Oh My Kadavule – part 09 [Ann_azaad] 208

ശ്ശെ ശവം. ഇങ്ങനെ ഓരോന്ന് വന്ന് കേറിക്കോളും. വേറെ വല്ല പണീം ഉണ്ടായിരുന്നെങ്കിൽ അതിന് പോവായിരുന്നു.
ശ്ശെ…………. വല്ലാത്തൊരു ഗതി തന്നെ. ”

“സാരല്ല അണ്ണാ……
നമ്മക്ക് ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാ….. ”

തൊട്ടടുത്ത് നിന്ന ഷാജി ബിജൂനോട് പറഞ്ഞു.

വിഷ്‌ണു ഫോൺ കട്ടാക്കി
ഗൂഗിൾ പേയിൽ 5000 രൂപ അവർക്ക് ട്രാൻസ്ഫർ ചെയ്ത് അക്കീടെ ഒരു അടിപൊളി പിക് സെന്റീട്ട് ഫോണും ഓഫാക്കി അവിടെ തന്നെ കെടന്നു.

ഇനി അങ്ങ് അടുക്കളപ്പുറത്തുള്ള പൂരം ഒന്ന് കണ്ട് വരാ….

“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ……
ഇതൊന്നും വേണ്ടാന്ന്.
അപ്പൊ എന്താ പറഞ്ഞേ….ജസ്റ്റ്‌ ഒരു ടൈം പാസ്സ് എന്നല്ലേ….
എന്നിട്ടിപ്പോ കണ്ടില്ലേ…… “??

രമാദേവി അനൂനെ ഇട്ട് കൊടയുവാ….

“അത്‌ എനിക്കറിയുവാർന്നോ ആ നിപുണേട്ടന്റെ പേരില് ഇത്രേം സ്വത്തുക്കൾ ഒക്കെ ഉള്ള കാര്യം. ”

“ഓ….. ഇങ്ങനൊരു കഴുത.
ഞാൻ ഇപ്പൊ മുന്നിട്ട് ഇറങ്ങിയില്ലാരുന്നെങ്കിൽ കാണായിരുന്നു.
ആ ഗോപൂന് അടിക്കേണ്ട ലോട്ടറിയാ ഞാൻ കഷ്ടപ്പെട്ട് നിന്റെ നേരേ തിരിച്ചത്. ”

“പക്ഷെ…. അമ്മേ…..
യഥു ഏട്ടൻ നാളെ വന്നാൽ ഒന്നും ചെയ്യാൻ കഴിയൂല… “☹️

” അതൊന്നും ഓർത്ത്‌ നീ വിഷമിക്കണ്ട.
അതൊക്കെ ഞാൻ ഒതുക്കിക്കോളാ…….
നീ പോയി കെടന്നൊറങ്ങാൻ നോക്ക്. ”

“അയ്യോ അമ്മേ…. അമ്മ എന്ത് ചെയ്യാൻ പോകുവാ….
യഥു ഏട്ടനെ ഒന്നും ചെയ്യല്ലേ അമ്മേ…..”

“ഓ….. മിണ്ടാതെ ഒന്ന് കേറി പോടീ അകത്തേക്ക്. ഞാനവനെ കൊല്ലുന്നൊന്നും ഇല്ല.
നാളെ അവൻ വരാതിരിക്കണം.  അത്രേ ഉള്ളൂ എനിക്ക്.  നീ പോയ്‌ ഒറങ്ങിക്കോ.
ഇതൊക്കെ അമ്മ ശെരിയാക്കിക്കോളാ…. ”

ഇനിയും അവിടെ നിന്നാൽ ചീത്ത കേൾക്കും എന്ന് തോന്നിയ അനു വേഗം വീടിനകത്തേക്ക് കേറി പോയി.

അനു പോയെന്ന് കണ്ടപ്പോ രമാദേവി സേവ് ചെയ്ത് വെച്ചിരുന്ന വടിവാൾ ബിജുവിന്റെ ഫോണിലേക്ക് വിളിച്ച് എന്തൊക്കെയോ സംസാരിച്ചു.
ശേഷം ഫോൺ കട്ട് ചെയ്ത് ഗൂഗിൾ പേ വഴി അയാൾക് 30000 രൂപയും അയച്ചു കൊടുത്തു.

അങ്ങ് ഗുണ്ടാ സാങ്കേതത്തിൽ ബിജുക്കുട്ടനും സംഗവും ആഹ്ലാദിപ്പിൻ
….. ആഹ്ലാദിപ്പിൻ
അർമാദിപ്പിൻ,…… അർമാദിപ്പിൻ
മൂഡിലായിരുന്നു.
വിഷ്‌ണു അയച്ചു കൊടുത്ത പൈസ അവന് തന്നെ തിരിച്ചയച്ചുകൊടുത്ത് അക്കിയുടെ ഫോട്ടോ ഫോണീന്ന് അങ്ങ് ഡിലീറ്റ് ആക്കി.
യഥു മോന്റെ ഫോട്ടോ ഒന്ന് സൂംഇൻ ചെയ്ത് നോക്കി.

16 Comments

  1. Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam

  2. ♥♥♥♥♥♥♥♥

  3. Nannayittund wtg 4 nxt part…

  4. ?????waiting katta support

  5. Poli part❤❤❤❤❤

  6. Nxt part eppol varum

  7. Mind blowing up????????

  8. Adipoli ayi thanne pokunnu kidlan part

  9. Uff ijathi feel awesome

  10. Adipoli thanne Waiting

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli തുടരുക

  12. Bro nanayittunde?❤️ waiting for next part.
    Enu parayunathu repeat cheyunilla?

  13. ജിന്ന് ?

    ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട്‌ വേഗം വരുമെന്ന വിശ്വാസത്തോടെ
    With Love?
    ജിന്ന്?

  14. Bro
    , nannaittundu.
    Anganea gopuvum, akkiyum onnavatte.

  15. ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

Comments are closed.