ഓണക്കല്യാണം [ആദിദേവ്] 227

ശ്ശേ! മൂടുപോയി. ഇതാരാ… നോക്കിയപ്പോ അച്ഛൻ. പുള്ളിയെന്തോ ടെൻഷനിലാണ്.

 

“എന്താ അച്ഛാ?”

ഞാൻ വേവലാതിയോടെ തിരക്കി.

 

“രാജുമോനെ… നീയൊന്ന് എന്റൊപ്പം വന്നേ. അത്യാവശ്യമാ..”

 

“ശരിയച്ഛാ…”

എന്തേലും എമർജൻസി ആകും എന്നു കരുതി കഴിച്ചുകൊണ്ടിരുന്നത് പാതിവഴിക്ക് ഉപേക്ഷിച്ച് ഞാൻ അച്ഛനോടൊപ്പം പോയി. പുള്ളിയെന്നെ മാറ്റിനിർത്തി സംസാരിച്ച് തുടങ്ങി.

 

“മോനെ ടാ…ചെക്കനും കൂട്ടരും ഈ കല്യാണത്തീന്ന് പിന്മാറിയെടാ… ചെക്കനെ എത്ര അന്വേഷിച്ചിട്ടും കാണാനില്ല. നിന്റമ്മയും ആ കൊച്ചുമെല്ലാം ഭയങ്കര കരച്ചിലാ… കല്യാണം മുടങ്ങിയതിലല്ല വിഷമം. പെണ്ണിന്റച്ഛൻ ഒരു ഹാർട്ട് സർജറി കഴിഞ്ഞിരിക്കുവാ.. ”

 

“ശോ! കഷ്ടായല്ലോ… ഇനിയിപ്പോ ന്താ ചെയ്യാ?”

 

“ടാ നീയൊന്ന് മനസ്സുവച്ചാ….”

 

“ഞാനോ! ഞാനിതിലെന്ത് ചെയ്യാനാ?”

 

“ടാ ഈ അച്ഛന് വേണ്ടി നീ ഇതിന് സമ്മതിക്കണം. അച്ഛനവർക്ക് വാക്ക് കൊടുത്തുപോയി… അറിയാല്ലോ? അച്ചൻ നിന്നോടിതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. മോനിതിനെതിരുപറയരുത്..”

 

അച്ഛൻ വിഷമിക്കുന്നതും ആരുടെ മുന്നിലും തലകുനിക്കുന്നതും കാണാൻ കഴിയാത്തതിനാൽ ഞാൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ഡ്രസ്സ്‌ മാറാനായി റൂമിലേക്ക് പോകും വഴി കരഞ്ഞുകൊണ്ടിരിക്കുന്ന കല്യാണപ്പെണ്ണിനെ ഒരു മിന്നായം പോലെ ഞാൻ കണ്ടു. മുഖം കണ്ടില്ലെങ്കിലും അവളുടെ കരച്ചിലെന്റെ നെഞ്ചിലാണ് പതിച്ചത്. അമ്മയും രാജിയും അവളെ സമാധാനിപ്പിക്കുന്നുണ്ട്. അവളുടെ കരച്ചിൽ മെല്ലെ കുറഞ്ഞുവന്നു.

 

ഞാൻ വേഷം മാറാനായി പോയി. സാധാരണ കല്യാണചെക്കന്മാരുടെ വേഷമായ വെള്ള ഷർട്ടും കസവ് മുണ്ടുമാണ് എന്റെയും വേഷം. എനിക്കിതൊന്നും ഇപ്പഴും വിശ്വസിക്കാൻ വയ്യ… ഉടനെ കല്യാണം വേണ്ട എന്ന് വിചാരിച്ച് ജീവിതം അടിച്ചുപൊളിച്ചുകൊണ്ടിരുന്ന എനിക്കീ ഗതി വന്നല്ലോ എന്നു ഞാൻ മനസ്സിൽ വിചാരിച്ചു. പക്ഷെ പെട്ടെന്നുതന്നെ ഞാൻ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. യാഥാർഥ്യത്തെ അംഗീകരിക്കാൻ എനിക്ക് സാധിച്ചു.

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.