Oh My Kadavule – part 06 [Ann_azaad] 174

നിപുൺ ബൈക്ക് മുറ്റത്ത് സ്റ്റാൻഡ് ആക്കി അതീന്ന് ഇറങ്ങി .  വേഗം ഗുഡ്‌സ് ഡ്രൈവറോട് വളക്കാനും തിരിക്കാനും ഒക്കെ പറയുന്നുണ്ട്. പിന്നെ ഗുഡ്‌സ് അവിടെ നിർത്തി എല്ലാരും കൂടി ഓരോന്ന് നിലത്തേക്ക് ഇറക്കി വച്ച് ഗുഡ്‌സ് ഡ്രൈവർക്ക് പൈസയും കൊടുത്ത് പറഞ്ഞു വിട്ടു . സാധനങ്ങൾ ഓരോന്നായി അകത്തേക്ക് കടത്താൻ തുടങ്ങി.

“ഡീ ഗോപുവേ ചുമ്മാ അവിടെ വായും പൊളിച്ചിരിക്കാതെ ഇതിനൊന്നു കൂടെടീ. ”

നിപുണിനേം വായിനോക്കി നിൽക്കുന്ന ഗോപൂനെ കൊച്ചമ്മാവന്റെ രണ്ടാമത്തെ മോൻ ആയുഷ്  വിളിച്ചു.

“ഞാനോ……….? “?

“ആ….. നീ തന്നെ.  ഈ ബായക്കൊല അങ്ങോട്ട് എടുത്തോ…… ”

ആയുഷ് പറഞ്ഞ് തീരുന്നേനു മുന്നേ അത് നിപുൺ വന്നെടുത്തു കൊണ്ട് പോയി.

“ഏത് വാഴക്കൊല. ”

“ഓ…. ആ കൊല ഒരു കൊലയാളി കൊണ്ടു പോയി.  ”

“സാരല്ല. പൊട്ടെ. ഞാൻ ഇവിടെ ചുമ്മാ നിന്നോളാം….. ”

“ആഹാ…… നീ അങ്ങനെ ചുമ്മാ നിൽക്കണ്ട.
ഈ… മത്തൻ അങ്ങെടുത്തോ….. ”

ആയുഷ് പറഞ്ഞ് തീർന്നതും അതും നിപുൺ വന്നെടുത്തോണ്ട് പോയി.

“എവിടെ…. കാണുന്നില്ലല്ലോ…… ”

“ഓ….. മത്തൻ ഇല്ല. നീയീ  കവറിലുള്ളതൊക്കെ അങ്ങെടുത്തോ….
വേഗം എടുത്തോ ഇല്ലേൽ ആ ബോളും നീ കാണില്ല. ”

“ഏ… ഏത് ബോൾ.  നിങ്ങളെന്തുവാ ഈ പറയുന്നേ….. ”

“മിണ്ടാതെ ഇതൊന്ന് എടുത്ത് കൊണ്ട് പോയിനെടീ…….. ”

ആയുഷിന്റെ അലർച്ച കേട്ടപ്പോ തന്നെ ഗോപു വേഗം കവർ വാങ്ങിച്ചു.

“ഗോപൂ അതവിടെ വച്ചേക്ക് ഞാൻ എടുത്തോളാം…. നീ അകത്തേക്ക് പൊക്കോ…. ”

നിപുൺ അവിടേക്ക് വന്നോണ്ട് പറഞ്ഞത് കേട്ടപ്പോ ഗോപു അവനെ ഒന്ന് നോക്കി.

“ഇല്ല കണ്ണേട്ടാ…. ഇത് ഞാൻ കൊണ്ട് പൊയ്ക്കോളാം. “?

അവൾ ഇളിച്ചോണ്ട് പറഞ്ഞു.

“വേണ്ടാ…. അതിങ് താ ഞാൻ എടുത്തോളാം നീ അകത്തേക്ക് ചെല്ലാൻ നോക്ക്. ”

“ആ എന്നാ അങ്ങാനാവട്ടെ. ”

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.