കുറച്ചുദൂരം കൂടി പോയി ഹരിയുടെ വീടിനടുത്തെത്തി. അവനും വഴിയിൽനിന്ന് ഞങ്ങളോടൊപ്പം കൂടി. തിരുവനന്തപുരത്ത്തന്നെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയി ജോലിചെയ്യുകയാണവൻ. 23 വയസ്സ്. കിച്ചുവിന്റെ അതേ പ്രായം. ഞങ്ങളങ്ങനെ സംസാരിച്ചും വിശേഷങ്ങൾ പങ്കുവച്ചും ശംഖുമുഖം ബീച്ചിൽ എത്തി. അവിടെ ഒഴിഞ്ഞ ഒരു കോണിൽ ഞങ്ങൾ അല്പം ഗ്യാപ്പിട്ട് ഇരുന്നു. ഞാനും കിച്ചുവും പരസ്പരം കെട്ടിപ്പിടിച്ച് സന്ധ്യ സമയത്തെ പ്രകൃതി ഭംഗിയും അലതല്ലുന്ന തിരമലകളെയും അസ്തമയ സൂര്യനെയുമൊക്കെ നോക്കി ഞങ്ങളുടേതായ ലോകത്തിരുന്നു. ഹരിയുടെയും രാജിയുടെയും അവസ്ഥയും വിഭിന്നമല്ല.
കുറച്ചധികം നേരം കടൽക്കരയിൽ ചിലവഴിച്ച ഞങ്ങൾ പോകാനായി ഇറങ്ങിയതും രാജിയും കിച്ചുവും ഐസ്ക്രീം വേണമെന്ന് പറഞ്ഞു. ഞാൻ വാങ്ങാമെന്ന് പറഞ്ഞ് പോയതും പിന്നിൽനിന്ന് രണ്ടുപേരും ചേർന്ന് വിളിച്ചുപറഞ്ഞു.
“”ഞങ്ങൾക്ക് ബട്ടർസ്കോച് മതിയേ…””
“ഓ അതുതന്നെ വാങ്ങാം.. പോരെ?”
അങ്ങനെ ഐസ്ക്രീം ഒക്കെ കഴിച്ച് ഞങ്ങൾ വീണ്ടും കുറച്ചുനേരം കൂടി ചിലവഴിച്ച് വീട്ടിലേക്ക് തിരിച്ചു. പോണവഴിക്ക് ഫുഡും കഴിച്ച് ഹരിയെയും വീട്ടിലിറക്കി അമ്മായിയോട് കുറച്ചുനേരം കത്തിവച്ച് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. ഇപ്പോൾ ഞാനാണ് വണ്ടിയോടിക്കുന്നത്. കിച്ചു എന്റെ തോളിൽ ചാരിക്കിടന്നുറങ്ങുകയാണ്. രാജി പിന്നിലിരുന്ന് കലപിലാ ഓരോന്ന് പറയുന്നുണ്ട്. വീടെത്തിയതും രാജി അകത്തേക്ക് കയറി. കിച്ചുവിനെ വിളിച്ചുണർത്തി ഞാനും അവൾക്ക് പിന്നാലെ അകത്തേക്ക് പോയി.
അമ്മ കഴിക്കാൻ വിളിച്ചപ്പോ ഞങ്ങൾ പുറത്തുനിന്ന് കഴിച്ചു എന്ന് പറഞ്ഞു.
“ആ ബെസ്റ്റ്! തിരുവോണം ആയിട്ട് പുറത്തുനിന്ന് കഴിച്ചിട്ട് വന്നേക്കുവാ എന്റെ പുന്നാരമക്കൾ??”
അമ്മ ഇതുപറഞ്ഞ് ചിരിച്ചു.
“ആ എന്തായാലും കഴിച്ചില്ലേ… ഇനിയിപ്പോ കുളിച്ച് കിടക്കാൻ നോക്ക് പിള്ളാരെ.. മണി പത്ത് കഴിഞ്ഞു.”
അങ്ങനെ ഞങ്ങൾ മുറിയിലെത്തി. കിച്ചു കുളിക്കാനായി കയറി. അവൾ കുളിച്ചു വരുന്നതുവരെ ഞാൻ ഫോണിൽ കാൻഡി ക്രഷ് കളിച്ചിരുന്നു. അവൾ വന്നതും അവളുടെ കുഞ്ഞിമൂക്കിൽ പിടിച്ചുവലിച്ച് ഞാനും കുളിക്കാനായി കയറി. കുറച്ചുനേരത്തിനകം ഞാനും കുളിച്ചുവേഷം മാറി ഇറങ്ങി. കിച്ചു ഒരു നീല നെറ്റി ആണ് വേഷം. അവൾ ഫോണിൽ സംസാരിച്ചിരിക്കുകയാണ്. ഞാൻ വന്നപ്പോ ഫോൺ എനിക്കുനേരെ നീട്ടി. അവളുടെ അമ്മയാണ്. ഞാനും സംസാരിച്ചു. മറ്റന്നാൾ വരുന്ന കാര്യം ഒന്നൂടി ഓർമിപ്പിച്ചവർ ഫോൺ വച്ചു. ഞാൻ കിച്ചുവിനുനേരെ തിരിഞ്ഞ് സംസാരിച്ചുതുടങ്ങി.
“കിച്ചൂ, ഒരാഴ്ചക്കകം ക്ലാസ് തുടങ്ങും. അപ്പൊ എങ്ങനാ? നീ ഹോസ്റ്റലിൽ നിക്കുവല്ലേ…”
സൂപ്പർ കഥ ?❤️?
ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..
ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???
ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..
രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???
ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???
???
കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…
Nannaayitund … ??
കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…
താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??
?????
?♥️?♥️?♥️
ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..
താങ്ക്സ് നന്ദൻ ബ്രോ???
ബ്രോ കഥ അപ്പുറം വായിച്ചു കമന്റ് ഇട്ടിരുന്നു
സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ് ഇടാൻ പറ്റില്ലല്ലോ
എന്നാലും ഒരുപാട് ഇഷ്ടം ആയി
ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം
ഇനിയും എഴുതു ??
കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…
പൊളിക്കും ????
ഞാന്‍ പേര് മാറ്റേണ്ടി വരും…????
നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??
താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…
വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?
നീൽ ബ്രോ???
❤️❤️❤️
????
ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു
താങ്ക്സ് നരേന്ദ്രൻ ബ്രോ….???
Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Kure chirikkanum undayi……
???????♥️♥️♥️♥️♥️♥️ DK ബ്രോ???