ഓണക്കല്യാണം [ആദിദേവ്] 228

“വല്ലപ്പോഴും കുറച്ചാവാം. എങ്കിലും ഒഴിവാക്കാൻ പറ്റുവാണേൽ ഒഴിവാക്കണേ..”

 

“നിനക്കിഷ്ടല്ലേൽ എനിക്കും വേണ്ട… പോരെ..”

 

ചിരിച്ചുകൊണ്ടെന്നെ കെട്ടിപ്പിടിച്ചവൾ എന്റെ കവിളിൽ ചുംബിച്ചു. ഞാൻ തറഞ്ഞുനിന്നു. അവളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ഇതാദ്യമാണ്.

 

“ഐ ലവ് യൂ രാജുഏട്ടാ..???”

 

ഇതും വിളിച്ചുപറഞ്ഞ് അവൾ താഴേക്കോടി. അവളുടെ പുറകെ ഞാനും. പടിക്കെട്ടുകളിറങ്ങി താഴെയെത്തിയ ഞങ്ങൾ സഡൻ ബ്രേക്കിട്ടതുപോലെ നിന്നു. മുന്നിൽ ഒരാക്കിയ ചിരിയുമായി രാജി. നാണംകൊണ്ട് ചൂളിയ കിച്ചു എന്റെ പിന്നിലൊളിച്ചു.

 

“രണ്ടുംകൂടി റൊമാൻസ് കളിക്കാതെ വേഗം അങ്ങോട്ട് ചെല്ല്. അമ്മ വിളിക്കുന്നുണ്ട് രണ്ടിനേം.”

 

ഒന്നിളിച്ച് കാണിച്ച് ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി. അമ്മ അവിടെ സദ്യവട്ടങ്ങളുടെ അവസാനഘട്ട ഒരുക്കത്തിലാണ്.

 

“ആ മോനെ… ആ ഇലയൊക്കെ ഇട്ട് നീ തന്നെ വിളമ്പ്… എല്ലാക്കൊല്ലവും നീതന്നല്ലേ ചെയ്യുന്നേ… ”

 

“ഞാനും സഹായിക്കാം അമ്മേ.”

 

കിച്ചു പറഞ്ഞു.

 

“വേണ്ട മോളേ.. ഇവനും ഇവളുമാ എല്ലാത്തവണയും ചെയ്യുന്നത്. അതവരുടെ ഡിപാർട്മെന്റാ…”

 

മണി രണ്ടാവുന്നു. നിലത്ത് അഞ്ചിലകൾ ഇട്ട് അതിലേക്ക് കറികൾ ഓരോന്നായി വിളമ്പി. ചിപ്സ്, ശർക്കരവരട്ടി, അച്ചാറുകൾ, പച്ചടികൾ, കിച്ചടികൾ, തോരൻ, അവിയൽ, ഇഞ്ചിക്കറി, പപ്പടം, പഴം എല്ലാം വിളമ്പിക്കഴിഞ്ഞ് ഞങ്ങൾ എല്ലാവരെയും വിളിച്ചു. എല്ലാവരും വന്നിരുന്നു. ചോറും പരിപ്പും കൂടി വിളമ്പി ഞങ്ങളും കഴിക്കാനിരുന്നു. ഒരറ്റത്ത് അച്ഛനുമമ്മയും മറുവശത്ത് ഞാനും എന്റെ കിച്ചുവും ഇരുന്നു. ഞങ്ങൾ നാലുപേരുടെയും നടുക്കായി രാജിയും ഇരുന്നു. കഴിച്ചു തുടങ്ങി. നല്ല അസ്സൽ സദ്യ. അമ്മയുടെ കൈപ്പുണ്യം അപാരം.

രണ്ടുതരം പായസം ഒക്കെ കൂട്ടി ഒരൊന്നൊന്നര പിടിപിടിച്ചു.

 

എല്ലാം കഴിഞ്ഞ് ക്ഷീണം മാറ്റാനായി ലിവിങ്ങ് റൂമിൽ ഞങ്ങളെല്ലാം ഒത്തുകൂടി. കുറച്ചുനേരം അവിടിരുന്ന് സംസാരിച്ചിരുന്ന ശേഷം ഞാൻ പതിയെ ഒന്ന് വിശ്രമിക്കാൻ മുറിയിലേക്ക് നീങ്ങി. കിച്ചുവും പിന്നാലെയെത്തി. കട്ടിലിലേക്ക് കിടന്ന അവളെ ഞാൻ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചു. അവൾ പതിയെ തിരിഞ്ഞു കിടന്നു. ഇപ്പോൾ ഞങ്ങൾ മുഖത്തോട് മുഖം നോക്കിയാണ് കിടക്കുന്നത്. ഞാൻ പതിയെ അവളുടെ അടുത്തേക്ക് കിടന്ന് ആ കണ്ണിലേക്ക് നോക്കി. എനിക്കെന്നെ തന്നെ നഷ്ടപ്പെടുന്നത്പോലെ തോന്നി…

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.