ഓണക്കല്യാണം [ആദിദേവ്] 228

ഞാനടക്കിവച്ചിരുന്ന അവളോടുള്ള സ്നേഹവും വാത്സല്യവുമൊക്കെ എന്നിൽനിന്നണപൊട്ടി ഒഴുകി. ഞാനെന്ന നദി അവളെന്ന ആഴിയിൽ ഒന്നായലിയാൻ വെമ്പൽപൂണ്ടൊഴുകി… ഒരിളം തെന്നലായി ഞാനവളിലേക്ക് പടർന്നുകയറി.

 

ഒരു ചെറുനോവവൾക്ക് പകർന്നുനൽകി ഞാനവളെയെന്റെ സ്വന്തമാക്കി. എന്റെ മാത്രം കിച്ചുവായി.. എന്റെ പെണ്ണായി ഞാനവളെ സ്വന്തമാക്കി. കാലംതെറ്റിപ്പെയ്യുന്ന വർഷകാലരാവിൽ ഒരു പുതപ്പിനുകീഴിൽ ഞങ്ങളൊന്നായി. ഞാനവളെയും അവളെന്നെയും മത്സരിച്ച് പ്രണയിച്ചു. പ്രകൃതിയും ഞങ്ങളെ കനിഞ്ഞനുഗ്രഹിച്ചു. മഴ ആർത്തലച്ചുപെയ്യുന്നുണ്ടായിരുന്നു. ഒടുക്കം വിയർത്തൊട്ടി പരസ്പരം വാരിപ്പുണർന്ന് രാത്രിയുടെ ഏതോ യാമത്തിൽ ഞങ്ങൾ നിദ്രയുടെ മടിത്തട്ടിൽ അഭയം പ്രാപിച്ചു.

 

***

പിറ്റേന്നെണീറ്റ പെണ്ണിന് എന്നെ ഫേസ് ചെയ്യാൻ ഭയങ്കര ചമ്മൽ. അവളെ ബെഡിലെ രക്തത്തുള്ളികൾ കൂടി കാണിച്ചതോടെ പെണ്ണെന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അങ്ങനെ കാലചക്രം മുന്നോട്ട് നീങ്ങി. ഞങ്ങളുടെ പ്രേമവും ഒന്നിച്ചുള്ള ജീവിതവും വളരെ നന്നായി മുന്നോട്ട് പോയി.

 

കല്യാണത്തിന്റെ സി ഡി ഇതിനിടക്ക് സ്റ്റുഡിയോക്കാർ തന്നിരുന്നു. അത് കണ്ട എന്റെ വീട്ടുകാരും കിച്ചുവും തലയറഞ്ഞ് ചിരിച്ചു. എന്റെ സ്വന്തം കല്യാണത്തിന് ഞാൻ രണ്ടു പന്തിയിലും കയറിയതിന്റെ വിഷ്വൽസ് അതിലുണ്ട്.??? ഒന്ന് ആദ്യം കയറിയത്. രണ്ടാമത് കല്യാണം കഴിഞ്ഞ് കിച്ചുവുമായി കയറിയത്.

 

അച്ഛൻ കിട്ടിയ അവസരത്തിൽ എനിക്കിട്ട് താങ്ങി.

 

“സ്വന്തം കല്യാണത്തിന് രണ്ടുതവണ സദ്യ ഉണ്ണാൻ കയറുന്ന ഒരുത്തനെ നമ്മൾ ആദ്യമായിട്ട് കാണുവാണേ…. എന്തൊക്കെ കാണണം ഈശ്വരാ??”

 

പുള്ളി ഇതുംപറഞ്ഞ് ആർത്തു ചിരിച്ചു. ആ ചിരിയിൽ ഞാനൊഴിച്ചെല്ലാവരും പങ്കാളികളായി.

 

വാലുമുറിഞ്ഞ ഞാൻ തിരിച്ചടിച്ചു..

 

അതുപിന്നെ… അവിടിരുന്ന് സദ്യ കഴിച്ചോണ്ടിരുന്നപ്പോ ഞാനറിഞ്ഞോ ഇതെന്റെ കല്യാണ സദ്യ തന്നെയാണെന്ന്? കഴിച്ചു തീരുന്നേന് മുന്നേ എന്നെ വലിച്ചോണ്ടോടിയ ആള് തന്നെയിൽ പറയണം…??

 

ഇതിനിടയിൽ ലാസ്റ്റ് സെം ക്ലാസ് കഴിഞ്ഞപ്പോഴേക്കും കിച്ചു പ്രെഗ്നന്റായി. വീട്ടിലെല്ലാവരും ഭയങ്കര സന്തോഷത്തിലായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ആദ്യ കുഞ്ഞാണ്… എല്ലാവരും അവളെ സ്നേഹിച്ചു കൊന്നു. അവളുടെ അമ്മയും അച്ഛനും എന്റെ അമ്മയും അച്ഛനും പെങ്ങളും അവളെ പരിപാലിക്കാനായി ഞങ്ങളുടെ ഫ്ലാറ്റിലേക്ക് താമസം മാറി. എല്ലാവരുടെയും സ്നേഹത്തിലും പരിചരണത്തിലും എന്റെ ഭാര്യ ഒന്നൂടി മെച്ചപ്പെട്ടു. ഇപ്പോൾ അവൾ അല്പംകൂടി തടിവച്ച് കാണാൻ ഭയങ്കര ക്യൂട്ട് ലുക്ക് ആയി. എല്ലാവരും ഉണ്ടെങ്കിലും അവൾ എന്റെ ഒപ്പമേ കിടക്കൂ എന്നു വാശിപിടിച്ചതിനാൽ എല്ലാവരും അതനുവദിച്ചുകൊടുത്തു. ഇപ്പോൾ പെണ്ണിന്റെ കുറുമ്പ് ലേശം കൂടിയിട്ടുണ്ട്. ഓരോ ആഹാരസാധനങ്ങൾ വേണമെന്ന് പറഞ്ഞ് എന്നെയിട്ടോടിക്കുന്നതാണ് അവളുടെ പ്രധാന ഹോബി. ഞാനതിനെല്ലാം സപ്പോർട്ടായിരുന്നു. ആ… നമ്മളായിട്ട് വരുത്തിവച്ചതല്ലേ..?? അനുഭവിക്കുക തന്നെ…

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.