ഓണക്കല്യാണം [ആദിദേവ്] 227

കഥകൾ. കോമിലെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം. ഞാൻ പുതിയൊരു കദയുമായി നിങ്ങൾക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്… എല്ലാവരും വായിക്കണം. വായിച്ച് അഭിപ്രായം അറിയിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്നെപ്പോലുള്ള തുടക്കക്കാർക്ക് വീണ്ടും എഴുതാൻ ഊർജം പകരുന്നത്. എല്ലാവരുടെയും സപ്പോർട്ടും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു ….

 

?സ്നേഹപൂർവം? 

ആദിദേവ്


ഓണക്കല്യാണം

Onakkallyanam | Author :  AadhiDev

image

ഞാൻ രാജീവ്. രാജു എന്നുവിളിക്കും. വയസ്സ് 28. വീട്ടിൽ അച്ഛനും അമ്മയും എന്റെ കുറുമ്പി പെങ്ങളുമാണ് ഉള്ളത്. അച്ഛനും അമ്മയും റിട്ടയേർഡ് അധ്യാപകരാണ്. ഞാനും അവരുടെ പാത തന്നെ പിന്തുടർന്നു. എറണാകുളത്തെ ഒരു എയ്ഡഡ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ ആണ് ഞാൻ. തിരുവനന്തപുരമാണ് സ്വദേശം. അങ്ങനെ ഓണക്കാലം ആസ്വദിക്കാനായി നാട്ടിൽ വന്നു നിക്കുന്ന സമയം…. വെറുതെ ഉണ്ടും ഉറങ്ങിയും ഊരുതെണ്ടിയും സമയം കളഞ്ഞ ദിനങ്ങൾ. ദിവസങ്ങൾ വേഗം കൊഴിഞ്ഞുപൊക്കൊണ്ടേയിരുന്നു

 

ഉത്രാടപ്പുലരി പിറന്നു. രാവിലെ മൂടിപ്പുതച്ച് കിടന്ന എന്നെ എന്റെ പൊന്നമ്മ കുത്തിയുണർത്തി.

 

“എന്താമ്മേ! ഞാനൊന്നുറങ്ങിക്കോട്ടെ… ചുമ്മാതിരിക്ക്…”

ഞാനസ്വസ്ഥനായി…

 

“ദേ ചെക്കാ! മര്യാദക്ക് എണീറ്റ് വന്നോ… ഇല്ലെങ്കി ഞാൻ തല വഴി വെള്ളം കോരിയൊഴിക്കും. ഇന്ന് നമുക്ക് ആലപ്പുഴയിൽ ഒരു കല്യാണത്തിന് പോവണമെന്ന് ഞാൻ നേരത്തേ നിന്നോട് പറഞ്ഞിരുന്നതല്ലേ ചെക്കാ..ഹോ! ഇങ്ങനൊരു മടിയൻ…”

 

“ഹിഹി..”

അമ്മയുടെ പിന്നിൽനിന്നാരോ ചിരിക്കുന്നു. നോക്കിയപ്പോൾ എന്റെ പുന്നാര പെങ്ങൾ രാജിയാണ്… നന്നായിട്ടങ്ങ് കലിച്ചു കയറിയെങ്കിലും ദേഷ്യമുള്ളിലൊതുക്കി നല്ല കുട്ടിയായി കുളിച്ചൊരുങ്ങി ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി താഴേക്ക് ചെന്നു.

 

മടിപിടിച്ചിവിടെ നിന്നാൽ ഞാൻ ഒറ്റക്കായിപോവുമെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ അവരുടെ ഒപ്പം പോവാൻ തീരുമാനിച്ചു. ഉത്രാടമായിട്ട് വീട്ടുകാരോടൊപ്പം സദ്യ ഒക്കെ കഴിച്ച് കുറച്ചുസമയം ചിലവഴിക്കാം എന്ന് കരുതിയത് വെള്ളത്തിൽ വരച്ച വര പോലായി… എന്തായാലും പോകുന്നത് കല്യാണത്തിനായതുകൊണ്ട് സദ്യയുടെ കാര്യം മാത്രം ഉറപ്പുണ്ട്??.

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.