“എടാ പൊട്ടാ നിനക്ക് തീരെ വിവരം ഇല്ലേ… അന്ന് അവിടെ കുടുംബക്കാരും നാട്ടുകാരും ഒക്കെ ആയി ഒരു പത്തഞ്ഞൂറു പേരുണ്ടായിരുന്നില്ലേ….. ”
“അയിന്? “?
“അയിന് കുയിന് അല്ല. ആ ആൾക്കാരിൽ തന്നെ ഇപ്പൊ നിലവിൽ നാട്ടിലില്ലാത്ത കൊറേ ഫന്ധുക്കളും ഉണ്ടെടാ കഴുതേ…..
അപ്പൊ അവരുടെ എല്ലാരുടേം വീട്ടിലൊക്കെ കേറി ഇറങ്ങി അന്വേഷിക്കാനൊക്കെ too പാടാ…
ഒന്നുല്ലേലും അതിൽ 2, 3ആന്റീസ് ഒക്കെ കൊറേ ദൂരെ അല്ലേ സെറ്റിൽ ആയേക്കുന്നെ. അവർക്കൊക്കെ ആൺപിള്ളേരാ ഉള്ളേ. അതിൽ ഏതെങ്കിലും ആണോ എന്നുപോലും ഉറപ്പിക്കാൻ ഒക്കൂല. അവിടെ പോയി തപ്പി കണ്ടുപിടിക്കാന്നൊക്കെ പറഞ്ഞാൽ അതൊക്കെ കൊറച്ച് പാടാ…
And അതിലും സുഖായിട്ട് കണ്ടുപിടിക്കാൻ ഒരു തട്ടുപൊളിപ്പൻ അവസരവും ഉണ്ടല്ലോ…
അതായത് ഒരു ആഴ്ചയും കൂടി കഴിഞ്ഞാൽ എല്ലാ എണ്ണവും അങ്ങ് തറവാട്ടിൽ ഒത്തുകൂടും അർഷിത ചേച്ചീടേം ഗൗതം എട്ടന്റേം മാരേജ് പ്രമാണിച്ച്. അന്ന് ഞാൻ കണ്ടുപിടിക്കും ആ പണ്ടാരത്തിനെ. ”
“ഓഹോ……. അങ്ങനെ പറ
ഏതായാലും ചേച്ചീ ചേച്ചിയുടെ ബുദ്ധി വിമാനം തന്നെ. “?(അമ്മു )
“ഒന്ന് പോ അമ്മൂ ഇത് ബീമാനം അല്ല റോക്കറ്റാ റോക്കറ്റ്.. “(പാച്ചു ).
“ഓഹ് സുഖിച്ചു സുഖിച്ചു ഇനി ബാ… ഒരു അരമണിക്കൂർ പോയിക്കിട്ടി. പഠിക്കാൻ വന്നിട്ട് ചുമ്മാ വാർത്താനോം പറഞ്ഞിരുന്നോളും എല്ലാം കൂടി. വരീനെടാ എല്ലാം. ”
ഗോപു പിള്ളാരേം കൂട്ടി വരുവാണെന്ന് കണ്ടപ്പോ അത് വരെ അവിടെ ഓരോന്ന്
ആലോചിച്ചു നിന്ന അക്കി പെട്ടന്നുതന്നെ അവിടുന്ന് സ്ഥലം വിട്ടു, sit out ൽ പോയി കൊറേ നേരമായി വർക്ക് ചെയ്യുന്ന രീതിയിൽ
ലാപ്പിൽ കണ്ണും നട്ടിരുന്നു.
ഗോപു വന്നു പിള്ളേരെ ഒക്കെ പഠിപ്പിക്കാൻ തുടങ്ങി . ആക്കീനെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല . ചെക്കനാണേൽ അവിടെ തലകുത്തി നിന്നുള്ള ആലോചനയിലാ ഗോപു പറഞ്ഞതൊക്കെ സത്യാണോ അല്ലയോ എന്ന് അറിയാൻ എന്താ വഴീന്ന് .
“ചേച്ചീ മതി ചേച്ചീ …….”
ക്ലാസ്സ് തുടങ്ങി 1മണിക്കൂർ ആവുന്നതിനു മുന്നേ ഉണ്ണി .
“ഓ …ഒന്ന് മിണ്ടാണ്ടിരിക്കെടാ ചെറുക്കാ അവിടെ . മരിയാദക്കി ഇരുന്നു പഠിക്കാതെ മതി പോലും . ഞാൻ വായിക്കാൻ പറഞ്ഞത് ഇരുന്ന് വായിക്ക് എന്നിട്ട് എവിടെങ്കിലും മനസ്സിലാവുന്നില്ല എന്നുണ്ടെങ്കിൽ പറ .”
“ചേച്ചീ ……മുത്തല്ലേ ചേച്ചി. മുത്തുമണിയല്ലേ ഇന്നിതു മതി .”
“ഒന്ന് പോടാ …..വെറുതെ സുഖിപ്പിച്ചു മനുഷ്യനെ വടിയാക്കുവാ ചെക്കൻ .
