നിധി 362

”നിധി,എന്താ ഞാനിപ്പോൾ തന്നോട്
പറയാ..”
”ഞാനിന്നലെ പറഞ്ഞത് തെറ്റാണെങ്കിൽ ശ്രീ എന്നോട് പൊറുക്കണം.”
”ശെരി ,എനിക്ക് തന്നോട് പിണക്കമോ, ദേഷ്യമോ ഒന്നുമില്ല്യാ ട്ടോ.”ശ്രീയ്ക്ക് മുന്നിൽ ഒരു പുഞ്ചിരി
വരുത്തി തീർത്തപ്പോൾ ഒരു കാര്യം
നിക്ക് ഉറപ്പായ് കഴിഞ്ഞിരുന്നൂ.ഈ
ജന്മം എനിക്കെന്റെ ശ്രീയുടേതാവാൻ കഴിയില്ലാ എന്ന്.

”ഇറങ്ങട്ടെ ശ്രീ ,അമ്മ അന്വേഷിക്കും.
പെട്ടെന്ന് വരാം എന്ന് പറഞ്ഞിറങ്ങി-
യതാ”.
”ഉം”.
തിരിഞ്ഞ് നോക്കാൻ നിക്ക് കഴിയില്ലാരുന്നു.വീട്ടിൽ ചെന്ന് ഒന്ന്
പൊട്ടി കരയണം..അതായിരുന്നൂ
ആ നേരം മനസ്സ് നിറയെ.
”നിധീ”.
ശ്രീയുടെ വിളികേട്ട് തിരിഞ്ഞു നോക്കിയപ്പൊഴും ആ മുഖത്ത്
ഗൗരവമായിരുന്നൂ.

”ഇവിടെ വരെ വന്നതല്ലേ,ഇത്തിരി അപ്പുറമാണ് എന്റെ വീട്.വിരോധംഇല്ലെങ്കിൽ ഒന്ന് കേറിയിട്ടു പോവാരുന്നൂ.”
എന്തോ ശ്രീയൊട്
പറ്റില്ലാ എന്ന് പറയാൻ തോന്നിയില്ല ആ നേരം.
”ഉം,വരാം ശ്രീ.”

6 Comments

  1. Super!!!!

  2. Nalla kadha

Comments are closed.