Oh My Kadavule – part 06 [Ann_azaad] 174

അത് കേട്ടപ്പോ അക്കി ഗൗരീനെ നോക്കി ഒന്ന് ഇളിച്ചു.

“ഹലോ പോവണ്ടേ… ”

ഗൗരീനെ നോക്കി മണ്ടനിളിയും ഇളിച്ചു നിക്കുന്ന അക്കീനോട് ഗോപു ചോദിക്കുന്നത് കേട്ടപ്പോ ചെക്കൻ പെട്ടന്ന് സീരിയസ് ആയി.

“ആ….. എന്നാ ഇറങ്ങാം ….
ആന്റീ, അങ്കിൾ, ഗൗരീ, ഗൗതം ഞങ്ങൾ ഇറങ്ങുവാ….. ”

“എന്താ ഗോപേട്ടാ നിങ്ങക്ക് ഒന്നും പറയാൻ ഇല്ലേ.. നിങ്ങക്ക് അവര് പോകുവാന്ന് ”

രാധികമ്മ ഗോപച്ഛനെ തോണ്ടിക്കൊണ്ട് പറയുന്നത് കേട്ടപ്പോഴാണ് അങ്ങേർക്ക് ന്യൂസീന്ന് കര കേറിയേ …. മൂപ്പർ പേപ്പറീന്ന് ഒന്ന് തല പൊക്കി നോക്കി.

“ആ….. ഗോപൂ അക്കീ അവിടെ എത്തീട്ട് ഒന്ന്
വിളിക്കണേ……. എല്ലാരോടും ഞങ്ങൾ ചോദിച്ചതായി പറ.
അപ്പൊ രണ്ടാളും ഇറങ്ങിക്കോ ഒരഞ്ചാറു ദിവസം കഴിയുമ്പോ ഞങ്ങളും അങ്ങെത്തിയേക്കാം.. ”

അത്‌ കേട്ടപ്പോ അക്കീം ഗോപുവും ഒന്ന് തലയാട്ടി ഇറങ്ങി.

 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

“നീയെന്താ ഒന്നും മിണ്ടാത്തെ ?”

കാർ നീങ്ങി കൊറേ കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ഗോപൂനോട് അക്കി ചോദിച്ചു . അല്ലേൽ വായക്ക് ഒരു ബ്രേക്കും കൊടുക്കാതെ കലപില ചെല്ലുന്ന ഗോപുവിനിതെന്തു പറ്റി . ?

കുട്ടി മിണ്ടുന്നില്ല .

“ഗൗതമീ are you okay ?”

നോ  അനക്കം .

“ഗൗതമീ നിനക്കെന്താ പറ്റിയെ . എന്താ ഒന്നും മിണ്ടാത്തേ ….?”?

ചെക്കൻ ഗോപൂനെ മിണ്ടിക്കാൻ നോക്കുവാ ….പക്ഷേ കുട്ടി കട്ടീസാ ….?

“എനിക്കൊന്നും ഇല്ല . ഒന്ന് മിണ്ടാതെ ഡ്രൈവ് ചെയ്യുവാണെങ്കിൽ അത് ചെയ്തോ …….”??
കുട്ടി കലിപ്പിലാ പിള്ളേരേ …..

‘പണ്ടാരം അടങ്ങാൻ ഓരോ വൃത്തികെട്ട ഡ്രെസ്സും തന്ന് മനുഷ്യനിവിടെ ചൂടെടുത്തു ചാവുമ്പഴാ അങ്ങേരുടെ ഒരു സുഖാന്വേഷണം .’

അവള് പിറുപിറുത്തതു കേട്ടപ്പോ അക്കി ഒന്ന് ചിരിച്ച് AC ഓൺ ചെയ്തു .

‘ഓ ഇത്രേം നേരം ഞാൻ ഇവിടെ കെടന്ന് ചൂടെടുത്ത് അനുഭവിക്കുന്നത് കണ്ടിട്ടും ഇപ്പഴാ തെണ്ടിക്ക് അതൊന്ന് ഓൺ ആക്കാൻ തോന്നിയെ . ഈ അവിഞ്ഞ പണ്ടാരം ഡ്രെസ്സ് ഒക്കെ ഊരി എറിയാനാ മനുഷ്യന് തോന്നുന്നേ …
ശവം . ഏത് നേരത്താണാവോ ഇങ്ങേരും ആയി ഫ്രിണ്ട്ഷിപ് ഉണ്ടാക്കാൻ തോന്നിയെ .’

അവള് പിന്നേം പിന്നേം ഇങ്ങനേ നിർത്താതെ പിറുപിറുക്കാൻ തുടങ്ങിയപ്പോ മെയിൻ റോഡീന്ന് വണ്ടി തറവാട്ടിലേക്കുള്ള ഒരു ഉൾ നാടൻ റോഡിലേക്ക് കേറിയപ്പോ  അക്കി വണ്ടി ഒന്ന് സൈഡിലേക്ക് ഒതുക്കി നിർത്തി .
വണ്ടി നിർത്തിയത് കണ്ടപ്പോ പൊറത്തേക്കും നോക്കി നിന്ന ഗോപു അവന്റെ നേരെ തിരിഞ്ഞ് എന്തോ പറയാൻ പോയപ്പഴേക്കും അക്കി പെട്ടന്ന് അവളെ എടുത്ത് അവന്റെ മാടിലേക്ക് ഇരുത്തിയിരുന്നു .

“എടോ താനെന്തുവാടോ ഈ ചെയ്യുന്നേ ……?”?

അന്തം വിട്ടുകൊണ്ട് ഗോപു അക്കിയോട് ചോദിച്ച് തീരുന്നതിനു മുന്നേ അവന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടുകൾക്ക് കുറുകെ വന്ന് അവളെ നിശബ്ദയാക്കിയിരുന്നു .

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.