Oh My Kadavule – part 06 [Ann_azaad] 174

“ഏഹ്….. ?
നീ അങ്ങനല്ലെടാ പറയണ്ടേ നിനക്ക് പറ്റൂലാന്ന് പറയെടെ….
താടി വച്ചാൽ തന്നെ കാണാൻ ഒരു ലുക്കും ഉണ്ടാവൂല .”

“ഏയ്‌ അത്‌ സാരല്ല.  എനിക്ക് ഉള്ള ലുക്കൊക്കെ മതി .  ?
അപ്പൊ ഡീൽ ഉറപ്പിച്ചിരിക്കുന്നു….
കൊട് കൈ  . ”

അവനതും പറഞ്ഞ് അവൾടെ നേരെ കൈ നീട്ടിയതും അവളവനെ ഒന്ന് രൂക്ഷമായി നോക്കി അത്‌ കണ്ടപ്പോ ചെക്കൻ വേഗം കൈ മാറ്റി കളഞ്ഞു .

“കിടക്കാൻ നോക്ക് സമയം രണ്ടര ആയിട്ടേ ഉള്ളൂ.. ”

“ഓഹോ….. ന്നാൽ ഓക്കേ ഗുഡ്നൈറ്റ്. ”

കൊറച്ച് കഴിഞ്ഞപ്പോ ഗോപു കൂർക്കം വലിക്കാനും തുടങ്ങി.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

 

“പേരെന്താണ് തത്തമ്മേ….
പേരറിയില്ലല്ലോ…..
നാടേതാണ് തത്തമ്മേ…
നാടറിയില്ലല്ലോ….
മുറ്റത്തുണ്ടൊരു തൈ മാവ്…. ”

“എവടെ എന്നിട്ട് ഞാൻ നോക്കീട്ട് കാണുന്നില്ലല്ലോ…… ”

“അയ്യോ സോറി മുറ്റത്തില്ല വീടിന്റെ പിന്നാമ്പുറത്തുണ്ട്. പക്ഷെ മാങ്ങ ഒന്നും ഇല്ല.  ”

രാവിലെ തന്നെ അക്കി എവിടോ പോയി വന്നപ്പോ കൂടെ ഒരു തത്തേനേം കൊണ്ടു വന്നു . അതിനെ ബാൽക്കണിയിൽ  വച്ച് ചെക്കൻ കുളിക്കാൻ കേറിയപ്പഴാണ് ഗോപു അതിനെ കാണുന്നേ…..
അപ്പൊ തൊടങ്ങീതാ തത്തേം  അവളും കൂടി.
തത്ത അവളോട് കട്ടക്ക് നിക്കുന്നും ഉണ്ട്.  ഏതോ നല്ല മലയാളം അറിയുന്ന തത്ത. ??

“ഓ….. പിന്നെ എന്തോന്നാടീ നീയീ ചെല്ലുന്നേ.
നിർത്തുവോ നിന്റെ ഈ കഴുതരാഗം. ”

“ഏ.. എന്തുവാടീ നീ പറഞ്ഞേ
എടീ….. എടീ…. എടീ…..
നീ ഒരു കാര്യം മനസ്സിലാക്കണം നിന്നെ അവൻ ടിപ്പ്‌ കൊടുത്ത് വാങ്ങിച്ചതാ….
ഞാൻ അവന് ടിപ്പ്‌ കൊടുത്തു കേറിയതും.
നോക്കെടീ നീയും ഞാനും തമ്മിലുള്ള വ്യത്യാസം .
ഏങ്ക അപ്പ റിച്ച് ഡാ……. ”

“ആ അതീന്ന് എന്ത് മനസ്സിലാക്കണം എന്നറിയുവോ നിന്നെയൊക്കെ ആരെങ്കിലും ഏറ്റെടുക്കണമെങ്കിൽ പൈസ അങ്ങോട്ട് കൊടുക്കണം പക്ഷേ എന്നെ അങ്ങനല്ല എന്നെ കിട്ടാൻ ആൾകാർ ക്യൂ ആടീ ക്യൂ… ”

 

“എടീ…. നീ അധികം കെടന്ന് ഓവറാക്കല്ലേ…..
ഒന്നുല്ലേലും നിന്നെക്കാളും കൊറേ ഓണം കൂടുതൽ ഉണ്ടവളാടീ ഈ ഗൗതമി.  അതോർത്താൽ നിനക്ക് കൊള്ളാം…. “??

“ഓ നിന്നെ കണ്ടാലേ അറിയാം ഏതോ ജാമ്പവാന്റെ കാലത്തുള്ളതന്നൊക്കെ. അതിങ്ങനെ കൊട്ടിഘോഷിക്കണം എന്നില്ല. ”

“ഒന്ന് പോടീ… അടങ്ങി ഒതുങ്ങി നിന്നാൽ വേണേൽ അന്നെ ഞാൻ തൊറന്ന് വിടാം…
വേണോ… ”

“ആ വേണം. ”

“വേണെങ്കിൽ ഈ കൗണ്ടറടി ഒക്കെ ഒന്ന് നിർത്തി എന്നെ ഒന്ന് ബഹുമാനിക്ക്…. ”

“ഓ…എത്ര വേണെങ്കിലും ബഹുമാനിക്കാം, എന്നെ തുറന്നു വിടുവാനെങ്കിൽ. “

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.