ആയുഷും സെയിം സാധനം അങ്ങ് പയറ്റി.
“പക്ഷെ…. ആയുഷ് നീ വിചാരിക്കുന്നിടത്തേക്കല്ല ഞാൻ പോവുന്നേ…. ”
“മതി…..
നീ ഇങ്ങോട്ടൊന്നും പണയണ്ട.
എനിക്കറിയാ നീ ബാറിലേക്കല്ലേ ആദ്യം പോവുന്നേ……
ബാറൊക്കെ എനിക്കും ഭയങ്കര ഇഷ്ടാ….. ?
നീ ഏതായാലും വണ്ടി എടുക്കാൻ നോക്കെടാ കുട്ടാ……. ”
“ആയുഷ്…….. ”
“ഓ…. മിണ്ടാതെ വണ്ടി എടുക്കെടാ പന്നീ….. ”
ഇനീം ചവിട്ടി പിടിച്ച് നിന്നാൽ ആയുഷ് പൂരത്തെറി വിളിക്കും എന്നറിയാവുന്നോണ്ട് അക്കി വേഗം വണ്ടി എടുത്തു.
അങ്ങ് തറവാട്ടിൽ കാറിന്റെ സൗണ്ട് കേട്ട് ഒരുവിധം എല്ലാരും എഴുന്നേറ്റ് നോക്കുമ്പോ അക്കി മോന്റെ കാറും കൊണ്ട് അവനാണ് പോയതെന്ന് മനസ്സിലായി.
“എന്റെ ദൈവമേ…… ഈ ചെക്കൻ ഇതെങ്ങോട്ട് പോയതാ….. ”
അച്ഛമ്മ തലയിൽ കൈ വച്ചോണ്ട് പറഞ്ഞു.
“എന്റെ അച്ഛമ്മേ നിങ്ങള് പേടിക്കണ്ട…..
അക്കി മാത്രം അല്ല അവന്റെ കൂടെ ആയുഷും പോയിട്ടുണ്ട്. ”
“ആര്……..? “?
അർഷിത അച്ഛമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറയുന്നത് കേട്ടപ്പോ അന്തം വിട്ടുകൊണ്ട്
അജു ചോദിച്ചു പോയി.
“ആയുഷ് പോയിട്ടുണ്ടെന്ന്. ”
“ആഹാ….. അടിപൊളി.
എന്നാ രണ്ടിനേം ഇനി കല്യാണ ദിവസം വല്ലോം നോക്കിയാൽ മതി.
വന്ന് കിടക്കാൻ നോക്ക് അച്ഛമ്മേ……. ”
ഒരു വിധം ഓരോന്നും പറഞ്ഞ് അച്ഛമ്മേനെ ഒന്ന് കൂൾ ആക്കി അർഷിയും അജൂം കൂടി അകത്തേക്ക് കൊണ്ട് പോയി.
ഇതേ സമയം അടുക്കളഭാഗത്തെ മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് രണ്ടാളുകൾ സംസാരിക്കുന്ന തിരക്കിലായിരുന്നു.
“അനൂ………. ഞാൻ നിന്നോടാ ചോദിക്കുന്നേ…..
എന്താ നിന്റെ ഉദ്ദേശം? “?
“യഥു ഏട്ടാ…… നിങ്ങളെന്നെ മറക്കണം….
ഞാൻ നിങ്ങടെ കാലു പിടിക്കാം…… ”
“ച്ചി……. നിർത്തെടീ…… ??
ഞാൻ ഇതൊക്കെ തുടങ്ങുമ്പോഴേ നിന്നോട് പറഞ്ഞതല്ലേ…….
ടൈം പാസ്സിനല്ലാ…. ??
ഞാൻ സീരിയസ് ആണെന്ന്.
അപ്പൊ നീ എന്താ പറഞ്ഞേ…. നീയും സീരിയസ് ആണെന്നല്ലേ……..
എനിക്കറിയാടീ നീ നിന്റെ തള്ള പറയുന്നതൊക്കെ കേട്ട് നിൽക്കുന്നേ ആ നിപുണിന്റെ സ്വത്ത് കണ്ടിട്ടാന്ന്. ”
“യഥു ഏട്ടാ…. നിങ്ങളെന്തൊക്കെയാ പറയുന്നേ…….
എനിക്ക് അങ്ങനൊന്നും ഉണ്ടായിട്ടല്ല…
അല്ലെങ്കിൽ തന്നെ സ്വത്തെന്ന് പറയാൻ എന്താന്നാ അങ്ങേർക്ക് ഉള്ളേ…
സ്വത്തെല്ലാം അച്ഛമ്മ എല്ലാ മക്കൾക്കും ഒരുപോലാ വീതിച്ചുകൊടുത്തേ….. “?
“അതിന് നിന്റെ തള്ളക്ക് കൊടുത്തതൊക്കെ അവര് വിറ്റു തുലച്ചില്ലേ…..
ഇനി തള്ള കണ്ടതിൽ വച്ച് ഏറ്റവും നല്ല ലോട്ടറി ആണല്ലോ അല്ലേ ആ നിപുൺ.
ആ വിശ്വനാഥൻ ഉണ്ടാക്കുന്നതിന്റെയും പിന്നെ അവൻ സമ്പാതിക്കുന്നതിന്റേം…
ടോട്ടലി പറഞ്ഞാൽ ആ സ്വത്തുക്കളുടെയെല്ലാം one and only അവകാശി അല്ലേ………”
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part❤❤❤❤❤
Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?❤️ waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ❤️
ശ്രീ
First