Oh My Kadavule – part 09 [Ann_azaad] 208

എന്ത് ഭാഷയാഡീ ഇത്.
നീയീ വായകൊണ്ട് തന്നാണോഡീ ഭക്ഷണം കഴിക്കുന്നേ……. ”

“പിന്നെ താൻ എനിക്ക് വേറെ വാ ഉണ്ടാക്കി തന്നിട്ടുണ്ടോഡോ കാട്ടു പട്ടീ …….. ”

“എടീ….. എടീ… എടീ……ഒരുമ്പെട്ടോളേ     ഭക്ഷണം കഴിക്കുവായി പോയി .  അല്ലെങ്കിൽ
ഞാൻ നേരത്തെ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ….
നീ വെറുതെ എന്നെക്കൊണ്ട് ചെയ്യിക്കരുത്.”?

“നീ ഒലത്തും…. “.

“നീയാ ………. ?
ഏട്ടൻന്ന് വിളിയെഡീ….. ”

“നീ ഒന്ന് പോടാ കോഴിക്കാട്ട കൂറേ…… ”

അക്കി എന്തോ പറയുന്നതിന് മുൻപേ ഗോപു അവിടുന്ന് എഴുന്നേറ്റു പോയി .

അങ്ങനെ എല്ലാം കഴിഞ്ഞ് അവസാനം ഗോപൂന് പോവാനുള്ള നേരവും ആയി.
നിപുണും അനൂം കൊറച്ചു മുമ്പേ ഇറങ്ങിയിരുന്നു.

ഗോപുവും രാധികാമ്മയും കൊറേ കെട്ടിപിടിച്ചു കരഞ്ഞു.
ഗൗളി മേക്കപ്പ് പോവുന്നതോർത്ത് ലേശം കരഞ്ഞു .
ഗൗതം ഗോപൂനെ മാറോടു ചേർത്ത് പിടിച്ചു എത്ര കൺട്രോൾ ചെയ്തിട്ടും കരഞ്ഞു പോയി .
പിന്നെ അൻസി വന്നു കൊറേ കരഞ്ഞു.
രതുലൂട്ടൻ രണ്ടിനേം പറഞ്ഞ് സമാദാനിപ്പിചിട്ട്
ഗൗരീനെ കണ്ടപ്പോ വേഗം അവുടുന്ന് മാറി നിന്നു .

ഗൗരി അവനെ തുറിച്ചു നോക്കുന്നതും രതുലൂട്ടൻ അറിയാതെ പോലും അങ്ങോട്ട് നോക്കാതെ നിൽക്കാൻ ശ്രദ്ധിക്കുന്നതും ആയുഷിന്റെ കണ്ണുകൾ കണ്ട് പിടിച്ചു.

മൃണാൾ ഗോപൂനെ ഒന്ന് ചേർത്ത് പിടിച്ച് എന്തൊക്കെയോ പറഞ്ഞു .
പിന്നെ അവൻ നേരെ ഗൗരീന്റെ അടുത്തേക്ക് ചെന്നു.

“ഗൗരീ….. നമ്മടെ കട്ടൻ ചായ.
ശ്ശെ ….. മാറിപ്പോയി.
ആർദ്ര എവിടെ.? ”

“കട്ടൻ ചായ ആർദ്രയോ…. അതാരാ…. ”

“എടീ നിന്റെ പഴേ ക്ലാസ്സ്‌മേറ്റ്‌ ഇല്ലേ……
അവള്…..
മ്മടെ ആർദ്ര… ”

“മ്മടെ ആർദ്രയോ……
എവിടെയോ എന്തോ…. ഡിങ്കോൾഫി  വീശുന്നുണ്ടല്ലോ…  മൃണാളേട്ടാ….. ”

“ഛേ ഒന്ന് പൊടി അവിടുന്ന്…
അവള് ഞാൻ അന്ന് ബാംഗ്ലൂർ പോയപ്പോ ഒരു കമ്മൽ വാങ്ങിക്കാൻ പൈസ തന്നിരുന്നു. അത് കൊടുക്കാനാ ചോദിച്ചേ……. ”

“ഓ…..
എന്നാ എനിക്ക് തന്നേക്ക് ഞാൻ കൊടുത്തോളാ….. ”

“അയ്യോ…. അതിന് അതിപ്പോ എന്റെ കൈയ്യിൽ ഇല്ല . അവൾ വന്നാൽ ഞാൻ കമ്മൽ വേണ്ടേ എന്ന് ചോദിക്കാൻ പറഞ്ഞെന്ന് പറ ട്ടോ….. ”

“കമ്മൽ അല്ലേ….. പറയാം…. ”

“ആ… പറയുമ്പോ കട്ടൻ ചായേന്റെ കളർ ഉള്ള കമ്മൽ എന്ന് എടുത്ത് പറയണം ട്ടോ….. ”

“അതേതാ കളർ…? “?

“ഓ നീ ഞാൻ പറഞ്ഞതങ് അവളോട്‌ പറഞ്ഞാൽ മതി. ”

“ആ….എന്നാ ഓക്കേ…..
നിങ്ങള് വിട്ടോ….

16 Comments

  1. Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam

  2. ♥♥♥♥♥♥♥♥

  3. Nannayittund wtg 4 nxt part…

  4. ?????waiting katta support

  5. Poli part❤❤❤❤❤

  6. Nxt part eppol varum

  7. Mind blowing up????????

  8. Adipoli ayi thanne pokunnu kidlan part

  9. Uff ijathi feel awesome

  10. Adipoli thanne Waiting

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli തുടരുക

  12. Bro nanayittunde?❤️ waiting for next part.
    Enu parayunathu repeat cheyunilla?

  13. ജിന്ന് ?

    ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട്‌ വേഗം വരുമെന്ന വിശ്വാസത്തോടെ
    With Love?
    ജിന്ന്?

  14. Bro
    , nannaittundu.
    Anganea gopuvum, akkiyum onnavatte.

  15. ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

Comments are closed.