ഗോപൂന്റെ കൈയ്യെന്ന് കവർ വാങ്ങിച്ചോണ്ട് നിപുൺ പറഞ്ഞത് കേട്ടപ്പോ കുട്ടി ഓനോട് ഒന്ന് ചിരിച്ച് വീടിനകത്തോട്ട് കേറി പോയി.
നിപുൺ ഗോപു പോയ വഴിയേ ഒന്ന് നോക്കി ഒന്ന് ചിരിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും ആയുഷ് നിപുണിന്റെ
മുന്നിൽ കേറി നിന്നു.
“അല്ല മോനേ കണ്ണാ… എന്തുവാ അന്റെ ഉദ്ദേശം.? “?
“എന്ത് ….നീയൊന്ന് മാറി തന്നാൽ ഈ പച്ചക്കറി എല്ലാം ഒന്ന് അവിടെ കൊണ്ടോയി വെക്കാമായിരുന്നു. “?
“ഞാനതല്ല ചോദിച്ചേ………
ആ ഗോപൂനെക്കൊണ്ട് എന്തെങ്കിലും പണി എടുപ്പിച്ചാൽ നിനക്കെന്താ ഇത്ര ദർദ്. ഏ….
എന്താന്ന്? നീ എന്തിനാ അവക്ക് കൊടുക്കുന്ന പണിയൊക്കെ ഏറ്റെടുക്കുന്നേന്ന്.അവള് പണി എടുത്താൽ നിനക്കെന്തുവാടേ…….. “?
“പിന്നെ എന്റെ പെണ്ണിനെക്കൊണ്ട് പണിയെടുപ്പിക്കുന്നേ ഞാൻ നോക്കി നിക്കണോ……. ഒന്ന് മിണ്ടാതെ വഴീന്ന് മാറെടാ കോപ്പേ…. ”
അതും പറഞ്ഞ് ആയുഷിനെ മുന്നീന്ന് സൈഡിലേക്ക് മാറ്റി നിപുൺ പച്ചക്കറിയും കൈകളിലേന്തി അങ്ങ് പോവുന്നേ കണ്ട് ആയുഷ് കേട്ടത് ഒന്നൂടെ റിവൈൻഡ് ചെയ്തു നോക്കി.
“ഏ……. അവന്റെ പെണ്ണോ……. അതൊക്കെ എപ്പോ……….. “?
➖️?➖️?➖️
ഇതേ സമയം അങ്ങ് അർഷിതയുടെ റൂമിൽ.
“അക്കീ നീ ഇനീം ഓരോന്നാലോചിച്ചു കൂട്ടി എന്തിനാ വെറുതെ ആ അനൂന്റെ ലൈഫും കൂടി സ്പോയിലാക്കുന്നേ…….?
“ഞാനെന്ത് ആലോചിച്ചു കൂട്ടീന്നാ അർഷീ നീയീ പറയുന്നേ…….? ”
“ഓ ഒന്നും ആലോചിച്ചു കൂട്ടാതെയാണോ നീ പിന്നേം പിന്നേം ഗോപൂനോടിങ്ങനെ ബിഹേവ് ചെയ്യുന്നേ… അന്ന് നീ പറഞ്ഞതൊന്നും എനിക്കിപ്പഴും ഓർമ്മ ഉണ്ട്. അവളോട് നിനക്ക് എന്തോ ഫീലിങ്ങ്സ് ഉള്ളത് പോലെ ഉണ്ടെന്നും. അത് പൊറത്തു വന്ന് പോകുമെന്ന് കരുതിയാ നീ ഇങ്ങനേ അവളോട് rude ആവുന്നേന്നും ഒക്കെ.
നീ ഇന്നലെ എന്താ എന്നോട് പറഞ്ഞേ…..
നീ ഒക്കെ വിട്ടൂന്നല്ലേ…….
നിന്നെ എനിക്ക് വിശ്വസം ഇല്ലാതിരുന്നോണ്ടാ ഞാൻ അവളെ നിന്റടുത്തേക്ക് വിട്ടത്.
നീ അവളോട് ബിഹേവ് ചെയ്ത രീതി കണ്ടപ്പഴേ മനസ്സിലായി നിന്റുള്ളിൽ ഇപ്പൊ എന്താന്ന്. നിർത്തിക്കോ അക്കീ ഇതൊക്കെ ഞാൻ കൊറേ ആയി നിന്നോട് പറയുന്നു .
നീ ഒരു കാര്യം മനസ്സിലാക്കണം നിന്നെ മാത്രം ഓർത്താണ് ആ അനു നിൽക്കുന്നേ…..
അവൾടെ ജീവിതവും ഈ കുടുംബത്തിന്റെ സന്തോഷവും എല്ലാം നീയായി ഇല്ലാതാക്കരുത്. ഞാൻ നിന്നോട് അപേക്ഷിക്കുവാ…… ”
അർഷിത അക്കിയോട് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു .
“അർഷീ….. ഞാൻ…… ”
അക്കി എന്തോ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അർഷിത വാതിലും തുറന്ന് റൂമീന്ന് പുറത്തേക്ക് പോയിരുന്നു.
അക്കി ആകെ എന്തോ ഒരു തകർന്ന അവസ്ഥയിൽ ബെഡ്ഡിലിരുന്നു . മുഖം പൊത്തി അവിടെ തന്നെ കുറച്ചു നേരം ഇരുന്നു. അവന്റെ ഷോൾഡറിൽ ആരുടെയോ കരസ്പർശം അറിഞ്ഞപ്പോൾ അവനൊന്ന് തലപൊക്കി നോക്കി.
“ആ…. അജൂ നീ ഇവിടുണ്ടായിരുന്നോ…..
എവിടെ നിന്റെ പരട്ടയായ ട്വിൻ ആയുഷും ആ മരം കേറി അഞ്ജനേം ഒക്കെ. വന്നീല്ലേ ഓരൊക്കെ. ”
പെട്ടന്ന് അജു എന്ന അർജുൻനെ കണ്ടപ്പോ അക്കി ചിരിച്ചോണ്ട് ചോദിച്ചു.
കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .
????
Nannayittund. Wtg 4 nxt part…
തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്തൂടെ
എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ
Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
Waiting for next part ❤️
✊? #ആക്കി Gopu✊
Machane ആക്കി nem gopunnm pirichalundallo sceneaguvee?
എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
With Love ?❤
ജിന്ന്?
1st