നിശബ്ദപ്രണയിനി 5 ❤❤❤ [ശങ്കർ പി ഇളയിടം] 80

“ആ പെൺപിള്ളേർ രണ്ട്പേരും നിന്റെ ക്ലാസ്സിൽ തന്നെയായതുകൊണ്ട് നിനക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്., പിന്നെ ആകെയുള്ള ഒരു വഴി ഇതിൽ നിന്ന് ഒരാളെ തന്ത്രപൂർവം ഒഴിവാക്കുക ഒഴിവാക്കുന്നത് മറ്റേ പെണ്ണിന് വേണ്ടിയാണെന്ന് അവളറിയുവാനുംപാടില്ല…അഥവാ അറിഞ്ഞാൽ രണ്ടും  കൈയ്യീന്ന് പോകും .. വൈഷ്ണവ് പറഞ്ഞു നിർത്തി..

 

ഇവന് ഭയങ്കര കഴിവ് തന്നെ എന്ന് ഞാൻ ഓർത്തു   …. അനുഭവം ഗുരു…

 

 

സാധരണഗതിയിൽ  കോളേജിൽ നമ്മൾ ആൺപിള്ളേർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ആദ്യം ഓടിയെത്തുന്നതും സഹായിക്കുന്നതും നമ്മുടെ അടുത്ത ആൺ സുഹൃത്തുക്കൾ ആയിരിക്കും എന്നാൽ  എന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു.. എന്റെ ഏത് പ്രശ്നത്തിനും എന്റെ  ചങ്കത്തികൾ ഓടിയെത്തും….

 

അന്ന് സെക്കൻഡ്‌ ഇയറിലേക്ക് കടക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്…

പ്രിൻസിപ്പാൾ പെട്ടന്ന്  എന്നെ റൂമിൽ വിളിപ്പിച്ചു എനിക്കെതിരെ ഒരു പെൺകുട്ടി പരാതി കൊടുത്തു ., എന്തെന്നാൽ ഞാൻ ആ കുട്ടിയുടെ ഫോണിലേക്ക് അനാവശ്യ സന്ദേശങ്ങൾ അയച്ചത്രേ!!

വിശദീകരണം തേടുവാനും ആക്ഷൻ എടുക്കുവാനുമാണ് വിളിപ്പിച്ചത്

ഞാൻ ആകെ വെപ്രാളത്തിലായി പ്രിൻസിപ്പാൾ എന്റെ മൊബൈലിൽ പരിശോധന നടത്തി., ശരിയാണ് ഈ ഫോണിൽ നിന്ന് മെസ്സേജ് പോയിട്ടുണ്ട്……

 

ഞാൻ ആകെ നിന്ന് വിയർത്തു ആരോപണം നിഷേധിക്കാൻ പറ്റില്ല… കാരണം തെളിവ് ഉണ്ട്., പ്രിൻസി കലി തുള്ളിക്കൊണ്ട് പറഞ്ഞു ഞാൻ ആക്ഷൻ എടുക്കാൻ പോകുവാണ്‌…

ഈ സമയത്താണ് എന്റെ ചങ്കത്തിമാർ അങ്ങോട്ട്‌ വന്നത്… അനുവാണ് എനിക്ക് വേണ്ടി സംസാരിച്ചത്… ഞാൻ അങ്ങനെ ചെയ്യില്ലെന്നും കുറെ നാളുകളായി എന്നെ അറിയാമെന്നും അവൾ പ്രിൻസിയോട് വാദിച്ചു.. പക്ഷെ മൊബൈലിൽ തെളിവ് ഉള്ളത് കൊണ്ട് പ്രിൻസി അതൊന്നും ചെവിക്കൊണ്ടില്ല.. ഒടുവിൽ അവൾ യഥാർത്ഥ പ്രതി ആരെന്ന് വെളിപ്പെടുത്തി…….

 

എന്റെ മൊബൈൽ ഉച്ച സമയത്ത് ചാർജിൽ വച്ചിരുന്നു ക്ലാസ്സിൽ ഉള്ള ലാലു എന്നൊരു പയ്യൻ എന്റെ ഫോൺ എടുക്കുന്നതും കുറച്ചു കഴിഞ്ഞു തിരിച്ചു വയ്ക്കുന്നതും  അനുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു .

8 Comments

  1. ❤️❤️

  2. Adipoli
    Baki vegam poratte kazhinga thavanathekkal pages kuravayirunnallk

  3. ഒന്നും നോക്കണ്ട അവനെ വലിച്ചു കീറി ആ നടേൽ ഒട്ടിച്ചോ …
    എന്നാലും ആരാ ആ നിശബ്ദ?️????

  4. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ഹോ!!! കുറേ കാലത്തിന് ശേഷം……

      ???

Comments are closed.