ഓണക്കല്യാണം [ആദിദേവ്] 228

 

“രണ്ടെണ്ണം ഒഴിക്കട്ടേടാ?”

 

“ഓ… ആവാം.”

 

അച്ഛൻ ഷെൽഫിൽനിന്ന് സ്മിർണോഫ് ചോക്ലേറ്റ് ഫ്ലേവർ വോഡ്ക എടുത്ത് പൊട്ടിച്ച് രണ്ടുഗ്ലാസ്സിലേക്കായി പകർന്നു. ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് കൂടുന്നത് ഒരുപാട് നാൾ കൂടിയായിരുന്നു. മുക്കാൽ കുപ്പിയോളം ഞങ്ങൾ രണ്ടും ചേർന്ന് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് അടിച്ചുതീർത്തു.

 

“ടാ രാധക്ക് നമ്മൾ അടിക്കുമെന്നറിയാം. നിന്റെ പെണ്ണ് പ്രശ്നം ആക്കുവോ?”

 

“ഒരു പിടിയുമില്ല. കണ്ടറിയണം?. ”

 

“എന്തായാലും വാ. സമയം പന്ത്രണ്ടാവുന്നു. നമുക്കങ്ങോട്ട് പോവാം.”

 

ഇതുംപറഞ്ഞ് അച്ഛൻ ഡോറും പൂട്ടി വീട്ടിലേക്ക് നടന്നു. പിന്നാലെ ഞാനും.

 

“ടാ..”

 

“ന്താ അച്ഛാ?”

 

“ഒരാഴ്ചക്കകം ക്ലാസ് തുടങ്ങില്ലേ? മോളെ അപ്പൊ ഇനി ഹോസ്റ്റലിൽ നിർത്തുവാണോ?”

 

“അത് വേണ്ട അച്ഛാ… അവൾ എന്റൊപ്പം ഫ്ലാറ്റിൽ നിന്നോളും. ”

 

“അതൊക്കെ കൊള്ളാം. ദേ, നല്ലോണം പഠിക്കുന്ന കൊച്ചാ. നീ കാരണം അവളെങ്ങാനും പഠിത്തത്തിൽ ഒഴപ്പിയാൽ ഞാനും രാധൂം കൂടി അങ്ങ് വരും. ഞാൻ പറഞ്ഞേക്കാം..”

 

“അയ്യോ ഇല്ലേ… അവളുടെ പഠനം ഞാൻ നോക്കിക്കോളാം??”

 

ഞങ്ങളങ്ങനെ തോളിൽ കയ്യിട്ട് ഒന്നിച്ച് വീട്ടിലേക്ക് കയറിയതും രാജിക്ക് കാര്യം മനസ്സിലായിരുന്നു. അവൾ അമ്മയോട് വിളിച്ചുപറഞ്ഞു.

 

“ദേ അമ്മേ! ഒരമ്മ പെറ്റ അളിയന്മാരെ പോലെ രണ്ടുപേർ ഔട്ട്ഹൗസിൽനിന്നിറങ്ങി വരുന്നുണ്ട്. ഇപ്പൊ വന്നാ കയ്യോടെ പിടിക്കാം…”

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.