ഓണക്കല്യാണം [ആദിദേവ്] 228

എന്തായാലും ഒരു കല്യാണത്തിന് പോകുവല്ലേ… ഒരുങ്ങി തന്നെ പോയേക്കാം. അങ്ങനെ ഞാൻ ഒരു നീല കളർ ഷർട്ടും കസവ് കരയുള്ള മുണ്ടും എടുത്തിട്ടു. താഴേക്ക് വന്ന ഞാൻ കണ്ടത് സാരിയൊക്കെ ഉടുത്ത് ചുന്ദരിയായ എന്റെ പെങ്ങൾ കണ്ണാടി നോക്കി സൗന്ദര്യം ആസ്വദിക്കുന്നതാണ്. അവളെ ഒന്നാക്കാൻ വേണ്ടി ഞാനവളെ വിളിച്ചു.

 

“ഡീ മാക്കാച്ചീ… നീ സാരിയൊക്കെ ഉടുക്കാറായോടി?”

 

“താൻ പോടോ കേളവാ…? തന്റെ കല്യാണത്തിനോ സാരിയുടുക്കാനുള്ള ഭാഗ്യം എനിക്കില്ല.. ഇനി വല്ലവരുടെ കല്യാണത്തിനെങ്കിലും ഞാനിതൊന്ന് ഉടുത്തെന്റെ ആശ തീർത്തോട്ടെ..?”

 

അവൾ പാതി കളിയായും പാതി കാര്യമായും പറഞ്ഞു. ഞാനവളെ നോക്കി ചെറുതായൊന്നിളിച്ച് കാണിച്ചു.

 

ഭേഷ്! രാവിലെ തന്നെ ഇവളുടെ വായിലിരിക്കുന്നത് കേട്ടു. ചെറുത് കൊടുത്ത് വലുത് വാങ്ങി..? അവൾ പറഞ്ഞതിലും കാര്യമില്ലാതില്ല.. വന്ന പല ആലോചനകളും ഞാനായിട്ട് വേണ്ടാന്ന് വച്ചതാണ്. പ്രത്യേകിച്ച് കാരണമോ ഫ്ലാഷ്ബാക്കോ തേപ്പോ ഒന്നുമുണ്ടായിട്ടല്ല. ഞാനീ ബാച്ചിലർ  ലൈഫ് ഇങ്ങനെ അടിച്ചുപൊളിച്ചു പോകുവായിരുന്നു. അതിന്റെടേൽ ഒരു പെണ്ണ്..ഏയ് അതൊന്നും ശെരിയാവില്ല…

 

അങ്ങനെ ബ്രേക്ക്ഫാസ്റ്റ് ഒക്കെക്കഴിച്ച് ഞങ്ങൾ പോകാനായിറങ്ങി. എന്റെ പോളോ കാറിലാണ് യാത്ര. ഇവിടുന്നൊരു മൂന്നുനാലു മണിക്കൂർ യാത്രയുണ്ട്. പോണവഴി ഞങ്ങൾ പരസ്പരം തല്ലുപിടിച്ചും തമാശപറഞ്ഞും മാക്സിമം അടിച്ചുപൊളിച്ചു.. ഞങ്ങളെല്ലാം ഒത്തുകൂടുന്നത് ഇതുപോലെ ഫ്രീടൈം കിട്ടുമ്പോഴാണേ… അമ്മയുടെ വളരെ അടുത്ത ഒരു ഫ്രണ്ടിന്റെ മകളുടെ കല്യാണത്തിനാണ് പോകുന്നത്. അവർ തമ്മിൽ നഴ്സറി മുതലുള്ള കൂട്ടുകെട്ടാണ്.

 

അങ്ങനെ ഒരു 10 മണിയോടെ ഓഡിറ്റോറിയത്തിലെത്തി. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. കല്യാണപ്പെണ്ണിന്റെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചു. സന്തോഷത്തോടെ ഓടിനടക്കുന്നൊരു മനുഷ്യൻ. പെണ്ണിന്റെ അനിയൻ ചെക്കനും അങ്ങേരോടൊപ്പം എല്ലാത്തിനുമുണ്ട്. അമ്മയും രാജിയും പെണ്ണിനെ കാണാൻ അകത്തേക്ക് പോയി.  ഞാനും അച്ഛനും കുറച്ചുനേരം വെളിയിലൊക്കെ നിന്ന് മടുത്തപ്പോ പതിയെ അകത്തേക്ക് കയറി.

 

മുഹൂർത്തം 12:40നും 1 മണിക്കും ഇടയിലാണ്.. ഇരുന്ന് ബോറടിച്ചപ്പോ ഞാൻ ആദ്യത്തെ പന്തിക്ക് കയറി. വെറുതെ എന്തിനാ സദ്യ വേസ്റ്റ് ആക്കുന്നത്? അങ്ങനെ കഴിച്ചുതുടങ്ങി. മോശം പറയരുതല്ലോ, നല്ല അസ്സൽ സദ്യ. മൂന്നു കൂട്ടം പായസം ഒക്കെ ഉണ്ട്?. ഞാനങ്ങനെ ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കുവായിരുന്നു. മോര് കൊണ്ടുവന്നപ്പോൾ കൈ നീട്ടി. കയ്യിലേക്ക് പകർന്ന മോര് ചുണ്ടിലേക്കടുപ്പിച്ചതും പെട്ടെന്നാരോ എന്റെ കയ്യിൽ കേറി പിടിച്ചു.

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.