ഓണക്കല്യാണം [ആദിദേവ്] 228

“ഉവ്വ! എന്നിട്ടുവേണം തിരുവോണമായിട്ട് ഹോട്ടലീന്ന് പാഴ്സൽ വാങ്ങാൻ!”

 

മാതാശ്രീയും പെങ്ങളും ഒരേസ്വരത്തിൽ എനിക്കിട്ട് താങ്ങി.

 

ഞാൻ ചമ്മി ഒരു വഴിയായി. ബ്രേക്ഫാസ്റ്റും കഴിച്ച് കിച്ചുവിനെ നോക്കി കണ്ണുരുട്ടി ഞാൻ അച്ഛനിരിക്കുന്നിടത്തേക്ക് വലിഞ്ഞു. പുള്ളി എന്നെ കണ്ട് സംസാരിച്ചുതുടങ്ങി.

 

“ആഹ്..നീ എഴുന്നേറ്റോ.. ആഹാരം കഴിച്ചില്ലേ? വാ നമുക്കൊന്ന് നടന്നിട്ടുവരാം..

 

“ശരിയച്ഛാ….”

 

ഞാനതിന് സമ്മതിച്ച് പുള്ളിയുടെ പുറകേ വിട്ടു. ഞങ്ങളുടെ വീടിനോട് കുറച്ചുമാറി നിക്കുന്ന ഔട്ട്ഹൗസിലേക്ക് ഞങ്ങൾ പ്രവേശിച്ചു. അച്ഛൻ തന്നെയാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. പുള്ളി ഇതൊരു സ്റ്റഡിറൂം കം വിശ്രമമുറി കം ബാർ ആയാണ് ഉപയോഗിക്കുന്നത്. അകത്തേക്ക് കയറിയതും അച്ഛൻ സോഫയിലിരുന്ന് എന്നോടും ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ആ സോഫയിലിരുന്നു. പുള്ളി സംസാരിച്ചുതുടങ്ങി.

 

“ടാ മോനെ, ഞാൻ നിന്നെ ഉപദേശിക്കുകയാണെന്ന് കരുതരുത്. നീ ഇപ്പൊ ഒരു കുടുംബനാഥനാണ്. മുമ്പത്തെ പോലെ എങ്ങനെയെങ്കിലും തട്ടിമുട്ടി അങ്ങ് പോയാപ്പോരാ… ഇനി മുതൽ നിന്നെ കാത്ത് ഒരാൾ കൂടി ഉണ്ടാവും. പെട്ടെന്ന് നടന്ന കല്യാണമാണെന്ന് എനിക്കറിയാം. എങ്കിലും നീ മോളുമായി പൊരുത്തപ്പെട്ടു പോണം. കാര്യങ്ങൾ നീ വിചാരിച്ച പോലെ നടന്നില്ലെങ്കിൽ ഇന്ദു മോളോട് ദേഷ്യപ്പെടല്ലേ… അവള് വെറും പാവമാടാ…”

 

“അച്ഛനോട് ഞാനൊരു സത്യം പറയട്ടേ? ഇവൾ എന്റെ സ്റ്റുഡന്റാണെന്ന് ഞാൻ നേരത്തേ പറഞ്ഞല്ലോ… പക്ഷെ ഞാൻ പറയാത്ത ഒരു കാര്യമുണ്ട്. എനിക്ക് ഇവളെ ഇഷ്ടമായിരുന്നു അച്ഛാ. പറയാൻ ഒരു ധൈര്യം കിട്ടാത്തതുകൊണ്ടവളോട് ഞാൻ ഇത് പറഞ്ഞിട്ടില്ല. ഇന്നലെയാണ് ഞാനിത് പറഞ്ഞത്. അവൾക്കും എന്നെ ഇഷ്ടമായിരുന്നെന്ന്!”

 

“ആ… ദൈവഹിതം എന്നല്ലാണ്ടെന്താ പറയാ… എന്തായാലും എല്ലാം നിങ്ങളുടെ ഇഷ്ടപ്രകാരം നടന്നല്ലോ…”

 

പുളിക്കും ഇതുകേട്ട് സന്തോഷമായി. ഞങ്ങളിങ്ങനെയാണ്. ഞങ്ങൾ അച്ഛനും മോനും കട്ട കമ്പനിയാണ്. പണ്ടുമുതലേ… എന്റെ ജീവിതത്തിൽ അച്ഛൻ അറിയാത്ത കാര്യങ്ങളില്ല. തിരിച്ചും അതുപോലെ തന്നെ. പക്ഷെ ഞങ്ങളുടെ ഈ അടുപ്പം രാജി കുശുമ്പോടെയാണ് നോക്കി കാണുന്നത്.??? ഇതൊക്കെ കൊണ്ടുതന്നെ അച്ഛനെയും അമ്മയെയും ഞങ്ങൾ രണ്ടാളും മത്സരിച്ചാണ് സ്നേഹിക്കുന്നത്…

 

അച്ഛനവിടുന്നെഴുന്നേറ്റു നേരെ ചെന്ന് ഷെൽഫ് തുറക്കാൻ തുടങ്ങി. പുള്ളി കുപ്പി വക്കുന്ന ഷെൽഫ് ആണത്. അങ്ങനെ എപ്പഴുമില്ലെങ്കിലും വല്ലപ്പഴും രണ്ടെണ്ണം അടിക്കുന്ന ശീലം പുളിക്കും എനിക്കുമുണ്ടായിരുന്നു. പുള്ളിക്ക് അല്പസ്വല്പം എഴുത്തിന്റെ അസ്കിത ഉണ്ടേ.. അപ്പൊ രണ്ടെണ്ണം ഉള്ളിച്ചെന്നാ വരികൾ ശറപറാന്ന് ഇങ്ങ് പോരും എന്നാണ് പുള്ളിയുടെ ഭാഷ്യം

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.