നിലാവുപോൽ 01 [നെപ്പോളിയൻ] 85

ഇതെന്ത് കൂത്ത് …എന്നകുലോചിക്കുമ്പോളാണ് നമ്മുടെ അലാറം അടിഞ്ഞത് …ഞാൻ ബാഗും എടുത്തുപുറത്തേക്കോടി …അവൾ ആണേൽ ഗേറ്റ് നു പുറത്തു തന്നെ നിന്നിരിക്കുവാ …

 

“നീ എന്താടീ …അങ്ങോട്ട് കയറാതിരുന്നേ ….”

 

“അവിടെ വേറെ ഒരു വണ്ടി ഒക്കെ കണ്ടു …അതുകൊണ്ടാ കേറാതിരുന്നേ …ആരാ അവർ …”

 

“ചേച്ചിയെ പെണ്ണുകാണാൻ വന്നവരാ …

“അവരോ …അവർ നിന്റെ ചേച്ചിയെ പെണ്ണുകാണാൻ വന്നവർ …അവളെ കെട്ടിച്ചുവിടുകയല്ലേ ….”

അത് കേട്ടപ്പോൾ കരുതിയത് പോലെ ആണ് സംഭവം എങ്കിലും ഉള്ളിൽ ഒരു ഞെട്ടലായിരുന്നു …

ആരതിയുടെ റൂമിലേക്ക് പോയപ്പോൾ ഞാൻ കണ്ടത് ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ ആണ്…

ഈശ്വരാ …നാണം തട്ടി വീഴും എന്ന അവസ്ഥ …

“എങ്ങനെ ഉണ്ടെടീ ചെക്കൻ ..”

അടുത്ത് പോയി ചോദിച്ചപ്പോൾ അവൾ എന്നെയും തള്ളിമാറ്റി പുറത്തേക്ക് പോയി …

ഇതെന്ത് കൂത്ത് …എന്നകുലോചിക്കുമ്പോളാണ് നമ്മുടെ അലാറം അടിഞ്ഞത് …ഞാൻ ബാഗും എടുത്തുപുറത്തേക്കോടി …അവൾ ആണേൽ ഗേറ്റ് നു പുറത്തു തന്നെ നിന്നിരിക്കുവാ …

“നീ എന്താടീ …അങ്ങോട്ട് കയറാതിരുന്നേ ….”

“അവിടെ വേറെ ഒരു വണ്ടി ഒക്കെ കണ്ടു …അതുകൊണ്ടാ കേറാതിരുന്നേ …ആരാ അവർ …”

“ചേച്ചിയെ പെണ്ണുകാണാൻ വന്നവരാ …”

“ആഹാ …അപ്പോൾ അടുത്തത് നിന്റെയാണല്ലോ …”

“ഒന്ന് പോടീ …”

ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും ഒടുക്കത്തെ സംസാരം ….

“എന്താടീ ഇത്ര വലിയ ചർച്ച …”

ഞാനും അനുവും അതും ചോദിച്ചു ബെഞ്ചിലേക്കിരുന്നു ….

“എടീ …പുതിയ സാർ ജോയിൻ ചെയ്തിട്ടുണ്ട് …ഇന്നുമുതൽ ഉണ്ടാകും എന്നാണ് പറഞ്ഞത് കണ്ടവർ കണ്ടവർസുന്ദരനാണെന്നാ പറഞ്ഞെ …” ശ്രുതിയാണ് …

“ആഹാ …അപ്പോൾ അനുവിന് ചൂണ്ടയിടാൻ ആളായല്ലോ …”

അവളുടെ തോളിൽ തല്ലി ഞാൻ പറഞ്ഞു ….

ഫസ്റ്റ്ബെല്ലും അടിച്ചു നമ്മൾ പുതിയ സാറിനെയും നോക്കി നിന്നു ….

കാത്തിരിപ്പിനു വിരാമമിട്ടു സുന്ദരനായ ഒരു ചെറുപ്പക്കാരൻ ക്ലാസ്സിലേക്ക് കയറി വന്നു …ബാക്കിയുള്ളവർക്ക് അത്മനസ്സിൽ മഞ്ഞുമഴ ആണ് പെയ്യിച്ചതെങ്കിൽ എന്റെ ഉള്ളിൽ അത് തീ മഴ ആയിരുന്നു …