Oh My Kadavule – part 06 [Ann_azaad] 174

“വൈ നോട് നീ തന്നോടീ……… ഞാൻ സന്തോഷത്തോടെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചോളാം…. ?
അപ്പൊ എങ്ങനെ ആദ്യം നീ പറയുന്നോ അതോ ഞാൻ പറയണോ… ”

 

‘ഓ…. ഇങ്ങനൊരു പണ്ടാരം .  അവന് പണി കിട്ടിയാലും വേണ്ടില്ല എന്നെ വെറുതെ വിടൂല തെണ്ടി. ‘

“ആദ്യം താൻ തന്നെ പണ .  എന്നിട്ട് നാൻ പണഞ്ഞോളാം… ”

“ഓക്കേ ഞാൻ പറയാം . നമ്മടെ റൂൾ ഓർമയുണ്ടല്ലോ എന്ത് പറഞ്ഞാലും ചെയ്തേക്കണം  .  ”

“ഓ…. അതൊക്കെ എനിക്ക് ഓർമ്മ ഒണ്ട്. താൻ അധികം ബിൽഡപ് ഇടാതെ പറ. “.

“ആ….. 1st ടൈം ആയോണ്ട് simple punishment തരാം… ”

“ഓ അല്ലാതെ ഇത് കഴിഞ്ഞ് ഞാൻ തിരിച്ചും പണിയും എന്നോർത്തുള്ള ഫേടികൊണ്ടൊന്നും അല്ല അല്ലിയോ… ”

“ഏയ്‌ നിന്നെയൊക്കെ പേടിക്കാൻ വേറെ ആളെ നോക്ക്.  ഏതായാലും പണി പറയാം
നീ ഇനി നിന്റെ മുടി മുറിക്കരുത്. Just ഒരു എട്ട് മാസം വരെ . ”

“ഓ.. അത്രേ ഉള്ളോ….
ഏഹ് ?
എന്താടോ താൻ പറഞ്ഞേ മുടി മുറിക്കരുതെന്നോ….. താനൊന്നു പോടോ എന്റെ മുടി ഞാൻ എനിക്ക് തോന്നുമ്പോ മുറിക്കും. ”

“ഏയ്‌… അതൊന്നും പറഞ്ഞാൽ പറ്റൂല…. വാക്ക് തന്നാൽ അത് പാലിക്കണം. ”

“പാലിക്കാം പക്ഷേ ഇത് വേണ്ടാ…. പ്ലീസ്…. പ്ലീസ്….. പ്ലീസ്……”

“മ്മ്…. ?
ഓക്കേ ഒരു ചോയ്‌സ് കൂടെ തരാം….
ഇപ്പൊ എനിക്ക് ഒരു കിസ്സ് തരാവോ…. ”

“പ്പ്ഫാ……….” ?

ചെക്കൻ പറഞ്ഞു തീർന്നതും ഒരൊറ്റ ആട്ടായിരുന്നു .

“വൃത്തികേട് പറയുന്നോ……..
എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. തനിക്ക് എന്നെ ഉമ്മിച്ച് പ്രെഗ്നന്റ് ആക്കി നാട് വിടാനല്ലേ…. ഡോ…. ”

“ന്ത്‌…. ?
കിസ്സ് ചെയ്തു പ്രെഗ്നന്റ് ആക്കാനോ നീ എന്തുവാടീ ഈ പറയുന്നേ…… ആരാടീ നിന്റെ ബിയോളജി ടീച്ചർ വിളിക്കെടീ അവരെ. ”

“ബളോളജി ടീച്ചറിനെ വിളിക്കൊന്നും വേണ്ടാ..
തനിക്ക് ഒരു കിസ്സിൽ തൊടങ്ങി എന്നെ നസിപ്പിക്കാനല്ലേഡോ.  ഉം എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. ”

“എന്റെ പൊന്നു കുഞ്ഞേ നീ ആള് കൊള്ളാല്ലോ….. ഞാൻ ഒരു നോർമൽ കിസ്സ് ചോദിച്ചപ്പോഴേക്കും നീ ഇത്രേം ഒക്കെ ചിന്തിച്ചു കൂട്ടിയെങ്കിൽ ഞാൻ ഒരു ഫ്രഞ്ചോ മറ്റൊ ചോദിച്ചായിരുന്നെങ്കിൽ നീ എവടെ വരെ സിന്തിക്കുവായിരുന്നു. “?

താടിക്ക് കൈ വച്ചോണ്ട് അക്കി പറഞ്ഞു.

“ഏതായാലും അത് പോട്ടെ.  നീ മുടി മുറിക്കാഞ്ഞാൽ മതി .  അത് ഫിക്സ്. ഇനി എനിക്കുള്ളെ താ….. ”

“ന്നാലും എട്ട് മാസം എന്നൊക്കെ പറയുമ്പോ അതിച്ചിരി കൂടുതലല്ലേ…..” ?

“ഏയ്‌ ഒരു കൂടുതലും ഇല്ല.  8മാസം എന്ന് പറഞ്ഞാൽ ദേ ന്ന് പറയുമ്പോ തീരും. ”

“ദേ……..
ഞാൻ പറഞ്ഞു .
എന്നിട്ട് തീർന്നില്ലല്ലോ…..”

“ഓ വാട്ട് എ ചളി .
ചളിയടി  നിർത്തീട്ട്, എനിക്കുള്ളത് താടീ…… ”

“ഓ…. എന്തൊരു ശുഷ്‌കാന്തി പണി വാങ്ങിക്കാൻ .
ഏതായാലും നിങ്ങളെന്റെ മുടീൽ കേറി.
അപ്പൊ ഞാൻ നിങ്ങടെ താടീലും കേറും.
ഈ കുറ്റി താടി അങ്ങ് മറന്നു കള മോനൂസേ…..
നിങ്ങള് താടി വളർത്തണം .  എന്താ പറ്റുവോ.”

“Yeah of course. “?

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.