Oh My Kadavule – part 06 [Ann_azaad] 174

“എന്തിനാ നീയിങ്ങനെ കലിപ്പാവുന്നേ …..
ഏഹ് …..
വെറുതെ ബ്ലഡ്‌ ഹീറ്റ് ചെയ്ത് ഈ വെളുത്ത ശരീരം കറുപ്പിക്കാൻ ഇത്രക്കും ആഗ്രഹാണോ ……

കാണാനൊരു ശേലൊക്കെ ഉണ്ട് ഈ ഡ്രെസ്സ് ഇട്ടിട്ട് . പക്ഷെ ഇത് ഞാൻ നിന്നൊടുള്ള ദേഷ്യത്തിന് ഇടാൻ പറഞ്ഞതൊന്നും അല്ല .
എന്റെ അമ്മയിയമ്മക്കി സ്വന്തം മോളെ ഈ ഡ്രെസ്സ് ഇട്ടൊന്ന് കാണണം എന്ന് പറഞ്ഞോണ്ടാ …. അല്ലാതെ നീ ഏത് ഡ്രെസ്സ് ഇട്ടാലും എനിക്ക് ഒരു പ്രശ്നോം ഇല്ല .
മനസ്സിലായോ …….”

അവളെ മുഴുവനായി ഒന്ന് കണ്ണോടിച്ചുകൊണ്ട്
അവൻ പറഞ്ഞു . അവന്റെ മടിയീന്നു മെല്ലെ ഊർന്നിറങ്ങാൻ നോക്കിയ അവളെ ഒന്നുകൂടി പൊക്കി അവന്റെ മടിയിൽ തന്നെ അവളെ ഒന്ന് ശരിക്കിരുത്തി .

“പിന്നേ വേറൊരു കാര്യം ഇങ്ങനെ ഇപ്പഴേ ഈ ഡ്രെസ്സൊന്നും ഊരിക്കളയല്ലേ …..
സമയം ആവുമ്പൊ ഞാൻ തന്നെ ഊരിക്കോളാം ട്ടൊ .”

അക്കി കള്ളചിരിയും ചിരിച്ചോണ്ട് അത് പറഞ്ഞതും ഗോപൂന്റെ കണ്ണൊക്കെ ആകെ ഇപ്പൊ  പൊറത്തെത്തും എന്ന അവസ്ഥയിലായി .

 

 

“എടോ തനിക്ക് ചെവിട് കേട്ടൂടേ ……
എന്തിനാ ഇപ്പൊ വണ്ടി ഇവിടെ നിർത്തിയേന്ന് .”

പെട്ടന്ന് ഗോപൂന്റെ സൗണ്ട് കേട്ടപ്പോ അക്കി ഒന്ന് നോക്കി നോക്കിയപ്പോ ദേ ഗോപു അവൾ ഇരുന്നിടത്ത് തന്നെ അവൻ ഡ്രൈവിങ് സീറ്റിലും .

“ഏ ……അപ്പൊ അതൊക്കെ സ്വപ്നം ആയിരുന്നോ ………”?

“ന്ത് …….”?

ചെക്കൻ തല ചൊറിഞ്ഞോണ്ട് പറഞ്ഞത് കേട്ട് ഗോപൂന് ഒന്നും മനസിലായില്ല .

“ഏയ് ……ഒന്നുല്ല നല്ല അടിപൊളി സ്ഥലം എന്ന് പറഞ്ഞതാ …..”?

“അല്ല താനിപ്പോ എന്തിനാടോ ഇവിടെ വണ്ടി നിർത്തിയേ ……..?”???

“അതോ….അത് മൂത്രൊഴിക്കാൻ …..”?

“ഓ എന്നാ പോയി ഒഴിച്ചിട്ട്‌ വാ ഇവിടെ വായും പൊളിച്ചിരിക്കാതെ .”

“അയ്യേ ……ഇവിടെയോ ….ഇവിടെ ആരൊക്കെയോ ഉണ്ട് . ”

“ഓ പിന്നേ …..ഇവിടുള്ളോരൊക്കെ തന്റെ സീൻ പിടിക്കാൻ നിൽക്കുവാണല്ലോ …..പോയി ഒഴിക്കുന്നെങ്കിൽ ഒഴിച്ചിട്ടു വടേയ് …..”

“അയ്യേ …നീയെന്തുവാടീ ഈ പറയുന്നേ ….
ഞാൻ ഇനി തറവാട്ടിൽ എത്തീട്ട് പോയിക്കോളാം …”

“ഓ എന്നാ താനൊന്ന് വണ്ടിയെടുക്കാവോ ….”

“ആ……ആ ……വണ്ടിയെടുത്തോളാം ……നീ കെടന്ന് കാറണ്ട . “

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.