ഓണക്കല്യാണം [ആദിദേവ്] 228

“എടീ കുരുത്തംകെട്ടവളേ! വായടക്ക്. കിച്ചു കേക്കും…”

 

ഞാനവളുടെ ചെവി പിടിച്ച് തിരുമ്മി.

 

“ആഹ്! വിടെടാ ദുഷ്ടാ..അമ്മേ! എന്റെ ചെവി…”

 

അവൾ നിന്ന് ചിണുങ്ങി. ഞാൻ പിടിഅയച്ചതും അവൾ അമ്മയുടെ അടുത്തേക്ക് ഓടി.

 

അകത്തേക്ക് ചെന്നതും അമ്മ കയ്യോടെ പൊക്കി.

 

എന്റെ മനുഷ്യാ! നിങ്ങളോ കുടിച്ച് നശിക്കുന്നു. ഇനി എന്റെ മോനെക്കൂടി നശിപ്പിക്കല്ലേ…

 

തമാശയായിട്ടാണ് അമ്മ അത് പറഞ്ഞത്.

 

“ഒന്നു പോ രാധക്കൊച്ചേ… ഇവൻ എന്നെ ചീത്തയാക്കാതിരുന്നാ മതി…”

 

ഇതുപറഞ്ഞു പുള്ളി ചിരിച്ചു..

 

ഇതിനിടയിൽ കൂടെച്ചെല്ലാൻ എന്നോട് കണ്ണുകാണിച്ചു കിച്ചു മുകളിലേക്ക് പോയി.

 

രാജിയും അമ്മയും അച്ഛനും കിട്ടുന്നത് വാങ്ങിക്കോ എന്ന മട്ടിൽ ആക്കി ചിരിക്കുന്നുണ്ടായിരുന്നു.. ഞാൻ അവരെ നോക്കി ഇളിച്ചുകാണിച്ച് കിച്ചുവിന് പിന്നാലെ പോയി. റൂമിലെത്തിയ ഞാൻ കാണുന്നത് ജനലിൽ പിടിച്ച് തിരിഞ്ഞുനിക്കുന്ന കിച്ചുവിനെയാണ്.

 

“കിച്ചൂസേ……”

 

ഞാൻ പിന്നിൽ നിന്നവളെ കെട്ടിപ്പിടിച്ചു.

 

“വേണ്ട! ന്നേ തൊടണ്ട… കുടിച്ചൂല്ലേ.. എനിക്ക് കുടിക്കുന്നതിഷ്ടല്ല. എനിക്കതിന്റെ സ്മെൽ ഇഷ്ടല്ല. രാജുവേട്ടൻ ഇനി കുടിക്കല്ലേ പ്ലീസ്.”

 

“എന്റെ പെണ്ണേ… ഞാനങ്ങനെ സ്ഥിരമായി കുടിക്കത്തൊന്നുമില്ല.. ഇതുപോലെ വല്ലപ്പോഴും.. ഓണത്തിനോ ക്രിസ്മസിനോ ഒക്കെ അച്ഛന്റൊപ്പം.. മൂപ്പർക്കും അതൊരു സന്തോഷമാണ്. എന്നുവച്ച് അതിരുവിട്ടൊന്നുമില്ല. അതിന് നീ സമ്മതിക്കില്ലേ? ഇനി നിനക്കിഷ്ടമല്ലേൽ അതും ഞാൻ നിർത്താം… പോരെ എന്റെ കിച്ചൂസിന്? ഏഹ്ഹ്.. പിന്നെ ഇത് അങ്ങനെ സ്മെൽ ഒള്ളതല്ല. നോക്കിക്കേ..”

 

അവളൊന്നടങ്ങി…

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.