വഴിയിലുടനീളം മൗനം ഞങ്ങൾക്കിടയിൽ ക്ഷണിക്കപ്പെടാത്ത അഥിതിയായ് കടന്നു വന്നിരുന്നൂ അപ്പോഴേക്കും.
”നിധീ, ഇതാ എന്റെ വീട്.കേറി വാടോ
താൻ മടിച്ചു നിൽക്കാതെ”.
ഒന്ന് ചിരിച്ചോണ്ട് ഞാൻ അകത്തു
കേറിയതും ശ്രീടെ അമ്മ വന്ന് എന്നോട് വിശേഷം ചോദിക്കലും ഒക്കെയായ്.മൊത്തത്തിൽ നിക്ക്
ഒരുപാടിഷ്ടായ് വീടും,അമ്മയെയും
ഒക്കെ.വിധിയില്ലാ….
”വരൂ കുട്ടീ കഴിച്ചിട്ട് പോവാം”.
അമ്മയുടെ ആ വിളി നിഷേധിക്കാ-
നായില്ല.ശ്രീയും വന്ന് എന്റെ അടുത്ത് ഇരുന്നൂ.ശ്രീ എനിക്ക് വിളമ്പി തരാനുളള തയ്യാറെടുപ്പിൽ
ആയിരുന്നൂ അപ്പോ.
”നിക്ക് സാമ്പാർ വെണ്ടാ ശ്രീ എനിക്കിഷ്ടല്ല്യാ”.
അത് കേട്ട് അമ്മ അടുക്കളയിൽ നിന്ന് പറയാ
”ഈശ്വരാ,സാമ്പാർ കൂട്ടാത്ത കുട്ടിയോന്ന്”.
ശ്രീയെ നോക്കിയപ്പൊൾ ശ്രീയും
കുനിഞ്ഞിരുന്നു ചിരിക്കണൂ.
”എന്റെ കല്ല്യാണത്തിന് ഞാൻ തന്നെക്കൊണ്ട് കഴിപ്പിച്ചിരിക്കും സാമ്പാർ.”
എന്തോ അത് കേട്ടപ്പോ അവിടുന്ന് ഇറങ്ങി പോവാനാണ് തോന്നിയത്.
”അതിന് ഞാൻ വരില്ല്യാലോ ശ്രീടെ കല്ല്യാണത്തിന്.”
Nyc
Super
Super!!!!
nice
Suppar
Nalla kadha