‘മിക്കവാറും ആ തെണ്ടി ഏതെങ്കിലും സാരി വല്ലോം ആയിരിക്കും കൊണ്ട് വെച്ചേക്കുന്നെ.’
???
റൂമിലേക്കു പോവുന്ന വഴി എന്തൊക്കെയോ പിറുപിറുക്കുവാണ് ഗോപു.
റൂമിലെത്തി കവർ നോക്കിയപ്പോ വല്ല്യ ഞെട്ടൽ ഒന്നും തോന്നിയില്ല കുട്ടിക്ക്. ?
“ഓ…… സാരി കിട്ടിയില്ലാന്ന് തോന്നുന്നു. അതായിരിക്കും ഈ വല്ല്യ ചുരിദാറിൽ ഒതുക്കിയേ……
എന്റെ ഈശ്വരാ ഇതൊക്കെ ഈ ചൂട്കാലത്ത്
എന്നെക്കൊണ്ട് ഇടീക്കാൻ ഇങ്ങേർക്ക് എന്താ വട്ടോ…..
പണ്ടാരം ഒലക്കേമലെ പണിയായിപോയി.
അനുഭവിച്ചോ ഗോപൂ…..
വല്ല ആവശ്യം ഉണ്ടായിരുന്നോ അങ്ങേരും ആയി ഫ്രണ്ട്ഷിപ് ഉണ്ടാക്കാൻ. അയ്യോ അപ്പൊ അമ്മമ്മ. ശേ…. എന്തെങ്കിലും ആവട്ടെ . ഈ കുപ്പായത്തിന്റുള്ളിൽ കാറ്റ് കടക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടോന്ന് നോക്കാം………
ഇനി ഇതിന്റെ ഉള്ളിൽ വല്ല ഫാനും വച്ച് പിടിപ്പിക്കേണ്ടി വരുവോ………? ?
ആ അവിടെ എത്തിയിട്ട് മാറ്റാല്ലോ….. ”
“ഗൗതമീ കഴിഞ്ഞോ….. ”
“ഇല്ലാ…… ഒരു പത്തു മിനിറ്റ്. ”
‘ഓ…..ഇങ്ങനൊരു പണ്ടാരം.’
എന്തൊക്കെയോ ചെല്ലിപറഞ്ഞോണ്ട് ഗോപു വേഗം ഡ്രെസ്സും ചേഞ്ച് ചെയ്ത് അല്ലറ ചില്ലറ മേക്കപ്പും ചെയ്ത് താഴേക്ക് ഇറങ്ങിയപ്പോഴേക്കും എല്ലാരും അന്തം വിട്ട് നോക്കുവാ ഗോപൂനെ.
അത്രക്കും സുന്ദരി ആയിപോയോണ്ടുള്ള നോട്ടം ഒന്നും അല്ല. കൊച്ചേ നല്ല ഫ്‌ളൈർ ഉള്ള അടിപൊളി ചുരിദാറൊക്കെ ഇട്ട്. ചെവിയിൽ ഒരു വല്ല്യ കൊട്ട ജിമിക്കിയിട്ട്, മൂക്കിന് തങ്ങാത്ത ഒരു വല്ല്യ മൂക്കുത്തി ഒക്കെ ഇട്ട് മുടിയാകെ ഉച്ചിയിലേക്ക് വാരിക്കെട്ടി, ആകെപ്പാടെ ഒരു വട്ട് കേസ് ലുക്കിലാ ഇറങ്ങിയേക്കുന്നേ…..
“ന്റെ ഗോപൂ എന്ത് കോലവാടീ ഇത്.? “?
ആകെ അന്തം വിട്ടു നിന്ന രാധികാമ്മ ഗോപൂനോട് പോയി ചോദിച്ചു.
ബാക്കി ഉള്ളോരൊക്കെ ഗോപൂനെ കിളിപോയ ലുക്കിൽ നോക്കുവാ…..
“എന്താ…. അമ്മാ എന്റെ കോലത്തിനൊരു കൊഴപ്പം .”?
“ഒരു കൊഴപ്പവും ഇല്ല.. നിനക്ക് പ്രാന്തിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലല്ലോ ഇങ്ങനെ നടന്നാൽ. “?
ഇളിച്ചോണ്ട് ഗൗതം പറഞ്ഞു.
രാധികാമ്മ ഗോപൂനെ അവിടെ പിടിച്ച് വച്ച് മൂക്കുത്തി ഊരിച്ച്, മുടി ഊരി പിന്നി ഇട്ടു കൊടുത്തു .
ഗോപു കൂട്ടിലിട്ട മരപ്പട്ടി കളിക്കുംപോലെ അമ്മേടെ കൈയ്യീന്ന് എസ്‌കേപ്പ് അടിക്കാൻ നോക്കുന്നുണ്ട്. But not walking. അക്കിയും ഗൗരിയും ഒന്ന് അവളുടെ അവസ്ഥ കണ്ട് അടക്കി ചിരിച്ചു. ഇത് കണ്ട് ഗോപു അവരെ നോക്കി ഒന്ന് പല്ല് കടിച്ചു. അതോടെ ആ ചിരി നിലച്ചു.
▫️▫️◾️◾️▫️▫️
‘ഉണ്ട് ‘
‘ഇല്ല ‘
‘ഉണ്ടെടീ ‘
‘ഇല്ല തൊട്ടിട്ടില്ല. ‘
‘ഉണ്ട്. നീ ഒന്ന് ശെരിക്ക് നോക്ക്. ‘
ഗോപു നെറ്റിയിൽ നേരിയ രീതിയിൽ ഇട്ടിരിക്കുന്ന സിന്ദൂരത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് അക്കിയും ഗൗരിയും.
ഗോപു സിന്ദൂരം ഇട്ടിട്ടുണ്ടെന്ന് അക്കി.
ഇട്ടിട്ടില്ലാന്ന് ഗൗരി. അവസാനം ഗൗരി അക്കിയുടെ സ്കാനിങ് നോട്ടം നോക്കിയപ്പോ സിന്ദൂരം കണ്ടു.
‘ആ…… ഉണ്ടല്ലേ…… ‘
‘ആ…. അപ്പൊ കണ്ടല്ലോ… ഇതാ ഞാൻ ഇന്നാൾ പറഞ്ഞേ നിന്റെ കണ്ണൊക്കെ ഡോക്ടറിനെ കാണിക്കാൻ ആയിട്ടുണ്ടെന്ന്. ‘
‘ഓ പിന്നേ……ഞാൻ നിങ്ങളെ പോലെ കണ്ണിൽ മൈക്രോസ്കോപ്പും കൊണ്ടല്ല നടക്കുന്നേ….
അതും ചില പ്രത്യേക മനുഷ്യന്മാരെ കാണുമ്പോ….. ‘
കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .
????
Nannayittund. Wtg 4 nxt part…
തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ
Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
Waiting for next part ❤️
✊? #ആക്കി Gopu✊
Machane ആക്കി nem gopunnm pirichalundallo sceneaguvee?
എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
With Love ?❤
ജിന്ന്?
1st