ഓണക്കല്യാണം [ആദിദേവ്] 227

 

***

 

“ഇങ്ങോട്ട് വാടീ കള്ളി…”

 

ഞാനവളെ വലിച്ചെന്റെ നെഞ്ചത്തേക്കിട്ടു. പെണ്ണ് കിടന്ന് കുതറുന്നുണ്ട്. ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ച് അവളുടെ പനിനീർപൂ പോലുള്ള അധരങ്ങൾ വായിലാക്കി നുണഞ്ഞു. ആദ്യം തടയാൻ ശ്രമിച്ചെങ്കിലും അവളും സഹകരിച്ചുതുടങ്ങി. അവളുടെ കൂർത്ത നഖങ്ങൾ എന്റെ മേൽ ആഴ്ന്നിറങ്ങി. ആ ഒരു ചുംബനത്തിലുണ്ടായിരുന്നു എനിക്കവളോടുള്ള ഇഷ്ടം മുഴുവൻ. കുറച്ചുനേരത്തിനകം ഞങ്ങൾ കിതച്ചുകൊണ്ട്‌ അകന്നുമാറി പരസ്പരം നോക്കി. കിച്ചുവെന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്.

 

“എന്തുവാടീ ഉണ്ടക്കണ്ണീ! നോക്കി പേടിപ്പിക്കുന്നോ?”

 

അവൾ പിണങ്ങിയതുപോലെ തിരിഞ്ഞിരുന്നു.

 

“ഹും! മിണ്ടൂല്ല ഞാൻ…”

 

എനിക്ക് പെണ്ണിന്റെ കെറുവ് കണ്ട് അവളോടുള്ള ഇഷ്ടം ഒന്നൂടെ കൂടി.

 

“കിച്ചൂസെ, മോളെ ഇങ്ങനിരുന്നാ മതിയോ? ഫസ്റ്റ് നൈറ്റോ നടന്നില്ല… നമുക്ക് ആ ഫസ്റ്റ് ഡേ അങ്ങ് ആഘോഷിച്ചാലോ? ??മ്മ്?”

 

അവൾ പെട്ടെന്ന് തിരിഞ്ഞെന്നെ തല്ലാൻ തുടങ്ങി…

 

“ച്ചീ! പോ അവിടുന്ന്… നല്ലൊരു ദിവസമായിട്ട് കുളിച്ച് റെഡി ആയി താഴേക്ക് വരാതെ വേണ്ടത്തതൊക്കെ ആലോചിച്ചിരിക്കുവാ വഷളൻ… പോയേ പോയേ.. പോയി കുളിച്ച് സുന്ദരനായി വാ.. ബാക്കി ഒക്കെ നമുക്ക് പിന്നെ നോക്കാം. അമ്മ അന്വേഷിക്കുന്നുണ്ട് മനുഷ്യാ നിങ്ങളെ…”

 

“മനുഷ്യാന്നോ! ഏട്ടാന്ന് വിളിക്കെടീ കുറുമ്പീ…”

 

“അയ്യട.. സൗകര്യമില്ല…എന്റെ കെട്യോനെ ഞാനിഷ്ടമുള്ളത് വിളിക്കും. പറ്റുവാണെങ്കി സഹിച്ചാ മതി. ഞഞ്ഞഞഞ്ഞാ…”

 

ഇതുംപറഞ്ഞ് എന്നെ നോക്കി കോക്രി കുത്തി അവൾ അവിടുന്ന് വലിഞ്ഞു. പെണ്ണിന്റെ ഓരോരോ കുറുമ്പുകളോർത്തെനിക്ക് ചിരി വന്നു. ചായ എടുത്ത് കുടിച്ച് മെല്ലെ ഞാൻ ഫ്രഷ് ആവാനായി പോയി.

 

താഴെ ചെന്നപ്പോൾ എന്റെ കിച്ചുവും രാജിയും അമ്മയും ചേർന്ന് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുല്ലസിച്ച് ഓണസദ്യക്കുള്ള തയാറെടുപ്പിലാണ്. അവരുടെ സന്തോഷവും ഉത്സാഹവും എന്റെ മനസ്സും നിറച്ചു. ഞാനങ്ങോട്ടേക്ക് ചെന്നു.

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.