മതി പോലും . ഞാൻ നിങ്ങടെ ഒക്കെ പിന്നാലെ നടന്ന് എത്ര കെഞ്ചിയെടാ ആ USS നു വേണ്ടി പഠിക്കാൻ . എന്നിട്ട് ഏതെങ്കിലും ഒരെണ്ണം എന്റെ വാക്ക് കേട്ടോ . ഒരെണ്ണം USS അടിച്ചോ . ഇല്ലല്ലോ …അപ്പൊ ഇനി ഈ കാര്യവും നിങ്ങള് പറയുന്നേ ഞാൻ കേൾക്കൂല മരിയാദക്കിരുന്നു പടിച്ചോണം എല്ലാം ….”
???
“ചേച്ചീ ………എനിക്ക് കിട്ടിയർന്നു USS . so ഞാൻ പറയുന്നു മതി ചേച്ചീ ഇന്നത്തെ ക്ലാസ്സ് .?
എണീറ്റ് നിന്നു വല്ലാത്ത ആറ്റിറ്റ്യൂടും ഇട്ടോണ്ട് പാച്ചു പറഞ്ഞു .
“ഓ …..എന്റെ പൊന്നു കുഞ്ഞേ നിന്റമ്മ വടീം എടുത്ത് നിന്റെ പുറകെ നടന്ന് തല്ലി പഠിപ്പിച്ചിട്ടല്ലേ …ചുമ്മാതൊന്നും അല്ലല്ലോ .
അപ്പൊ കൊറച്ച് ആറ്റിറ്റ്യൂഡ് കുറച്ചേക്ക് …
അന്ന് നീ തല്ലു കൊണ്ട് കരഞ്ഞ ആ കരച്ചിലിന്റെ ഒച്ച ഇപ്പഴും എന്റെ കാതേന്നു പോയീല്ല ….ഔ ഓർക്കുമ്പോ തന്നെ വല്ലാത്തൊരു ഫീൽ .”?
പുളകം കൊണ്ടുകൊണ്ട് ഗോപു പറയുന്നത് കേട്ടപ്പോ പാച്ചു ഒന്നും മിണ്ടാതെ അവിടിരുന്നു .പിന്നെ ആരും മതീന്നും പറഞ്ഞു ചെന്നീല്ല . കാരണം പലരുടെയും ഇതുവരെ വെളിയിൽ അറിയാത്ത ഹിസ്റ്ററി ഒക്കെ ഗോപു നാട്ടിൽ മൊത്തം പാട്ടാക്കി ചളവാക്കും എന്നറിയാവുന്നോണ്ട് .
പിന്നേ കൊറച്ചു കഴിഞ്ഞപ്പോ ചായ വന്നു, ബിസ്കറ്റ് വന്നു , പിന്നെ അവൾടെ അച്ഛനും വന്നു sit out ലേക്ക്. മരുമോനും അമ്മാവനും ഒടുക്കത്തെ സൊള്ളൽ ??. അച്ഛൻ ആനവെടി ആണെങ്കിൽ മരുമോൻ ദിനോസർ വെടി . വല്ലാത്തൊരു ചേർച്ച .
ഗൗതം ഹോസ്പിറ്റലിൽ എന്തോ എമർജൻസി ഉണ്ടെന്നും തട്ടിവിട്ട് അർഷീനെ കാണാൻ പോയി .?
അങ്ങനെ ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും ബുക്ക് ഒക്കെ എടുത്തു വെച്ച് പൊയ്ക്കോളാൻ പറഞ്ഞാൽ മുന്നും പിന്നും നോക്കാതെ ഓടാൻ റെഡിയായി നിന്നു .
“അപ്പൊ സ്റ്റുഡന്റസ് പോവുന്നതിനു മുന്നേ നിങ്ങളോട് ഞാൻ ഒരു കാര്യം ചോദിക്കും .
എല്ലാരും സത്യസന്ധമായ് ഉത്തരം തരണം .ഓക്കേ …..”
“അയ്യോ ചേച്ചീ question ഒന്നും ചോദിക്കല്ലേ വേറെന്തു വീണെങ്കിലും ആഷ്‌ക്കിക്കോളൂ .”
ഉണ്ണി താഴ്മയോടെ അപേക്ഷിച്ചു .
“ഒന്ന് പോടാ ചെറുക്കാ ….ഞാൻ question ചോദിക്കും നിങ്ങൾ ആൻസർ തരും . ഇല്ലെങ്കിൽ ഇന്നൊരൊറ്റ എണ്ണവും വീട്ടിൽ പോവൂല . മനസിലായൊ ….”
???
Ithu story enii ezhuthinille?
എന്താടാ ചങ്ങായി മൂന്നു പേജിൽ ഒതുക്കിയത് ഇജ് ഇത്ര ബുദ്ധിമുട്ടി എഴുതണോ ?
Super?
❤❤❤❤
2 മാസത്തിന് ശേഷം വന്നതല്ലേ korch kooda pages ezhuthan aayrnu?
Bro Page koote
Allengil parts pettane idu
Bro alla sis aanu
Sorry