Oh My Kadavule – part 06 [Ann_azaad] 174

‘ഓ ഇവളുടെ പറച്ചിൽ കേട്ടാൽ തോന്നുക ഇതിവൾടെ കാറാനും ഞാൻ ഡ്രൈവർ ആണെന്നും ആണല്ലോ …….’

അക്കിയും പിറുപിറുക്കൽ സ്റ്റാർട്ട്‌ ചെയ്തു .

 

അങ്ങനെ ഓരോ വട്ടത്തരങ്ങളും കലപിലയും ഒക്കെയായി  അക്കി കുട്ടന്റെ കാർ ശ്രീശൈലം
തറവാടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കേറി .
പീഡനരാജൻ വിഷ്ണുവും,കള്ള കൂറ അനുവും ,അവൾടെ കെട്ടിയോൻ നിപുണും ,പ്രാന്തിന് കൈയ്യും കാലും വച്ച psycho ആർദ്രയും , സ്ളേഗവും തഗ്ഗും നിറഞ്ഞു തുളുമ്പുന്ന വസുന്ദരാമ്മയും പിന്നെ ബാക്കി കൊറേ ചല്ലബില്ലികളും  ഒക്കെ ഉള്ള ദാറ്റ്‌ തറവാടാണ് സൂർത്തുക്കളേ ഈ ശ്രീശൈലം .

 

വണ്ടി മുറ്റത്ത് എത്തി നിർത്തിയപ്പോഴേക്കും ഡോറും തുറന്ന് ഗോപു ഇറങ്ങി . അക്കി ഇറങ്ങാൻ നോക്കുമ്പഴാണ് വീടിന്റകത്തൂന്ന് വാണം വിട്ട പോലെ എന്തോ ഒന്ന് മുറ്റത്തേക്ക് വരുന്നത് കാണുന്നേ .

“അയ്യോ ……………………..”

പെട്ടന്ന് ഗോപൂന്റെ അലർച്ച കേട്ടപ്പോ അക്കി കാറീന്നു ഇറങ്ങി ഗോപു നിന്നിടത്തേക്ക് ഒന്ന് നോക്കി . നോക്കിയപ്പോ ഗോപൂനെ അവിടെ കാണുന്നില്ല .

“ഒന്നെണീറ്റ് പോ മരഭൂതങ്ങളേ എന്റെ ദേഹത്തൂന്ന് ….”

നിലത്തൂന്ന് സൗണ്ട് കേട്ടപ്പോ അക്കി ഒന്നങ്ങോട്ട് പോയി നോക്കി നോക്കിയപ്പോ ദേ കിടക്കുന്നു ഗോപു അവൾടെ മേലെ  ആർദ്ര അവൾടേം മേലെ അഭി കുട്ടൻ .

 

“അയ്യോ സോറി ചേച്ചീ ഞങ്ങള് കല്ലേൽ തട്ടി വീണതാ….. ”

അഭികുട്ടൻ വേഗം എണീറ്റോണ്ട് പറഞ്ഞു.
ഒരു സോറി പോലും പറയാതെ ക്ലോസപ്പ് ഇളിയും പാസാക്കി ആർദ്രയും അങ്ങ് എണീറ്റ് മാറി.

“അയ്യോ….. ”

ഗോപൂട്ടൻ ഒന്ന് എണീക്കാൻ നോക്കിയപ്പഴാ മനസ്സിലായെ രണ്ടും കൂടി ഉരുട്ടി മറച്ചു തള്ളിയിട്ടതിൽ അവക്ക് എവിടെയൊക്കെയോ എന്തൊക്കെയോ തകരാറു പറ്റീട്ടുണ്ടെന്ന്.
കുട്ടി എഴുനേൽക്കാൻ നോക്കീട്ട് പറ്റുന്നില്ല.

“എന്താ ചേച്ചീ എന്ത് പറ്റി. “(അഭികുട്ടൻ )

“ഒന്ന് പോടാ അണ്ണാച്ചീ.  മനുഷ്യനെ ഉരുട്ടി മറിച്ചിട്ടിട്ട് എന്ത് പറ്റിയെന്നോ. ”

“എടാ അഭീ ഈ സാധനത്തിന്റെ എഞ്ചിൻ ഔട്ട്‌ കംപ്ലീറ്റ്‌ ആയെന്നാ തോന്നുന്നേ….. നമ്മക്കു മുങ്ങിയാലോ…. ഇല്ലെങ്കിൽ ആ അമ്മമ്മ നമ്മളെ എടുത്തിട്ട് അലക്കും. ”

സൗണ്ട് താത്തിക്കൊണ്ട് ആർദ്ര അഭികുട്ടനോട് പറഞ്ഞു.
എന്നിട്ട് രണ്ടും നൈസായി അങ്ങ് അകത്തേക്ക് മുങ്ങി . രണ്ടും ഉള്ളിലേക്ക് പോകുമ്പോ ഗോപൂന്റെ സൗണ്ട് കേട്ട് വിഷ്ണു
അകത്തൂന്ന് മുറ്റത്തേക്ക് ഓടി കിതച്ചു വരുന്നു.

നിപുണും, അനുശ്രിയും, പിന്നെ ആർദ്രയുടെ ഏട്ടത്തി അമ്മ  . അതായത് അഭി കുട്ടന്റെ അമ്മ ദേവിക ചേച്ചിയും, വസുന്ദരാമ്മയും പൂമുഖത്തേക്ക് വന്നു .

 

അക്കി ഒന്നവളെ നോക്കി അവൾടെ അടുത്തേക്ക് പോവാൻ മുന്നോട്ട് നടന്നു.
പക്ഷെ പെട്ടന്ന് ചെക്കൻ മുന്നോട്ട് വച്ച കാൽ പിന്നോട്ട് തന്നെ വച്ച് കാറിന്റെ ഡോർ തുറന്ന് മൊബൈൽ എടുത്ത് പോക്കറ്റിലേക്ക് വച്ച്
ഗോപൂന്റെ അടുത്തോട്ട് നോക്കിയപ്പോ ദേ ഗോപൂനെ താങ്ങിപ്പിടിച്ച് നിൽക്കുന്നു  നമ്മുടെ പീഡനരാജൻ വിഷ്‌ണു .

“ഒന്ന് മാറിക്കേ…. ”

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.