ഓണക്കല്യാണം [ആദിദേവ്] 228

അങ്ങനെ എല്ലാവരും ചേർന്ന് എന്നെ മണ്ഡപത്തിലേക്ക് ആനയിച്ചു. സദസ്സിനെ വണങ്ങി ഞാൻ അവിടെ ഇരുന്നു. ശ്ശെ! എന്നാലും പെണ്ണിന്റെ പേരു ചോദിച്ചില്ലല്ലോ… ഞാനിതും ആലോചിച്ച് വിഷമിച്ചിരുന്നപ്പോളേക്കും പെണ്ണും സദസ്സിനെ വണങ്ങി എന്റെയൊപ്പം ഇരുന്നു. ഒന്നേ നോക്കിയുള്ളൂ.. പകച്ചുപോയി എന്റെ ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം.. അവളുടെ മുഖത്തും ഒരു ഞെട്ടലുണ്ട്. സഭാഷ്‌… ഇനി പെണ്ണിന്റെ പേര് ചോദിക്കേണ്ട ആവശ്യമില്ല… നല്ല പരിചയമുണ്ട്??

 

കൃഷ്ണേന്ദു. അതാണവളുടെ പേര്. ഞാൻ പഠിപ്പിക്കുന്ന കോളേജിലെ ഫൈനൽ ഇയർ എംഎ ഇംഗ്ലീഷ് വിദ്യാർഥിനിയാണ് ഇവൾ. ഞാനിവളെ പഠിപ്പിക്കുന്നുമുണ്ട്. എന്റെ നല്ല സമയം… ഇനി ഇപ്പൊ കോളേജിലൊക്കെ നല്ല രസമായിരിക്കും???. ഞങ്ങളുതമ്മിൽ കണ്ണിക്കണ്ടാ അപ്പൊ ഒടക്കാണ്. വേറൊന്നുമല്ല… എന്റെ ക്ലാസ്സിൽ ഇവൾ ഓവർസ്മാർട് ആകാൻ നോക്കും. ഞാനവളെ നല്ലതുപോലെ ആക്കിവിടും…ഒരു രസം..

 

പക്ഷെ ഒള്ളതുപറയണമല്ലോ.. പിശാശിനെ കാണാൻ ഒടുക്കത്തെ ഭംഗിയാണ്. നോക്കി നിന്നുപോവും. കണ്ണെടുക്കില്ല. ആ മഷിയെഴുതിയ ഉണ്ടക്കണ്ണുകളും, മനോഹരമായ പുരികക്കൊടികളും, ഓമനത്തം തുളുമ്പുന്ന ആ മുഖവും, നിതംബം വരെ നീണ്ടുകിടക്കുന്ന ആ കാർകൂന്തലും ഒക്കെ പെണ്ണിന്റെ മൊഞ്ച് കൂട്ടുന്നതായിരുന്നു. അത്രക്ക് സുന്ദരിയായിരുന്നു കൃഷ്ണേന്ദു..അല്ല ഇനിമുതൽ എന്റെ കിച്ചു…??

 

അവളെയും വായ്നോക്കി ഇരിക്കുന്ന ഞാൻ ബോധമണ്ഡലത്തിലേക്ക് തിരിച്ചുവന്നത് രാജിയുടെ നല്ലൊരു പിച്ചോടെയാണ്. പെട്ടെന്ന് എന്റെ കയ്യിലേക്ക് താലിമാല എത്തി. വാദ്യമേളത്തിന്റെ അകമ്പടിയോടെ വിറക്കുന്ന കൈകളാൽ ഞാനത് കിച്ചുവിന്റെ കഴുത്തിലേക്ക് കെട്ടി. അവൾ തല കുമ്പിട്ട് കൈകൾ കൂപ്പി പ്രാർത്ഥിച്ചിരിക്കുന്നു. നടന്നതൊന്നും വിശ്വസിക്കാൻ വയ്യെങ്കിലും എനിക്കവളോട് എന്തെന്നില്ലാത്ത വാത്സല്യമോ സ്നേഹമോ എന്തോ തോന്നി. ഇനിയുള്ള ജീവിതത്തെക്കുറിച്ചാലോചിച്ച് നേരിയ ടെൻഷൻ ഇല്ലാതില്ല.

 

കല്യാണം കഴിഞ്ഞതും അവളുടെ ക്ലാസ്സ്മേറ്റ്‌സ്, അതായത് എന്റെ സ്റ്റുഡന്റ്‌സ് ഇരച്ചെത്തി ഞങ്ങൾ രണ്ടുപേർക്കും ആശംസകൾ നേർന്നു. അങ്ങിങ്ങായി കളിയാക്കലുകളും ഉയർന്നു. ആരായാലും കളിയാക്കി പോവും. നേർക്കുനേർ കണ്ടാൽ കടിച്ചുകീറാൻ റെഡി ആയി നിന്നിരുന്ന കീരിയും പാമ്പുമായിരുന്നു ഞങ്ങൾ. ആ ഞങ്ങളുടെ കല്യാണത്തിന് എല്ലാമറിയുന്ന ഇവർ കളിയാക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

 

അങ്ങനെ അവരുടെ അടുത്ത് നിന്നതും ക്യാമറ ടീം വന്ന് ഞങ്ങളെ പല രീതിയിലും നിർത്തി ഫോട്ടോ എടുക്കാൻ തുടങ്ങി. അവൾ ചെറിയ പരുങ്ങലോടെയും പേടിയോടെയും അവർ പറഞ്ഞ പോലെയെല്ലാം എന്നോട് ചേർന്നു നിന്നു. മുക്കാൽ മണിക്കൂർ നീണ്ടുനിന്ന ഫോട്ടം പിടുത്തം ഒടുവിൽ എങ്ങനെയോ അവസാനിച്ചു. ഇതിനകം ലാസ്റ്റ് പന്തിക്ക് സമയമായിരുന്നു. ഞങ്ങളെയും അവർ കഴിക്കാനിരുത്തി. സിവനേ.. നേരത്തെ കഴിച്ച കാരണം ഒരുപിടി ചോറിറങ്ങുന്നുണ്ടായിരുന്നില്ല. ക്യാമറ ടീം ഇവിടെയും എത്തിയപ്പോ ഒടുവിൽ കഴിക്കുന്ന പോലെ അഭിനയിക്കേണ്ടി വന്നു.

 

കഴിച്ചുകഴിഞ്ഞ് കൈകഴുകാൻ പോയതും എനിക്ക് അവളെ ഒറ്റക്ക് കിട്ടി. ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചേർന്നുനിന്ന് അവളെ വിളിച്ചു.

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.