നിശാഗന്ധി ❤️ 1 [Neethu M Babu] 65

മനസിലെ വീർപ്പുമുട്ടലുകൾ കൊണ്ടും ദേഷ്യം കൊണ്ടും അവൻ അമ്മയോട് എന്തൊക്കെയോ പുലമ്പിയ ശേഷം കോണിപ്പടിയിലൂടെ അവന്റെ മുറിയിലേക്ക് പോയി..
കതക് തുറന്ന് ഫാൻ ഓൺ ചെയ്ത് കാട്ടിലിലേക്ക് കിടന്നു..
കൈ വിരലുകൾ കൊണ്ട് നെറ്റിത്തടത്തിൽ അമർത്തി ദീർഘ ശ്വാസം വിട്ടു.. അൽപനേരം കണ്ണോണ്ണടച്ചു.. കുറച്ചു സമയത്തിന് ശേഷം കണ്ണ് തുറന്ന് ജനാലയ്ക്കരികിലേക് പോയി നിന്നു.. ഇപ്പോൾ ചെറിയൊരാശ്വാസം തോന്നുന്നു.. അപ്പോഴാണ് അമ്മയോട് പറഞ്ഞതിനെ പറ്റി ഓർത്തത്.. ” ഓഹ് അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാനങ്ങനെ പറഞ്ഞും പോയി അമ്മയ്ക്കിപ്പോൾ എന്ത് വിഷമമായി കാണുമോ എന്തോ.. “!..
അവൻ അമ്മയുടെ അരികിലേക്ക് വന്നു അമ്മ കസേരയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു.. അവൻ അമ്മയുടെ പുറകിൽ ചെന്ന് തോളിലൂടെ കെട്ടിപ്പിടിച്ചു..

” അമ്മുസേ സോറി ഞാൻ അപ്പൊ അറിയാതെ പറഞ്ഞതാ എന്റെ അമ്മയ്ക്ക് വിഷമമായെന്നറിയാം അമ്മേടെ മോനോട് പിണങ്ങല്ലേ.. എന്റെ അമ്മൂസല്ലേ..”

” മതി മതി.. ന്റെ മോൻ കൂടുതൽ അമ്മേനെ സുഖിപ്പിക്കണ്ടാട്ടോ.. “..

” അല്ലേലും എന്റെ അമ്മൂസ്
പാവമല്ലേ “

” പോടാ കുരുത്തക്കേട് പറയാതെ “..

അമ്മ അവനോടായ് പറഞ്ഞു..
ഒരു കള്ളച്ചിരിയുമായ് അവൻ അമ്മയുടെ അരികിൽ നിന്നും ഓടി മറഞ്ഞു,,
രാത്രിയുടെ പുതപ്പിന് കട്ടി കൂടി വന്നു,, പക്ഷേ നിദ്രാ ദേവി അവനെ ഒന്ന് സ്പർശിക്കുക പോലും ചെയ്തില്ല..
കട്ടിലിൽ പുതപ്പിനുള്ളിൽ കിടക്കുമ്പോഴും അവന് ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല..

” ഓഹ് എന്തൊരു അവസ്ഥയാണ്.. “

പുതപ്പ് മാറ്റി അവൻ എഴുന്നേറ്റു,, അവളിപ്പോ ഉറങ്ങീട്ടുണ്ടാകുമോ?..
അവൻ ഫോണെടുത്തു..

“ഒന്ന് വിളിച്ചാലോ?..
ആഹ് അല്ലേൽ വേണ്ടാ എന്തിനാ വെറുതെ..”..

അവൻ ഫോൺ മാറ്റി വെച്ചു..

7 Comments

  1. നല്ല ഒരു പ്രണയ കഥയുടെ (അതോ തേപ്പിന്റെയോ?) തുടക്കം
    തുടരൂ

    1. അത് ആണോ പെണ്ണോ 2 പേർക്കും ആകാമല്ലോ wait and see?

  2. നിധീഷ്

  3. Thudakkam kollam.
    page kooti ezhudhuga

    1. ഇനി ശ്രെദ്ധിക്കാം ?

  4. ❤️

Comments are closed.