Oh My Kadavule – part 09 [Ann_azaad] 208

താൻ മനസ്സിൽ കണ്ടതൊക്കെ ഇവൻ മാനത്തു കണ്ടോ എന്ന expression ഉം ഇട്ടോണ്ട് അനു അവനെ ഒന്ന് നോക്കി.

“നോക്കണ്ടാ .. എനിക്ക് നിന്നെ വേണം അനൂ….. ”

“യഥു ഏട്ടാ………ഇനിയും ഇത് തന്നെ  പറഞ്ഞിട്ട് കാര്യം ഇല്ല .ഇത്രേം ഒക്കെ ആയ സ്ഥിതിക്ക് നമ്മൾ പിരിയുന്നതല്ലേ നല്ലത്….. ”

“എന്തോ……
എങ്ങനേ……..
ദേ…. ആ തള്ള പറയുന്നതെല്ലാം കേട്ട് തുള്ളാൻ നിന്നാൽ പിന്നെ എന്താ ചെയ്യണ്ടേന്ന് എനിക്കറിയാം……..
ഇന്നലെ നീയാന്നും കരുതി ഞാനാ പെണ്ണിനെ കേറി പിടിച്ചോണ്ടല്ലേടീ…… കാര്യങ്ങളൊക്കെ ഇവിടം വരെ ആയേ…….
എല്ലാ സത്യവും ഞാനങ് എല്ലാരോടും വിളിച്ചു പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇതെന്ന് എനിക്ക് നന്നായി അറിയാ……

നാളെ ഞാൻ വന്ന് വിളിക്കും അപ്പൊ നീയെങാനും ഇറങ്ങി വന്നില്ലെങ്കിൽ…….
മ്മ്…….. ??
അപ്പൊ ഞാൻ പറഞ്ഞ് തരാ ഇതിന്റെ ബാക്കി. ”

അതും പറഞ്ഞ് യഥു പോവുന്നതും നോക്കി
കാറ്റ് പോയ പോലെ അനു അവിടെതന്നെ നിന്നു പെട്ടന്ന് പിറകീന്ന് ആരോ വന്ന് അവളെ തോണ്ടി.
ഒന്ന് ഞെട്ടിക്കൊണ്ട് തിരിഞ്ഞ് നോക്കുമ്പോ ദേ നിക്കുന്നു രമാദേവി.

ഈ സമയം അങ്ങ് അകത്ത് വിഷ്ണു ഓപ്പറേഷൻ ആക്കിയിൽ ആയിരുന്നു.

കൊറേ ആയി പണിയൊന്നും ഇല്ലാത്ത നാട്ടിലെ ഫേമസ് ആയ ഒരു ഗുണ്ടാ ടീമിന്റെ നമ്പറും തപ്പിപിടിച്ച് കൊണ്ടുവന്ന് അക്കിക്ക് ഒരു ക്വട്ടേഷൻ കൊടുക്കാനാണ് വിഷ്‌ണു ഉച്ച മുതൽ രാത്രി വരെ ആലോചിച്ചിട്ട് ആ പരട്ട തലയിൽ ഉദിച്ചത്.

“ഹലോ…… വടിവാൾ ബിജു അല്ലേ………. ”

“ആ….. എന്തേനു….? “?

“ഒരു കൊട്ടേഷൻ വർക്ക് ഏൽപ്പിക്കാനേർന്നു…. “?

“ആണോ……നിങ്ങടെ പേരെന്താ… ഏട്ടാ…… ‘

പേര് ചോദിച്ചപ്പോ വിഷ്‌ണു ഒന്ന് തിങ്കി.
സ്വന്തം പേര് പറയണോ…… ണോ…. ണോ…?

“എന്റെ പേര്…..ഫ്രാൻസിസ്കൊ മിരക്ലെ എന്നാ….. ”

വായിൽ വന്നതങ് തട്ടി വിട്ടു.

“സ്ഥലവും അഡ്രെസ്സും ഒന്ന് തരാവോ സാർ….”

“ഏയ്‌…… അതൊന്നും കൊടുക്കരുതെന്ന് എന്നോട് ചേച്ചി പറഞ്ഞീണ്ട്….. ”

“സാർ….. എന്നാൽ എവിടെയുള്ള ആരെ?  എന്ന്?
എന്താ ചെയ്യണ്ടേ.. എന്നെങ്കിലും ഒന്ന്  പറഞ്ഞ് തരാവോ സാർ….. ”

“ആ അത് പറഞ്ഞു തരാ….. പക്ഷെ ഒന്നൂടെ എന്നെ ഒന്ന് സാർ എന്നൊന്ന് വിളിക്കാവോ പ്ലീസ്…. “?

“എന്താ സാർ.? “?

“അല്ല എന്നെ ആരും ഇത് വരെ അങ്ങനൊന്നും വിളിച്ചീല്ല അതാ…
പറ്റൂലെങ്കിൽ വേണ്ട… “?

16 Comments

  1. Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam

  2. ♥♥♥♥♥♥♥♥

  3. Nannayittund wtg 4 nxt part…

  4. ?????waiting katta support

  5. Poli part❤❤❤❤❤

  6. Nxt part eppol varum

  7. Mind blowing up????????

  8. Adipoli ayi thanne pokunnu kidlan part

  9. Uff ijathi feel awesome

  10. Adipoli thanne Waiting

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli തുടരുക

  12. Bro nanayittunde?❤️ waiting for next part.
    Enu parayunathu repeat cheyunilla?

  13. ജിന്ന് ?

    ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട്‌ വേഗം വരുമെന്ന വിശ്വാസത്തോടെ
    With Love?
    ജിന്ന്?

  14. Bro
    , nannaittundu.
    Anganea gopuvum, akkiyum onnavatte.

  15. ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

Comments are closed.