നിനക്കായ് 7 1609

Views : 11780

നിനക്കായ് 7
Ninakkayi Part 7 Rachana : CK Sajina

 

ആരാ ഭായ് ആ പെണ്ണ്…

കഥ കേട്ടുകൊണ്ടിരുന്ന രാഹുൽ ആകാംഷയോടെ ചോദിച്ചു ….

എന്റെ നെഞ്ചിൽ കൊണ്ട് നടന്ന റിനീഷയെ
ഹൃദയത്തിൽ നിന്നും വേരോടെ പറിച്ചെറിയാൻ സമ്മതിക്കാതെ എന്റെ ഫ്രണ്ടായി നിലനിർത്തിയവൾ…

എന്റെ ഉമ്മച്ചിക്കും ഇത്തൂനും പ്രിയപ്പെട്ട പെണ്ണ്…

ഞാൻ അറിയാതെ പോയ എന്നെ അറിഞ്ഞ സ്നേഹസാമിപ്യം ,,
ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും എന്നെ മൂന്ന് വർഷമായി പ്രണയിച്ചവൾ…..
ഒരിക്കൽ പോലും അതിന്റെ പേരിൽ പരിഭവിക്കാനോ പിണങ്ങാനോ എന്റെ മുന്നിൽ വരാത്തവൾ…..

റിനീഷയിൽ നിന്നും ദിവസങ്ങൾ പൊഴിയുംതോറും എന്റെ ഇഷ്ട്ടം അവളിലേക്കായി.
ആ നിഴൽ രൂപത്തെ യദാർത്ഥ ഭംഗിയിൽ കാണാനും ഇഷ്ട്ടം പറയാനും മനസ്സ് തുടിച്ചു …
അതിലുപരി അവളെ പേരറിയാനും …
അൻവർ പറഞ്ഞു ….

അപ്പൊ ആ ബുക്കിൽ പേര് ഇല്ലായിരുന്നോ ഭായ്..
അവളരാന്ന് പോലും ബുക്കിൽ സൂചിപ്പിച്ചില്ലെ ?..

രാഹുൽ സംശയത്തോടെ ചോദിച്ചു…,,

അൻവർ ആ ഓർമ്മകളിലേക്ക് കണ്ണടച്ചു കൊണ്ട് ദൃശ്യവൽക്കരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി…

അനു ഞാൻ ആരാണെന്ന് ഇപ്പൊ പറയുകയോ സൂചിപ്പിക്കുകയോ ഇല്ല.,,
പിന്നെ സ്ക്കൂളിൽ എന്നെ തിരയേണ്ട ട്ടോ….,

കാരണം ഞാൻ നമ്മുടെ സ്ക്കൂൾ നിർത്തിയിട്ട് മാസങ്ങളായി ,,
അത് എന്തിനാണെന്ന് വിധി ഉണ്ടങ്കിൽ അനുവിനോട് ഞാനത് നേരിട്ട് പറയും ..

പത്താം ക്ലാസ് മതിയാക്കി പോയ പെണ്ണിനെ അന്വേഷിച്ചാൽ എന്നെ കണ്ടെത്താം എന്നുള്ള ആത്മ വിശ്വാസം വേണ്ട അനു ….

കാരണം എനിക്ക് മുമ്പും പിമ്പും വേറെ പെൺകുട്ടികളും അവിടെ നിന്നും പഠിത്തം നിർത്തിയിട്ടുണ്ട്….,
വേറെ വേറെ കാരണങ്ങൾ ആയിരുന്നു ഓരോരുത്തരും സ്ക്കൂൾ മാറാൻ …

ഞാനിപ്പോൾ താമസം ഇത്തിരി ദൂരെയാണ് .

അവിടെ നിന്നാണ് ഞാൻ അനുവിന്റെ വീട്ടിലേക്ക് വരാറുള്ളത് .

ഇന്ന് രാവിലെ സ്ക്കൂളിലേക്ക് വന്നത് പോലും അനുവിന്റെ കൂടെ സഞ്ചരിക്കുന്ന മനസ്സിനെ തടയണോ തുടരണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു….

അനു ഇന്ന് റിനി പറഞ്ഞ അഭിനയത്തിന് സമ്മതിച്ചിരുന്നെങ്കിൽ എന്റെ പ്രണയം എന്നോടൊപ്പം തീരുമായിരുന്നു…

ഇങ്ങനൊരു കാര്യം അനു ഒരിക്കലും അറിയുകയും ഇല്ലായിരുന്നു ,,

Recent Stories

The Author

സി.കെ.സാജിന

2 Comments

  1. Good one👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com