Oh My Kadavule – part 09 [Ann_azaad] 208

അക്കി മാല ഇട്ട് കൊടുത്ത്  ഗോപൂന്റെ ഇടുപ്പിൽ ചുറ്റിപിടിച്ച് അവളെ ഒന്ന് അവന്റെ അടുത്തേക്ക് അടുപ്പിച്ച് തല ചെരിച്ചുപോയി ഒരു ലിപ് ക്ലോസ് അങ്ങ് അടിച്ചു.
ക്യാമറ മേനോന് അത്‌ കറക്ട് ആയി കിട്ടി.

”ഏതായാലും നീ എന്നേ റേപ്പിസ്റ്റായല്ലേ കാണുന്നേ…..
ഇനി i will show you എങ്ങനാ ഒരു റേപ്പിസ്റ്റ് ബീഹെവ് ചെയ്യാന്ന്. കേട്ടോഡീ ഭാര്യേ… ”

പരിസരത്തെങ്ങും നാട്ടുകാരാരും ഇല്ലായിരുന്നെങ്കിൽ അക്കിയെ ഇപ്പൊ വെട്ടി കീറി അടുപ്പിൽ വെച്ചേനെ എന്ന നിലയിൽ നിൽക്കുന്ന ഗോപൂനോട്‌ സൗണ്ട് താഴ്ത്തി ഒന്ന് മീശ പിരിച്ചുകൊണ്ട്  അക്കി പറഞ്ഞു.

“പോടാ പരട്ട …പേപ്പട്ടീ……. നാറീ… ”??

ഗോപു അവനെ നോക്കി പല്ല് കടിച്ചു ഒച്ച കൊറച്ചു പറഞ്ഞത് കേട്ടപ്പോ അക്കി  ഒന്ന് ഇളിച്ച് അവളുടെ കവിളിലും ഒന്ന് ഉമ്മിച്ചു.

“ഇനീം ഇവിടുന്ന് തെറി പറയാൻ വാ തുറന്നാൽ ചേട്ടൻ  ആ വായ അങ്ങ് ലോക്കും
കേട്ടോ…..
വേണ്ടെങ്കി മിണ്ടാതെ ഇരുന്നോ…. ”

അക്കി അവളുടെ ചെവിയിൽ അതും പറഞ്ഞ് തിരിഞ്ഞപ്പഴാണ് ഒരുങ്ങി സുന്ദര കുട്ടപ്പനായി വിഷ്ണൂന്റെ വരവ് . ഗോപൂനെ ചെക്കൻ ഉമ്മിച്ചത് കണ്ട് തകർന്ന് പോയി വിഷ്‌ണു.
നിപുൺ ആണെങ്കിൽ കഴിവിന്റെ പരമാവധി അപ്പുറത്തേക്ക് ശ്രദ്ദിക്കാണ്ടിരിക്കാൻ നോക്കുവാ………..

 

അനു നിപുണിനേം വിളിച്ചു ഫോട്ടോക്ക് പോസ്സ് ചെയ്യുന്നത് കണ്ടപ്പോ ഗോപൂന് ഉള്ളിൽ എന്തോ ഒരു വെഷമം പോലെ തോന്നി.

വിഷ്‌ണു ഒരു തൂണിൽ ചാരി നിന്ന് ഗോപൂനേം അക്കിയേയും നോക്കി ഒന്ന് ശങ്കടപ്പെട്ടു. ?

അവനങ്ങനെ നിക്കുമ്പോ പെട്ടന്ന് എവിടുന്നോ അവിടൊക്കെ ഡെക്കറേറ്റ് ചെയ്യാൻ വെച്ചിരുന്ന റെഡ് റോസ് പിച്ചിയത് അവന്റെ മേലേക്ക് വീണു.

“ഹയ്യോ…. ഇതെന്താ പുസ്പ മഴയോ….. ”

വിഷ്‌ണു തിരിഞ്ഞ് നോക്കുമ്പോ ബാക്കിൽ ഒരു അഞ്ജലി.
ഗോപൂനെ നോക്കി പല്ലിറുമ്മി എന്തിക്കെയോ പിച്ചി എങ്ങോട്ടൊക്കെയോ എറിയുന്നുണ്ട് ഭവതി.

“ഏഹ് …. ഇവളേതാ ….? . എന്തായാലും എന്റെ മേലെ പുസ്പ മഴ പെയ്യിച്ചവളേ ലബ്‌ യൂ ഡീ …..?
അയ്യോ …അപ്പൊ ഗോപുവോ ….?
അവടെ കല്യാണം കഴിഞ്ഞില്ലേ ….
ഇനി ഇവളെ നോക്കാ ………”?

 

”അയ്യേ ……..നീയെന്താ ഈ വെള്ളേം വെള്ളേം കോലത്തിൽ ….
ഇന്ന് നിന്റെം കല്യാണം ഉണ്ടോ ….”?

വിഷ്‌ണു മന്ദം മന്ദം അഞ്ജലീന്റെ
അടുത്തേക്ക് ചുവട് വെച്ചതും അത് വഴി പോയ രാമാദേവി അവന്റെ കോലം കണ്ട് കിളിപോയി ചോദിച്ചു .

“ആ ഒണ്ട് .
പെണ്ണിനെ കിട്ടീല്ല .
ഫ്രീയാണെങ്കിൽ പോര് .
ഇപ്പൊ തന്നെ പോയി കെട്ടാ ……..”☹️

“ഛേ ഒന്ന് പോടാ അവിടുന്ന് .”?

“അല്ല പിന്നേ ….എന്താ ഈ കല്യാണ ചെക്കന്മാർക്ക് മാത്രേ വെള്ളേം വെള്ളേം ഇട്ട് നടക്കാൻ പറ്റുള്ളൂ എന്നുണ്ടോ … ..ഉണ്ടോന്ന് .”

“ആ ഉണ്ട് .”

16 Comments

  1. Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam

  2. ♥♥♥♥♥♥♥♥

  3. Nannayittund wtg 4 nxt part…

  4. ?????waiting katta support

  5. Poli part❤❤❤❤❤

  6. Nxt part eppol varum

  7. Mind blowing up????????

  8. Adipoli ayi thanne pokunnu kidlan part

  9. Uff ijathi feel awesome

  10. Adipoli thanne Waiting

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli തുടരുക

  12. Bro nanayittunde?❤️ waiting for next part.
    Enu parayunathu repeat cheyunilla?

  13. ജിന്ന് ?

    ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട്‌ വേഗം വരുമെന്ന വിശ്വാസത്തോടെ
    With Love?
    ജിന്ന്?

  14. Bro
    , nannaittundu.
    Anganea gopuvum, akkiyum onnavatte.

  15. ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

Comments are closed.