണർത്തി. ഒരു പകപ്പോടെ ഞെട്ടിയുണർന്ന കിച്ചു ചുറ്റുമൊന്നുനോക്കി എന്നെ കണ്ടപ്പോൾ ഒന്നു ചിരിച്ചു. ആ ചിരി എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലാണ് പതിച്ചത്. അപ്പോഴേക്കും അകത്തുനിന്ന് അമ്മ വിളക്കുമായി വന്ന് ഞങ്ങളെ സ്വീകരിച്ചു. വിളക്ക് പൂജാമുറിയിൽ വച്ച് പ്രാർത്ഥിച്ച് ഞങ്ങൾ വീണ്ടും ലിവിങ് റൂമിൽ വന്നിരുന്നു.

 

ഇതിനിടയിൽ ഞാനെല്ലാവരോടും ഒരു വലിയ സത്യം വെളിപ്പെടുത്തി. അവൾ എന്റെ കോളേജിലാണെന്നും ഞാൻ കിച്ചുവിന്റെ സാറാണെന്നും കേട്ട് എല്ലാവരുടെയും കിളികൾ ഒന്നിച്ച് പറന്നു. പിന്നീടൊരു കൂട്ടച്ചിരിയായിരുന്നു. ഞാനും കിച്ചുവും ആ ചിരിയിൽ പങ്കുചേർന്നു. അവളുടെ അച്ഛനമ്മമാരും ഈ സത്യമറിഞ്ഞ് ആദ്യം ഒന്നു പകച്ചു. പിന്നീടവർക്കും സന്തോഷമായി. എന്തായാലും പൂർണമായും ഒരപരിചിതനെയല്ലല്ലോ അവർ തന്റെ മകളെ ഏൽപ്പിച്ചത്… അവളുടെ വീട്ടുകാർ ഒരു 7ഏഴുമണിയോടെ തിരിച്ചു പോയി. ചതയത്തിനങ്ങ് എത്തിയേക്കണം എന്ന് പ്രത്യേകം പറഞ്ഞിട്ടാണ് കിച്ചുവിന്റെ അച്ഛനും അമ്മയും എന്റെ കുഞ്ഞളിയനും പോയത്.

 

പെട്ടെന്ന് നടന്ന കല്യാണമായതിനാൽ ഇവിടെ അധികമാരും അറിഞ്ഞില്ല. എന്നിരുന്നാലും അയൽപ്പക്കത്തുള്ള കുറച്ചുപേരും വളരെ അടുത്ത കുറച്ച് ബന്ധുക്കളും ഞങ്ങളെ കാണാനായി എത്തിയിരുന്നു. തിരക്കൊക്കെ ഒഴിഞ്ഞ് ഒന്നു സ്വസ്ഥമായപ്പോ സമയം ഒൻപത് മണി കഴിഞ്ഞിരുന്നു. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ കുറച്ചുനേരം താഴെയൊക്കെ ഒന്നുകറങ്ങിയ ശേഷം മെല്ലെ മുകളിലേക്ക്  വലിഞ്ഞു. ഞാനെന്റെ മുറിയിൽ അവളെയും കാത്തിരുന്നു. ഒരു ക്ളീഷേ ആദ്യരാത്രിയൊന്നും എന്റെ സങ്കല്പത്തിലില്ലെങ്കിലും അവളോട് മനസ്സുതുറന്ന് സംസാരിക്കണമെന്നും എന്റെ ഇഷ്ടം അവളെ അറിയിക്കണമെന്നും ഞാൻ മനസ്സിലുറപ്പിച്ചു.

 

ഞാനങ്ങനെ അവളെ കാത്തിരുന്നതും അവൾ കയ്യിലൊരു പാൽഗ്ലാസുമായി മന്ദം മന്ദം നടന്ന് മുറിയുടെ വാതിൽക്കലെത്തി. ഒരു സാരിയാണ് വേഷം. ഇവൾ സാരിയൊക്കെ ഉടുക്കുവോ? ഞാൻ ആലോചിച്ചു. കുളിച്ച് സുന്ദരിയായാണ് വരവ്. അവളുടെ മുടിയിഴകളിൽനിന്ന് ജലകണങ്ങൾ ഉതിർന്നു വീഴുന്നുണ്ടായിരുന്നു. അവൾ വാതിലിനടുത്തെത്തി വിളിച്ചു.

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.